മുനമ്പ്
ഒരു കണ്ണുകൊണ്ടുദയം..
മറു കണ്ണാല്‍ അസ്തമയം..
ഒറ്റകാഴ്ചയില്‍ രണ്ടാഴികള്‍
മഹാസമുദ്രത്തെ തൊട്ടുവണങ്ങുന്നു...
ത്രിവേണി സംഗമത്തില്‍ ബലിയിട്ടു
മുങ്ങുന്നവരുടെ തിരക്ക്...
കാക്കകള്‍ ദ്രാവിഡ ദേവതകളുടെ
ആടയാഭരണങ്ങള്‍ കൊത്തിപ്പറക്കുന്നു..
വലമ്പിരി ശംഖ് വില്‍ക്കുന്ന കറുത്ത പെണ്ണിന്‍റെ
മുക്കൂത്തിത്തിളക്കത്തില്‍ കണ്ണഞ്ചി !
മുനമ്പത്ത് തിരകള്‍ എണ്ണിനില്‍ക്കുമ്പോള്‍
കിതച്ചു കൊണ്ടൊരു ശബ്ദം
കടല്‍പ്പരപ്പിലൂടെ ഒഴുകി വന്നു..
"കര്‍മ്മ ബദ്ധമാണ് ജീവിതം
ധര്‍മ്മ മാര്‍ഗ്ഗം ധന്യം"
തിരികെ നടക്കുമ്പോള്‍
'ഭ്രാന്താലയത്തിലേക്കല്ലേ ?...'
എന്ന ചോദ്യം വ്യക്തമായി കേട്ടു.
തിരകളുടെ ശബ്ദം എത്താത്തിടത്ത്
എത്തിയിട്ടും ആ ചോദ്യം
ആരോ വീണ്ടും നെഞ്ചിലേക്ക്
കുത്തിയിറക്കുന്നു
ആ കറുത്ത മുനമ്പ്... കുത്തിയിറക്കുന്നു
ഭ്രാന്താലയത്തില്‍ നിന്നും.................
ReplyDelete"കര്‍മ്മ ബദ്ധമാണ് ജീവിതം
ReplyDeleteധര്‍മ്മ മാര്‍ഗ്ഗം ധന്യം"