Friday, April 30, 2010

തീവണ്ടി നിലയം

പുറപ്പെടുന്ന തീവണ്ടിക്കു പുറത്തു
വേര്‍പാടിന്റെ വ്യഥ ..
എത്തിച്ചേരുന്ന വണ്ടിക്കു വെളിയില്‍
കൂടിച്ചേരലിന്റെ ഭാരം
തീവണ്ടി നിലയത്തില്‍ എത്തപ്പെടുന്ന
ഓരോ മുഖങ്ങളിലും
തേച്ചുവച്ച ഓരോ ഭാവങ്ങളുണ്ട്
ചലനത്തിന്റെ പിന്നില്‍ ഘടിപ്പിച്ച്
പാളത്തിലൂടെ വലിച്ചതിദൂരം
ഇഴക്കപ്പെട്ടൊരു ഭാവം .
കാറ്റു പതം വരുത്തിയ മുടിയിഴകള്‍
പൊടി കറുപ്പിച്ച നാസിക
ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍
വിട്ടുപോന്ന കാഴ്ചകളുടെ ഭാരം

മനസ്സ് മാത്രം മടക്കയാത്രയുടെ
കണക്കെടുപ്പ് തുടങ്ങുന്നു .

Tuesday, February 16, 2010

സദാചാര പോലീസ്

സഖറിയ സാറിന്റെ പ്രസംഗം അധികമായി പോയോ എന്ന് പറയുവാന്‍ ഞാന്‍ ആളല്ല . ലാല്‍സലാം സിനിമയില്‍ ഒരു ഒളിജീവിതം എങ്ങനെ ആകാം എന്ന് രൂപരേഖ തരുന്നുണ്ട് . പിന്നീട് കേട്ടു , ഇത്തരം ചില ജീവിക്കുന്ന സത്ത്യങ്ങള്‍ ഉണ്ട് എന്ന്. സഖറിയ സാറിന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ പരാമര്‍ശം കുറച്ചു കടുത്തുകാണും . പക്ഷെ കേരളത്തിലെ സദാചാര പോലീസിംഗ് അസഹാനീയമാകുന്നു എന്ന് പറയാതെ നിവര്‍ത്തി ഇല്ല .

ലൈംഗിക അരാജകത്വം എന്നത് ശരി ആയി നിര്‍വചിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഒരു ആണും പെണ്ണും കൂടി അടച്ച മുറിയില്‍ ഇരുന്നാല്‍ തകരുമോ സദാചാരം ? ഇഷ്ട്ടം ഉള്ളവര്‍ തമ്മില്‍ അല്ലെ ലൈംഗിക ബന്ധം പുലര്‍ത്തേണ്ടത് ?

പോലീസുകാര്‍ നല്ലവരാണ് . അവര്‍ക്ക് നാടു നന്നാക്കണം എന്ന് നല്ല വിചാരം ഉണ്ട്. പക്ഷെ കള്ളന്മാരുടെ കാര്യം കൂടെ കാര്യമായി പരിഗണിക്കണം . അല്ല എങ്കില്‍ അയല്‍ നാട്ടില്‍ തിരുട്ടു ഗ്രാമങ്ങള്‍ കൂടും. കോളേജു കാലത്ത് ഒരിക്കല്‍ കൂട്ടു കാരിയുമായി ആലപ്പുഴ കടല്‍ പാലത്തില്‍ ഇരിക്കുമ്പോ വിരട്ടി ഇരുപതു രൂപ വാങ്ങിയ പോലീസ് കാരനെ ഞാന്‍ ഓര്‍ക്കുന്നു .

Tuesday, October 13, 2009

ആത്മാഭിമാനം എന്നത് ...

ഞാന്‍ എന്തുകൊണ്ടാണ് ഇനിയും ആത്മാഭിമാനം സുക്ഷിക്കേണ്ടത് ?
എനിക്ക് ഇനിയെങ്കിലും ഒരു വാലാട്ടി പട്ടി ആകാന്‍ കഴിയുമോ ?
പലരും പറയുന്നു, പണം കിട്ടിയാല്‍ പോരെ എന്ന് . മതിയോ ?
ചിലര്‍ പറഞ്ഞു അവന്‍ മണ്ടന്‍ എന്ന് . ഓരോ വട്ടവും അവസ്ഥ കുടുതല്‍ വഷളാകുന്നു.
എങ്കിലും ആവിശ്യം ഇല്ലാതെ എന്തിനു താഴണം ? എന്തിനു കുനിഞ്ഞു നില്‍ക്കണം ?
കഴിവുള്ളവനെ നമുക്ക് വണങ്ങാം. പക്ഷെ ചണ്ടികളെയും തൊഴണം എന്നാണ് ഇപ്പോള്‍.
കഴിവിന് പുല്ലു വില. കെല്പുള്ളവനെ തഴയും. ജോലി ചെയ്യരുത് . ചെയ്യുന്നവനെ എങ്ങിനെയും കഷ്ട്ടപ്പെട്ടു അത് നിര്‍ത്തിക്കും. കിട്ടുന്ന സമയം മുഴുവന്‍ മേളില്‍ ഇരിക്കുന്ന കഴുതകളെ പ്രശംസിച്ചു സമയം കൊന്നു കൊള്ളണം . അത് മാത്രം പോര, എല്ലാ സംവേദന ശേഷിയും നഷ്ട്ടപ്പെടുത്തി മരം കണക്കെ ഇരുന്നു കൊള്ളണം . അനങ്ങാതെ ഇരുന്നു വേര് പിടിക്കാം. ആസനത്തില്‍ ആലു കിളിര്‍ക്കാം . അതും തണല്‍ ആണ് എന്ന് വിചാരിച്ചു കഴിയണം .


