Friday, September 18, 2015

തലപ്പന്ത്

തിരുവോണദിനത്തില്‍ വൈകുന്നേരം സുഹൃത്ത്‌ കൃഷ്ണകുമാര്‍ ഒരു ആശയം പറഞ്ഞു. വൈകിട്ട് കുടുംബമായി , കുട്ടികളുമായി പാര്‍ക്കില്‍ കൂടിച്ചേരാം എന്ന്. നല്ല ആശയം എന്ന് തോന്നി . ടെലിവിഷത്തിന്‍റെ മുന്നില്‍ നിന്ന് കുറച്ചുനേരം അവരെ മാറ്റി നിര്‍ത്താമല്ലോ ? പ്രവാസ ജീവികളുടെ തിരുവോണം അല്ലെ ? കുട്ടികളെ കൊണ്ട് പഴയ നാടന്‍ കളികള്‍ കളിപ്പിക്കാം എന്ന് കരുതി. തലപ്പന്തായാലോ ? മോന്‍ ഓടിപ്പോയി പന്തുമായി മടങ്ങി വന്നു. അപ്പോഴാണ്‌ ഒരു സത്യം മനസ്സിലായത്. തലപ്പന്ത് കളി മറന്നുപോയി. തലമ , ഒറ്റ , ഇരട്ട .... തുടത്താളം, കാലിന്‍കീഴ് ...ബാക്കി മറന്നുപോയല്ലോ !!! നിയമങ്ങള്‍ ശരിയായി ഓര്‍മ്മയില്ല. ഓലകൊണ്ട് പന്ത് ഉണ്ടാക്കുവാന്‍ ഓര്‍മ്മയുണ്ടോ ? പണ്ട് കണക്കൂര്‍ അമ്പലത്തിന്‍റെ മൈതാനത് എന്തെല്ലാം കളികള്‍ നടക്കുമായിരുന്നു ? ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനു സമയം തീരെയില്ല . കിളിമാശ് , പകിടകളി എല്ലാം മറന്നു. കുട്ടികള്‍ നിരാശരായി വെറുതെ പന്ത് എറിഞ്ഞു കളി നടത്തി.
--------------------------------------------കണക്കൂര്‍

6 comments:

  1. തെങ്ങോലയും അതിന്റെ ഭാഗങ്ങളുമായിരുന്നു കളിക്കോപ്പുണ്ടാക്കാനുള്ള പ്രധാന അസംസ്കൃതവസ്തുക്കള്‍

    ReplyDelete
  2. വിസ്മൃതിയിലേക്ക് കൂപ്പുകുത്തുന്ന നമ്മള്‍...
    ആശംസകള്‍

    ReplyDelete
  3. മറന്നിട്ടില്ല ഒന്നും

    ReplyDelete
  4. എന്തിനാണ് വിഷമിക്കുന്നത്? കാലം മാറുന്നതനുസരിച്ച് കോലം മാറുന്നത് സ്വാഭാവികമല്ലെ. ഈ കുട്ടികളുടെ അടുത്ത തലമുറ എന്തു കളികളിലാവും മുഴുകുന്നത് എന്നു ആര്‍ക്കറിയാം?

    ReplyDelete
  5. നൊസ്റ്റാൾജിക്
    കിളിമാസ്, പമ്പരം കൊത്ത്. ഗോട്ടിക്കളി, അമ്പസ്ഥാനി, കള്ളനും പോലീസും, പുള്ളി കുത്തി കളി, ..., ..., ...,

    ReplyDelete
  6. നന്ദി പ്രിയ സുഹൃത്തുക്കളേ ...

    ReplyDelete