Wednesday, May 2, 2018
യാത്രകളില്‍ ചിലപ്പോള്‍ സംഭവിക്കുന്നത്...
യു കെ കുമാരൻ സാറിന്‍റെ
നോവല്‍ - തക്ഷൻകുന്ന് സ്വരൂപം. വായന രസം പിടിച്ചു വന്നതാണ്. ഒരു ദേശത്തിന്‍റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഭൂവിലേക്ക് രാമര്‍
എന്ന കഥാനായകന്‍ എന്നെ കൈപിടിച്ചു കടത്തിക്കൊണ്ടു പോകുവാന്‍ തുടങ്ങുകയായിരുന്നു.
അതിനിടെ, അടുത്തിരുന്ന അദ്ദേഹം എന്നെ വീണ്ടും
തോണ്ടി വിളിച്ചു. “എന്തിനു ഗോവയിൽ വന്നു ?”, “എത്ര ദിവസങ്ങൾ ഉണ്ടായിരുന്നു?” തുടങ്ങിയ ഒരടുക്ക് ചോദ്യങ്ങളായിരുന്നു പിന്നെ.
ഒരുവിധം ഉത്തരങ്ങള്‍ നല്‍കി,
വീണ്ടും പുസ്തകത്തിലേക്ക് മടങ്ങുവാൻ ശ്രമം നടത്തി. വീണ്ടും അദ്ദേഹം ചോദ്യം ഉതിര്‍ത്തു-
“പുസ്തകവായന വലിയ ഇഷ്ടമാ അല്ലേ... നല്ല കാര്യമാണ്” തുടർന്ന് തന്‍റെ വായനയൊക്കെ സെൽഫോണിൽ മാത്രമാണെന്ന് കുറ്റസമ്മതവും
നടത്തി. ശേഷം സ്വന്തം സെൽഫോണെടുത്ത് അതിലേക്കു കയറിപ്പോയി. രക്ഷപെട്ടു. ഇനി
സ്വസ്ഥമായി വായിക്കാം എന്നു ഞാന്‍ കരുതി. എന്നാൽ അതെല്ലാം വെറുതെയായിരുന്നു. ആൾ ഫോണിൽ
തപ്പിയെടുത്ത എന്തോ ഒന്നുമായി ഇടയിൽ ചാടിവീണു.
“ഇതു നോക്കു... എത്ര
രസകരമായിരിക്കുന്നു.”
തികഞ്ഞ വെറുപ്പോടെ ഞാൻ
അതിലേക്ക് പാളിനോക്കി. എന്തോ ഒരു തമാശ വീഡിയോക്ളിപ്പ്. “താങ്കൾ കണ്ടോളൂ.
എനിക്കിതിലൊന്നും താൽപര്യമില്ല...” എന്നു പറഞ്ഞ് പുസ്തകത്തിലേക്ക് മടങ്ങുവാൽ ശ്രമം
നടത്തി.
വലിയൊരു ചിരിയായിരുന്നു
മറുപടി. ആ മനുഷ്യൻ തുടർന്നു- “ഇതൊക്കെ
കാണണം സഹോദരാ... കാലത്തിനൊത്ത് നമ്മൾ മാറണം. എന്തെല്ലാം നല്ല കാര്യങ്ങളാണ് ചെറിയ
സന്ദേശങ്ങളായി ഈ ഫോണിൽ വരുന്നത്...”
“ദയവായി താങ്കൾ എന്നെ
വെറുതെ വിടൂ.. ഞാൻ ഈ നോവൽ വായിക്കട്ടെ..” പരമാവധി വിനയം വാക്കുകളിൽ വരുത്തി
അറിയിച്ചു.
“എങ്കിൽ ഒരു കാര്യം
ചെയ്യൂ.. നിങ്ങളുടെ വാട്ട്സാപ്പ് നമ്പർ പറയൂ.. ഞാൻ നല്ല കുറേയെണ്ണം അയച്ചു തരാം.
നിങ്ങള്‍ക്ക് സമയം പോലെ കാണാല്ലോ...”
Subscribe to:
Post Comments (Atom)
ആവശ്യത്തിനും അനാവശ്യത്തിനും ആയി എത്ര ഗ്രൂപ്പുകള്‍. അതിനിടെ ഇതാ ഒരു അപരിചിതന്‍ എന്‍റെ നമ്പര്‍ ചോദിക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ എഴുനേറ്റു നടന്നു. ഗോമന്തകം എന്ന നോവലിലെ ആകാശ് എന്ന ചെറുപ്പക്കാരന്‍ നടന്നുപോയ കാലടികള്‍ മങ്ങിയ വെട്ടത്തില്‍ ഞാന്‍ വീണ്ടും കണ്ടു.
ReplyDelete