എന്റെ പ്രിയ കുട്ടുകാരെ.....

നല്ല ചങ്ങാതിമാര്‍ ഉണ്ടായിരിക്കുക എന്നത് ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ് എന്ന് ഞാന്‍ ഇനിയും വിശ്വസിക്കുന്നു. എങ്കിലും വിധി മൂലമോ മറ്റു ചില കാരണങ്ങള്‍ കൊണ്ടോ നല്ല ചങ്ങാതിമാരെ നമുക്ക് നഷ്ടപ്പെടും . ഈഗോ എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഒരു സുത്രം ഇതിനു പലപ്പോഴും കാരണം ആയി വരാം. എനിക്ക് നല്ല ഈഗോ ഉള്ള കൂട്ടത്തിലാണ്. അല്ലങ്കില്‍ തന്നെ അത് ഇല്ലാത്ത ആര് കാണും ? കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ എനിക്ക് ഇത്തരത്തില്‍ രണ്ടു കൂട്ടുകാരെ നഷ്ട്ടമായി. ഒരാള്‍ തീരെ സൗഹൃദം ഇല്ലാതെ അകന്നു. മറ്റൊരാള്‍ നാമ മാത്രമായി സൗഹൃദം നില നിര്‍ത്തി . രണ്ടു പേരും സാദാരണ നിലയില്‍ എന്റെ ജീവിതത്തെ പ്രത്യക്ഷമായി ബാധി ക്കാത്തവര്‍ . എന്നിട്ടും അത് എന്നെ ഉലച്ചു . ബന്ധങ്ങള്‍ എപ്പോഴും ചെറു ചരടില്‍ കോര്‍ത്ത്‌ ഇണക്കിയത് ആയിരിക്കും . അത് രക്ത ബന്ധമായാലും ശരി ചങ്ങാത്തമായാലും ശരി , ആ ചരട് പൊട്ടിയാല്‍ പിന്നെ പാടാണ്. അവശേഷിക്കുന്ന കൂടുകാരോടു ഒരു പ്രാര്‍ത്ഥന . എന്റെ കൈയ്യില്‍ നിന്നും വീഴ്ച വന്നാല്‍ തുറന്നു പറയുക. തിരുത്തുവാന്‍ അവസരം തരുക. അല്ലാതെ ഇതുപോലെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകരുത് . നമുക്ക് പരസ്പരം പറയാം. മനസ്സ് തുറന്നു സംസാരിക്കാം. അതിനല്ലേ നമുക്ക് ഭാഷ എന്ന ഒന്ന്‍ ഉള്ളത് .

Saturday, July 11, 2009

വി എസ് ഇനി ?

