Sunday, October 22, 2017

സസ്യഭാരതി ഹംസ മടിക്കൈ

"പഞ്ചഭൂതമയമായ ദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ ശരീരത്തില്‍ കയ്പ്  കൊണ്ടു പൂരിപ്പിക്കേണ്ടതായ അംശങ്ങളുണ്ടെന്നത് ശാസ്ത്രീയമായ ഒരറിവാണ്‌. മനുഷ്യന്‍റെ നാവിന് ആയിരത്തിലധികം രസങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. കുറച്ചു കാലമായി നാം അറിയുന്ന രസങ്ങള്‍  ആറായി ചുരുങ്ങി. കയ്പ്, പുളി , എരിവ്, ഉപ്പ് , മധുരം, ചവര്‍പ്പ് എന്നിങ്ങനെ. ഇപ്പോഴത്‌ വന്നുവന്ന്‍ വെറും ഉപ്പും മധുരവുമായി മാറി. ശരീരത്തിന് ആവശ്യമായ രസങ്ങളുടെ ലഭ്യതക്കുറവാണ് രോഗമെന്ന് പറയാം. ഇതിനെ പ്രതിരോധിക്കുക എളുപ്പമല്ല. ഉപ്പിനോടോ മധുരത്തോടോ പുളിയോടോ എരിവിനോടോ ഇഷ്ടം കൂടുന്നത് രോഗലക്ഷണം ആണെന്ന് എത്രപേര്‍ക്ക് അറിയാം..? പതിയെപ്പതിയെ പ്രകൃതിയുടെ രുചിയിലേക്ക് തിരിച്ചു പോകുകയാണ് വേണ്ടത്. മറ്റു ജീവജാലങ്ങളെപ്പോലെ ജീവിച്ചാല്‍ ഈ രസങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗത്തെ ഇല്ലാതാക്കാം. കയ്പ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം പോലും കയ്പ് മാത്രം കഴിച്ച് ഇല്ലാതാക്കാനാവില്ല. കുറഞ്ഞത്‌ ആര് രസങ്ങള്‍ എങ്കിലും ശരീരത്ത് എത്തണം. "
ആയുര്‍വേദ വൈദ്യനായ സസ്യഭാരതി ഹംസ മടിക്കൈയുടെ വാക്കുകള്‍ ആണിവ. ചന്ദ്രിക വാരികയില്‍ അദ്ദേഹവുമായുള്ള സുദീര്‍ഘന്മായ അഭിമുഖം വന്നിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് കാസര്‍ഗോഡ്‌ വച്ചാണ് ഹംസ വൈദ്യരെ സുപ്രസിദ്ധ എഴുത്തുകാരന്‍ സുബൈദ പരിചയപ്പെടുത്തിയത് . സംസ്കൃതത്തില്‍ അസാമാന്യ അറിവുള്ള വൈദ്യര്‍ നല്ല ഒരു കവിയുമാണ് . ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനായി ഈ ജന്മം മുഴുവന്‍ ഉഴിഞ്ഞു വച്ച മഹാന്‍. ആയുര്‍വേദത്തിന്റെ  ആചാര്യനായ കണക്കൂര്‍ ധന്വന്തരി മൂര്‍ത്തിയുടെ കൃപാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുമ്പോഴും ഔഷധ സസ്യ സംസ്കാരത്തിന്‍റെ വളര്‍ച്ചക്കായി എനിക്കെന്തു ചെയ്യുവാന്‍ കഴിഞ്ഞു  എന്ന ചിന്ത അലട്ടുന്നു. ഉള്ളില്‍  കുറ്റബോധം നിറയുന്നു.

3 comments:

  1. രോഗം വരുന്നതിന്റെയും
    ഇല്ലാതാക്കുന്നതിന്റെയും രുചിഭേദങ്ങൾ

    ReplyDelete
  2. നന്ദി മുരളി.. അപൂർവം പേർ മാത്രമാണ് ബ്ളോഗിൽ വരുന്നത്. ചിലരെങ്കിലും എത്തുന്നതിൽ സന്തോഷം.

    ReplyDelete
  3. നന്നായി ഈ പരിചയപ്പെടുത്തൽ. നമ്മുടെ ആയുർവേദം, നാട്ടുവൈദ്യം പാരമ്പര്യവൈദ്യം ഒക്കെ വിലയേറിയ സമ്പത്താണ്. ആധുനികവൈദ്യശാസ്ത്രത്തേയും തള്ളിപ്പറയുന്നില്ല. പക്ഷേ ആധുനികയുഗത്തിൽ professional ethics എന്നത് കാണാൻ കിട്ടാത്ത കാര്യമായിരുന്നു. ധനമോഹികളായവർ ഈ രംഗം കയ്യടക്കിയതോടെ വന്ന അപചയം മനസ്സിലാക്കിത്തുടങ്ങിയ, ജീവനിൽ കൊതിയുള്ള രോഗികൾ പഴയകാലങ്ങളിലെ പോലെ പാരമ്പര്യവൈദ്യന്മാരേയോ നാട്ടുമരുന്നുകളെയോ ആശ്രയിക്കാൻ ഇപ്പോൾ കൂടുതൽ പ്രവണത കാണിക്കുന്നു. അതുകൊണ്ടുതന്നെ വിലയേറിയ ഇത്തരം അറിവുകൾ കൈമുതലായുള്ളവരെയും ആ നാട്ടുചികിത്സാരീതികളെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു സംഘടിതനീക്കം നമുക്കിടയിൽ കുറെ കാലങ്ങളായി നടക്കുന്നുണ്ട്. ആധുനിക മരുന്നുലോബികൾ മനുഷ്യജീവന് വരുത്തുന്ന അപായത്തിൻറെ നൂറിലൊരംശം വരില്ല ഈ നാട്ടുമരുന്നുകൾ കൊണ്ടുള്ള ദോഷങ്ങൾ എന്നത് നൂറു ശതമാനം ഉറപ്പ്. അതേസമയം നമ്മുടെ നാട്ടുവൈദ്യത്തിൻറെയും ആയുർവേദത്തിൻറെയും പച്ചമരുന്നുകളുടെയും ഒക്കെ വില ശരിക്കും മനസ്സിലാക്കിയിട്ടുള്ള വിദേശികൾ അതിനെ ബഹുമാനിക്കാനും അതെകുറിച്ച് കൂടുതൽ പഠിക്കാനും സാധിക്കുന്നതിന്റെയൊക്കെ പേറ്റൻറ് എടുക്കാനും ശ്രമിക്കുന്നു. നമ്മൾ പുച്ഛിച്ച് തള്ളുന്ന ഈ വിലയേറിയ അറിവുകളും അതിൻറെ ഗുണവും ഇനി നമുക്ക് ലഭിക്കണമെങ്കിൽ വിദേശങ്ങളിൽ പോകേണ്ടിവരുന്ന കാലം വിദൂരമല്ല എന്നോർക്കുമ്പോൾ കുറച്ചല്ല വിഷമം.

    ReplyDelete