ഇത് ഒരു ഗുണപാഠ കഥയൊന്നും അല്ല. അങ്ങനെ ഞാന്‍ വെറുതെ എഴുതിയത് ആണ്. സംഭവം കൊതുകുകളുമായി ബന്ധപ്പെട്ടാണുതാനും.
ഒരു ചെറുപ്പക്കാരന്‍ മുറിയില്‍ കൊതുകുവലയിട്ട് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് സുഖമായി കിടന്നുറങ്ങുകയായിരുന്നു . ആ നേരം മൂന്ന് കൊതുകുകള്‍ ആ മുറിയിലെത്തി. അതില്‍ ഒരു കൊതുക് കൊതുകുവലയില്‍ ഇരുന്ന്‍ ഉള്ളിലേക്ക് നോക്കി . ഒരു ചെറുപ്പക്കാരന്‍ അങ്ങനെ സുഖമായി ഉറങ്ങുന്നത് കണ്ട് അതിന് കലിയിളകി. അയാളുടെ മൂക്കിനു തുമ്പില്‍ പറന്നിരുന്ന് ചോര കുത്തിയെടുക്കാന്‍ അതാഗ്രഹിച്ചു. പക്ഷെ ആള്‍ വലയുടെ ഉള്ളിലാണല്ലോ ? ആ കൊതുക് നിരാശയോടെ പറന്നുയര്‍ന്ന് മച്ചിലിരുന്ന ഒരു പല്ലിയുടെ മുന്നില്‍ ചെന്ന് പെട്ടു.
രണ്ടാമത്തെ പെണ്‍കൊതുക് ചെറുപ്പക്കാരന്‍റെ ശരീരം കണ്ട് കൊതിച്ച് വശം കെട്ടു. അയാളുടെ നെഞ്ചില്‍ പറന്നിരുന്ന് ചോര കുടിക്കുവാന്‍ അവള്‍ ആശിച്ചു. പക്ഷെ വല ! നിരാശയോടെ അലക്ഷ്യമായി പറന്നുയര്‍ന്ന അവള്‍ ഒരു ചിലന്തിവലയില്‍ ചെന്ന് കുടുങ്ങി.
പിന്നെ ഉള്ളത് ഒരു വയസായ കൊതുക്; ചെറുപ്പക്കാരുടെ വിഡ്ഢിത്തം കണ്ട് ചിരിച്ച അത് വലയുടെ ചുറ്റും മൂളിപ്പാട്ടും പാടി പറന്നു. മനുഷ്യന്‍ വിരിച്ച ഏതു വലയിലും ഒരു ചെറിയ വിടവ് എങ്കിലും കാണും എന്ന് അതിന് അറിയാമായിരുന്നു. വയസ്സിക്കൊതുക് ആ വിടവ് കണ്ടെത്തി ഉള്ളില്‍ കടന്നു. ചെറുപ്പക്കാരന്‍റെ കൈത്തണ്ടയില്‍ ആവേശത്തോടെ ചെന്നിരുന്ന് സൂചി മാംസത്തില്‍ താഴ്ത്തി.. ചൊറിച്ചില്‍ വന്ന അയാള്‍ 'ടപ്പേ...' എന്ന് ഒറ്റയടി.
അതാണ് പറഞ്ഞത് , ഇതില്‍ വലിയ ഗുണപാഠം ഒന്നും ഇല്ല എന്ന്.
-----------------------------കണക്കൂര്‍