എത്രയോ വട്ടം ഇതുവഴി കടന്നുപോയി ?
അയര്ക്കുന്നത്തിനു പോയി വരും വഴി മുഹമ്മയില്‍ നിന്നും കുമരകത്തിന് ....പിന്നെ തിരിച്ച്.
വേമ്പനാട് .... കായലുകളുടെ രാജാവ്
പൊട്ടു കുത്തിയതുപോലെ പാതിരാമണല്‍ .
വേലുത്തമ്പി മുത്രം ഒഴിച്ചപ്പോ മണല്‍ പൊങ്ങി വന്നത്
ഉത്തമന്‍ എന്ന പഴയ കുട്ടുകാരന്‍ ഈ കല്‍ക്കെട്ടില്‍ നിന്നു മീന്‍ പിടിച്ചിരുന്നു.
പെടപെടപ്പന്‍ കരിമീന്‍ . പിന്നെ കാരി , ചെമ്പല്ലി
ഈര്‍ക്കില്‍ കുടുക്ക് വച്ചു കാലന്‍ കൊഞ്ച് പിടിക്കുന്നത് അവന്‍ കാണിച്ചുതന്നു.
എരണ്ടകള്‍ ....കൊറ്റികള്‍....
ജലപ്പരപ്പില്‍ നിന്നും എങ്ങോട്ടോ മുങ്ങിപോകുന്ന കാട്ടു താറാവുകള്‍ .
ഇന്ന് ..... ഹൌസ് ബോട്ടുകള്‍ അലോസരം ഉണ്ടാക്കുന്നു.
കായല്‍ക്കരയില്‍ ഇരിക്കെ അവ കൈകള്‍ വീശി ഏകാന്തതയിലേക്ക് കടന്നു എന്ന് വരാം
ഇതു വേമ്പനാട് ..... കായലുകളുടെ രാജാവ് .
മുഹമ്മ ബോട്ട് ജട്ടി .
ദുരെ മങ്ങി കാണുന്ന കുമരകം.
കായല്‍ പരപ്പ് . കക്ക വാരി വരുന്ന വള്ളങ്ങള്‍...
ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം ഒന്നു കാതോര്‍ത്താല്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment