സത്യഗ്രഹം
ഒരുദിവസം എങ്ങിനയോ പരിപാലകരുടെ കണ്ണുതെറ്റി ഒരു പുള്ളിപ്പുലി മാനുകളുടെ കൂട്ടിലെത്തി.
മാനുകള്‍ കൂട്ടത്തോടെ പുലിയെ എതിരേറ്റു.
പുലിക്ക് അത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഇത്രകാലം കേട്ടറിഞ്ഞതിന് കടക വിരുദ്ധമായാണല്ലോ കാര്യങ്ങള്‍ നടക്കുന്നത് !

"നിങ്ങള്‍ക്ക് ഒരു പുലിയെ തൊട്ടുമുന്നില്‍ കണ്ടിട്ടും ഭയം തോന്നുന്നില്ലേ ? " - ഒന്ന് മുരണ്ടിട്ട് അവന്‍ മുന്നില്‍ നിന്ന പുള്ളിമാനോട് ചോദിച്ചു .
"ഞങ്ങള്‍ എന്തിനു ഭയക്കണം ? " എന്ന് പുള്ളിമാനും .
"പുലികളെ എന്നും മാനുകള്‍ക്ക് ഭയമാണ്. പുലിയുടെ മുഖ്യ അഹാരമല്ലേ മാനുകള്‍ ? നിങ്ങളെ ഞാന്‍ പിടിച്ചു കൊന്നു തിന്നും .. നിങ്ങളുടെ മുന്നിലെ മരണമാണ് ഞാന്‍ ... മരണത്തെ ആര്‍ക്കാണ് ഭയം ഇല്ലാത്തത് ! ? "
ആ മാന്‍ ഉറക്കെ ചിരിച്ചു. മറ്റുള്ളവയും.
മൃഗശാലയിലെ വിശപ്പില്ലാത്ത വേട്ടയാടാത്ത പുലിയെ അവര്‍ എന്തിനു ഭയക്കണം ?
പുലി തളര്‍ന്ന് നിലത്തിരുന്നു .
അതിന്റെ ജീനുകളില്‍ അലിഞ്ഞിരിക്കേണ്ട കാടിന്റെ വന്യതയും ജൈവതയും എവിടെയോ ക്ഷയിച്ചിരുന്നു. മാനുകളോട് പ്രതിഷേധിച്ച് ആ പുലി നിരാഹാരസത്യഗ്രഹം തുടങ്ങി.
മൃഗ പരിപാലകര്‍ കണ്ടെടുത്ത് ചികില്സാലയത്തിലേക്ക് മാറുംവരെ അത് തുടര്‍ന്നു . ഇനിയവന്‍ പഴയത് പോലെ കൂട്ടില്‍ എറിഞ്ഞുകിട്ടിയ മാംസ തുണ്ടുകള്‍ ഭക്ഷിച്ച് ശിഷ്ടകാലം കഴിക്കും .
ചിലപ്പോള്‍ ഭാവിയില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തി അടയുവാനും മതി.

---------------------------------------------------------------- കണക്കൂര്‍ --------------------