രണ്ടു മിനിക്കഥകള്‍
1. അവള്‍ മിണ്ടാത്തതിനു കാരണം
ഒരു തിര കടലിലേക്ക്
മടങ്ങുവാന്‍ മടിച്ച് അവള്‍ക്കൊപ്പം പോന്നു. വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അതിന്‍റെ
അലകള്‍ അവളില്‍ ഉണ്ടായിരുന്നു. വീടെത്തിയിട്ടും അതവളെ വിട്ടുപോയില്ല.
“എന്താണ്
നിനക്കിത്ര ഇളക്കം ?” എന്ന് അമ്മ അവളോട് ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല.
എന്തെങ്കിലും മിണ്ടുവാന്‍ തുനിഞ്ഞാല്‍ ഉടന്‍ അവളുടെ വായില്‍ നിന്നും ഒരു തിര ആര്‍ത്തിരമ്പി
ഇറങ്ങുവാന്‍ തുടങ്ങും. പാവം.
2. പോക്കറിന്‍റെ വാച്ച്
കണ്ണിലേക്ക് ഭൂതകണ്ണാടി
തിരുകിക്കയറ്റി പട്ടണത്തിലെ എല്ലാ പണിക്കാരും പലവട്ടം ശ്രമിച്ചുനോക്കി. പോക്കറിന്‍റെ
വാച്ച് എന്നിട്ടും തിരിഞ്ഞുതന്നെ കറങ്ങി.
അവസാനം പോക്കര്‍ തന്നെ അത് കണ്ടുപിടിച്ചു. വാച്ച് അല്ല, ഈ ദുനിയാവാണ് തിരിഞ്ഞുകറങ്ങുന്നത് എന്ന്!
അത്ര മിനി അല്ലാത്ത ആശയങ്ങള്‍
ReplyDeleteവിയ കാര്യങ്ങള്‍
ReplyDeleteചെറിയ വലിയ കാര്യങ്ങൾ...
ReplyDeleteവന്നു കയറുന്ന തിര.
ReplyDeleteരണ്ടും ഇഷ്ടമായി..
ReplyDeleteആശംസകൾ..
തിര പോലെ തന്നെ
ReplyDeleteഒരു ഇളക്കവും
ReplyDeleteപിന്നെ ഒരു കറക്കവും...!
പോക്കറി൯റെ വാച്ച്..
ReplyDeleteഎനിക്കൊത്തിരിയിഷ്ടായി..
അറിഞ്ഞോ അറിയാതെയോ ഒരുപാട് നല്ല ഗുണപാഠങ്ങള്..
ഇനിയും പുതിയ നാമ്പുകള് തളിരിടട്ടെ എന്നാശംസിക്കുന്നു...
നല്ല കഥകള്‍. രണ്ടാമത്തെ കഥ കൂടുതല്‍ ഇഷ്ടമായി
ReplyDeleteവളരെയധികം നന്ദി.
ReplyDeleteരണ്ടും അര്‍ത്ഥമുള്ള കഥകളാണ്.....
ReplyDeleteആശംസകള്‍