11-07-2009- ഇന്നു കേന്ദ്ര കമ്മറ്റിയില്‍ നിന്ന് അരമണിക്കൂര്‍ നേരത്തെ ഇറങ്ങി വന്ന വി എസ്സിന്റെ മുഖം അല്പം വിഷാദം കലര്‍ന്നതായിരുന്നു. അദ്ദേഹത്തിന്റെ സ്വരം ദുഃഖം കലര്‍ന്നതായിരുന്നു. ആ ദുഃഖം ഓരോ കേരള പൌരന്റെ മനസ്സാക്ഷിയുടെ ദുഖമാണ് . ചെങ്കൊടി ചുവന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ കുരുത്ത നിക്ഷേധ ശക്തിയുടെ , തുറന്നു കാട്ടലുകളുടെ , പോരാട്ടത്തിന്റെ ഫലത്താലാണ് . അല്ലാതെ ചില നേതാക്കള്‍ മാത്രം കളര്‍ പിരട്ടി ചുവപ്പിച്ചതല്ല. മന്ത്രി മന്ദിരങ്ങള്‍ സാധാരണ പ്രവര്‍ത്തകന് എത്തി നോക്കുവാന്‍ കൂടി പറ്റുകില്ലാത ഒരു ഇടമാണ് . വില കൂടിയ കാറില്‍ മാത്രം പറക്കുന്ന കൊടി കെട്ടിയ നേതാക്കന്മാര്‍ക്ക് പഴയ ഒളി ജീവിതം പൊങ്ങച്ചം പറയുവാന്‍ മാത്രം . അഴിമതി അവകാശം പോലെ .
വി എസ്സ് മുഖ്യ മന്ത്രി എന്ന നിലയില്‍ തുടരേണ്ടത് പാവം ജനങ്ങളേ പോലെ പാര്‍ട്ടി വിഴുങ്ങുന്നവര്‍ക്കും ആവിശ്യം ഉള്ള ഒരു കാര്യം ആണ്. അതിനാല്‍ വി എസ്സ് മുഖ്യ മന്ത്രി എന്ന നിലയില്‍ ഒരുപക്ഷെ തുടരും. പക്ഷെ കണ്ടതും കാണാന്‍ പോകുന്നതും എന്താകും ? താന്‍ വളര്‍ത്തി എടുത്ത നേതാക്കള്‍ തനിക്കെതിരെ തിരിയുന്നത് .... പാതി വിഴുങ്ങുന്ന മാധ്യമങ്ങള്‍ ..... ദല്‍ഹിയിലെ അടക്കിച്ചിരികള്‍ ....
ഇനി ജനങ്ങളില്‍ നിന്നും ഒളിച്ചു താമസിക്കേണ്ടി വരുമോ സഖാക്കളെ ?

Thursday, June 11, 2009

മാധവികുട്ടി

ആംബുലന്‍സ് ആലപ്പുഴയില്‍ എത്തുമ്പോള്‍ ഞാന്‍ അവിടെ റോഡരികില്‍ . അവിടെ മാറി നിന്നു . സജു പുനയില്‍
പോകാം എന്ന് പറഞ്ഞതാണ്‌ .
പോയില്ല .
പഴയ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോയിലെ ആ മുഖം മതി മാധവികുട്ടി എന്ന വിപ്ലവകാരിയ്ക് എന്‍റെ മനസ്സില്‍‌ .







Wednesday, May 13, 2009

ഞാന്‍ സ്നേഹിക്കുന്ന വേമ്പനാട്ടു കായല്‍

എത്രയോ വട്ടം ഇതുവഴി കടന്നുപോയി ?
അയര്ക്കുന്നത്തിനു പോയി വരും വഴി മുഹമ്മയില്‍ നിന്നും കുമരകത്തിന് ....പിന്നെ തിരിച്ച്.
വേമ്പനാട് .... കായലുകളുടെ രാജാവ്‌
പൊട്ടു കുത്തിയതുപോലെ പാതിരാമണല്‍ .
വേലുത്തമ്പി മുത്രം ഒഴിച്ചപ്പോ മണല്‍ പൊങ്ങി വന്നത്
ഉത്തമന്‍ എന്ന പഴയ കു‌ട്ടുകാരന്‍ ഈ കല്‍ക്കെട്ടില്‍ നിന്നു മീന്‍ പിടിച്ചിരുന്നു.
പെടപെടപ്പന്‍ കരിമീന്‍ . പിന്നെ കാരി , ചെമ്പല്ലി
ഈര്‍ക്കില്‍ കുടുക്ക് വച്ചു കാലന്‍ കൊഞ്ച് പിടിക്കുന്നത്‌ അവന്‍ കാണിച്ചുതന്നു.
എരണ്ടകള്‍ ....കൊറ്റികള്‍....
ജലപ്പരപ്പില്‍ നിന്നും എങ്ങോട്ടോ മുങ്ങിപോകുന്ന കാട്ടു താറാവുകള്‍ .
ഇന്ന് ..... ഹൌസ് ബോട്ടുകള്‍ അലോസരം ഉണ്ടാക്കുന്നു.
കായല്‍ക്കരയില്‍ ഇരിക്കെ അവ കൈകള്‍ വീശി ഏകാന്തതയിലേക്ക് കടന്നു എന്ന് വരാം
ഇതു വേമ്പനാട് ..... കായലുകളുടെ രാജാവ്‌ .
മുഹമ്മ ബോട്ട് ജട്ടി .
ദുരെ മങ്ങി കാണുന്ന കുമരകം.
കായല്‍ പരപ്പ്‌ . കക്ക വാരി വരുന്ന വള്ളങ്ങള്‍...
ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം ഒന്നു കാതോര്‍ത്താല്‍ .



Monday, April 13, 2009

Yana near Sirsi

Again a trip
I never thought that, my small car can cross the loose sand about 2 feet height
That also for a distance of more than one km...
Then we reached at Yana..
Rock formations..
Rock carvings by nature...
A cave behind the temple with smell of birds.
Yana...
Rock with a shape of no shapes.