ഏപ്രിലേ നന്ദി..
ഇവിടെയും ഇലഞ്ഞികൾ പൂത്തു.
കുഞ്ഞു കമ്മലുകൾ പോലെ പൂക്കൾ.
മോഹിപ്പിക്കുന്ന മണം...
ഏപ്രിലേ നന്ദി..
കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ (Kanakkoor R. Sureshkumar) മലയാളികളോടും മലയാളത്തിനോടും സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു NRK മലയാളി.
ഇവിടെയും ഇലഞ്ഞികൾ പൂത്തു.
കുഞ്ഞു കമ്മലുകൾ പോലെ പൂക്കൾ.
മോഹിപ്പിക്കുന്ന മണം...
ഏപ്രിലേ നന്ദി..
ഇവിടെ സീല്‍ക്കാര ശബ്ദമായി
ജാലകത്തിനപ്പുറം നിലയ്ക്കാതെ
ഒറ്റച്ചിലമ്പണിനൃത്തം
പെരുംമ്പറയേറ്റം
രുദ്രതാണ്ഡവം..
ചുഴറ്റിയെറിയുന്നയുന്‍മാദം
തീരാത്തയാവേശമീ പെയ്ത്തിന്...
അവിടെയുണ്ടോ പെണ്ണേ മഴ?
ഇവിടെയുണ്ടാര്‍ദ്രമായ്
എന്തോ വിഷാദവും വീര്‍പ്പുമായ്...
ചെറുപുഴകളാകാന്‍ വെമ്പി
വഴി മുട്ടിയ
ഇന്നലത്തേ പെയ്‌ത്തോര്‍മ്മകള്‍.
വെറുതേ പരിതപിക്കുന്നു..
പങ്കുവച്ചു വിതുമ്പുന്നു..
അവിടം തണുത്തുകാണുമല്ലേ..?
പൊള്ളിക്കിടപ്പായിരുന്നുള്ളം,
അവിച്ചിലിലേക്കായിരുന്നു പെയ്തിറക്കം.
എങ്കിലും ചൂട് മായാതെ-
യുള്ളിലിനിയും തങ്ങി നില്പുണ്ട്
കടപുഴക്കത്തിന്റെ ഭീതിയായി...
ഇവിടെ നീര്‍ക്കെട്ടുകളില്‍
നിരാശ പെയ്തു പൊഴിയുന്നു!
മാഞ്ഞ പുഴകള്‍ മടങ്ങിയെത്തുന്നു
വഴികള്‍ മായുന്നു
വീണ്ടുമാ മഴ കിനിഞ്ഞിറങ്ങുന്നു...
അറിയില്ല പ്രിയനേ, തോര്‍ന്നുതീരുമെന്ന്.
നീയൊരു മഴപ്പാട്ടു മൂളുക പെണ്ണേ...
ഈ മഴയിലൂടെയതു കേള്‍ക്കാം..
നിന്നെയറിയാം നിര്‍വ്യാജം.
അവിഞ്ഞു വെന്ത നാളുകളില്‍
കൊതിച്ചതല്ലേ...
കുളിരിനായോര്‍ത്തതല്ലേ...
തുള്ളികളായി നീയെത്തുമ്പോള്‍
ഞാനിരിക്കാമീ ജാലകത്തിനിപ്പുറം...
യു. എ ഖാദർ... ഒരിക്കലെങ്കിലും നേരിൽ കാണണം എന്നു ഞാൻ മോഹിച്ച ഒരു എഴുത്തുകാരൻ. വല്ലാത്ത നഷ്ടബോധം ഉണ്ട്. ഒരു സംഭവം പറയട്ടെ.. 2011 ൽ V T പുരസ്ക്കാരത്തിന് എൻ്റെ രണ്ടു കഥകളും List ൽ ഉണ്ടായിരുന്നു. മുംബൈയിലെ training കഴിഞ്ഞ് ഞാൻ കാർവാറിലേക്ക് മടങ്ങിയ ശേഷമാണ് പുരസ്കാര പ്രഖ്യാപനം. പൂനയിലുള്ള ഒരു വലിയ എഴുത്തുകാരന് അവാർഡ് കിട്ടി. അന്ന് അവാർഡ് സമർപ്പിക്കാൻ എത്തിയത് യു. എ. ഖാദർ ആയിരുന്നു. അദ്ദേഹത്തിൻ്റെ അന്നത്തെ പ്രഭാഷണം എനിക്ക് ഒരു സുഹൃത്ത് റിക്കോർഡ് ചെയ്ത് അയച്ചു തന്നു. പ്രഭാഷണത്തിൻ്റെ ഭൂരിഭാഗം സമയവും അദ്ദേഹം എൻ്റെ രണ്ടു കഥകളെ കുറിച്ച് വളരെ ആഴത്തിൽ സംസാരിക്കുകയുണ്ടായി. അന്ന് ആ പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു - "ഇതു പോലെ ഒരു അവാർഡ് ഈ എഴുത്തുകാരന് കിട്ടേണ്ടതായിരുന്നു" . എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമായിരുന്നു ആ വാക്കുകൾ .
എന്തുകൊണ്ടെന്നറിയില്ല, പൊതിക്കെട്ട് അഴിക്കാനിരുന്നപ്പോള്‍ കൈകള്‍ വിറച്ചു. റബ്ബര്‍ബാന്റുകള്‍ മാറ്റി ന്യൂസ്‌പ്പേപ്പര്‍ തുറന്നു. അത്ര പഴയ പേപ്പറായിരുന്നില്ല അത്. ചിതകളുടെ ചിത്രം നിറഞ്ഞ ഒരു മുന്‍പേജ്.. ചില പീഡന വാര്‍ത്തകളില്‍ എണ്ണമയം പുരണ്ടിരുന്നു. ഇന്ത്യയുടെ ഭൂപടം പോലെ പരന്ന എണ്ണക്കറുപ്പ്.
ഇനി ഇല വിടര്‍ത്തണം. വാടിയ വാഴയിലയുടെ മണം പരന്നു. ഇലയുടെ മടക്കുകള്‍ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകളുടെ വിറയലേറി. തൈരൊഴിച്ച കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും കാണുമെന്നറിയാം. കൂടെ ഉപ്പേരിയുണ്ടാകുമോ? നാടന്‍ചീരയുടെ അവിയലുണ്ടാകുമൊ?
എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഒരു പൊതി തുറക്കുന്നത്? ഇല വിടര്‍ത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് എന്തോ ഉരുണ്ടിറങ്ങി താഴെവീണു. അശ്രദ്ധയെ സ്വയം പഴിച്ചുകൊണ്ട് തിരയുമ്പോള്‍ നിലത്തൊരു മാംസപിണ്ഡം. അത് സ്പന്ദിക്കുന്നു... നല്ലോര്‍മ്മകളുടെ കുപ്പായമിടുവിച്ച് ഞാന്‍ ചുമന്ന ഗൃഹാതുരതയുടെ വികൃതരൂപമോ അത്? പകച്ചുനിന്നപ്പോള്‍ അത് എന്നെനോക്കി പല്ലിളിക്കുന്നു...
==================================
കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ 😞