Saturday, June 10, 2017

മഴ പിറുപിറുക്കുന്നത്


മഴ  പിറുപിറുക്കുന്നത്
==================== 
മഴ അങ്ങനൊന്നും പെയ്യില്ല. മാനത്തു കറുത്തുരുണ്ടു നില്‍ക്കും. കാലാവസ്ഥക്കാരെ നാണം കെടുത്തും. എന്നിട്ട് തീരെ പ്രതീക്ഷിക്കാത്ത നേരം പെയ്ത് ഒരിറക്കമുണ്ട്. തൊടിയില്‍ ഉണക്കുവാന്‍ വച്ചതെല്ലാം കുതിരും  അലക്കി വിരിച്ചു പാതിയുണങ്ങിയതൊക്കെ നനയും കുറ്റിയില്‍ കെട്ടിയ പശുവും കിടാവും കുളിക്കും പറമ്പിൽ കൊത്തിപ്പെറുക്കി നടന്ന അരിപ്രാവുകൾ മഴനൂലുകൾക്കിടയിലൂടെ പറന്നകലും   മക്കള്‍ കുടയില്ലാണ്ടാണല്ലോ പോയതെന്നോര്‍ത്ത് അമ്മമാര്‍ സങ്കടപ്പെടും സൂചന കൊടുത്തിട്ടും ഗൌനിക്കാതെ കുടയില്ലാതെ ഓഫീസില്‍ പോയ കണവനെയോര്‍ത്തു പെണ്ണുങ്ങളും വിഷമിക്കും. എങ്കിലും, പെയ്തു കൊണ്ടിരിക്കുമ്പോള്‍  മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത്  "നിന്നെമാത്രം ഞാന്‍ കോരിത്തരിപ്പിക്കും"  എന്ന കൊച്ചുവര്‍ത്തമാനം ആണെപ്പോഴും.