Thursday, May 13, 2010

അന്നമ്മേ ..........നീയെന്തിന്

അന്നമ്മേ .......... നീ ......

അന്നമ്മേ നീ എന്തിനിങ്ങനെ ക്രിസ്ത്യാനിയായി പിറന്നു

അര്‍ജുനന്‍ എന്ന ഞാനെന്തിനു ഹിന്ദുവായി പിറന്നു

നമുക്ക് മനുഷ്യരായി പിറക്കാമായിരുന്നു ...

നമുക്ക് മനുഷ്യരായി ജീവിക്കാമായിരുന്നു

ക്രിസ്തു കൈ നല്‍കുമെന്ന് നീ വീമ്പു ചൊല്ലി

കൃഷ്ണന്‍ എങ്കിലും താങ്ങാവും എന്ന് ഞാനും നിനച്ചു

എന്നിട്ടും

ആരും ഇല്ലാതെ ഈവഴിത്താരയില്‍ തളര്‍ന്നു നില്‍ക്കെ

ആര് നല്‍കി ഒരിത്തിരി തണല്‍ നമുക്ക്

ഇല്ല വരില്ലയൊരു പുണ്യാത്മാവും

ഇല്ല ജനിക്കില്ല ഇനിയൊരു ദേവദൂതനും

ആര്‍ത്തു വിളിച്ചലറി ഓടിയടുക്കുന്ന

ആയുധം പേറുന്ന വര്‍ഗ്ഗപിശാചുക്കള്‍

വന്നു വളഞ്ഞു മുറവിളി കൂട്ടവേ

എനിക്കായ് നീ .... നിനക്ക് ഞാനും പിന്നെ

നമ്മുടെ വഴി മുട്ടിയ സ്നേഹത്തിന്റെ നന്മയും മാത്രം

സ്നേഹത്തിന്റെ നന്മയും മാത്രം .

Tuesday, May 11, 2010

ദൈവവും മനുഷ്യനും

ഒരിക്കല്‍ ഒരു ദൈവം ഭൂമിയില്‍ ഇറങ്ങി. മനുഷ്യരുടെ ഇടയില്‍ അവനു വഴി തെറ്റി.

പലരോടും ദൈവം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തേടി.

മനുഷ്യന്‍ എല്ലാവരും കാട്ടിയത് ദേവാലയത്തിലേക്കുള്ള വഴി ആയിരുന്നു.

ഒരു ദൈവവും ദേവാലയത്തില്‍ പോകില്ല എന്നാരറിഞ്ഞു !


എന്തെങ്കിലും ആഗ്രഹിച്ച് അത് നടത്തുവാനുള്ള പാഴ്ശ്രമം ആണ് ജീവിതം .

ദൈവങ്ങള്‍ അല്പം കൂടുതല്‍ ബുദ്ധിമാന്മാര്‍ ആണ് .

മനുഷ്യന്റെ ആഗ്രഹങ്ങള്‍ നടത്തിക്കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ

അവരെ തിരിഞ്ഞു നോക്കില്ല എന്ന് അവര്‍ക്കും അറിയാം.


മറ്റൊരിക്കല്‍ ദൈവങ്ങള്‍ ചിലര്‍ മനുഷ്യാകാരം പൂണ്ടു .

തിരികെ ദൈവമാകാന്‍ അവര്‍ വിദ്യ മറന്നു.

ഭൂമിയില്‍ അന്തിച്ചു നില്‍ക്കെ

അവരെ കുരിശേറ്റിയും കൂരന്പെയ്തും മനുഷന്‍ കൊന്നുകളഞ്ഞു ....Wednesday, May 5, 2010

നാറുന്ന രാഷ്ട്രിയം

അധികം പ്രായമാകാത്ത ഒരു പരീക്ഷണമാണ് ജനാധിപത്യം . ഇന്നും ബാലാരിഷ്ടത പൂര്‍ണമായി മാറിയിട്ടില്ല. നമ്മള്‍ ചുറ്റും കാണുന്ന ജനാധിപത്യ രാഷ്ട്രീയം ഇതിനകം തന്നെ ആവിശ്യത്തില്‍ അധികം നാറി ഒരു പരുവം ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാണി - ജോസഫ്‌ groop ലയന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ ഇതാണ്. ജോസെഫിന്റെ കേരള കൊണ്ഗ്രെസ്സ് കഴിഞ്ഞ മന്ത്രിസഭയില്‍ കാട്ടി കൂട്ടിയ കളികള്‍ നമ്മള്‍ മറക്കുവാന്‍ നേരം ആയിട്ടില്ല. ഒരുപാടു രാഷ്ട്രീയ പാര്‍ട്ടികളെ പേറുന്ന ഈ കൊച്ചു കേരളത്തില്‍ കുറച്ചു പാര്‍ട്ടികള്‍ ലയിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ ലയന നീക്കത്തില്‍ നിഴലിച്ചു കാണുന്നത് അതിന്റെ പിന്നിലെ ഭരിക്കുവാന്‍ ഉള്ള ആര്‍ത്തി തന്നെ .
ഇടതു മുന്നണിയില്‍ നിന്ന് ഇതിനകം നാലു കഷികള്‍ പുറത്തു മാറി കഴിഞ്ഞു. അടുത്ത അഞ്ചു വര്ഷം പോകട്ടെ , അതിനടുത്ത ഊഴം വരുമ്പോള്‍ വീതം വെപ്പ് കൂടുതല്‍ എളുപ്പമാകുമല്ലോ എന്നാകാം ഇടതിന്റെ മനസ്സില്‍. അതേസമയം തങ്ങളുടെ പാളയത്തില്‍ വരുന്നവര്‍ സീറ്റ് ചോദിക്കും എന്നാ ചിന്ത കൊണ്ഗ്രെസ്സിന്റെ ഉറക്കം കെടുത്തുന്നു. എല്ലാവര്‍ക്കും നോട്ടം കസേരയില്‍ മാത്രമാണ്. കസേരയില്‍ ഇരുന്നു കഴിഞ്ഞാല്‍ പിന്നെ വിമാനത്തില്‍ പറന്നു നടക്കാം. ജനങ്ങളുടെ നികുതിപ്പണം ധുര്‍ത്തു ചെയ്യാം.
പാര്‍ട്ടിയുടെ മുന്നില്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. എല്ലാരും ഗ്രൂപ് കളികളുടെ ആവേശം പേറി അന്ധരാകുന്നു. ചില മത നേതാക്കള്‍ ഇതിനു ചുക്കാന്‍ പിടിക്കാനും. എല്ലാവര്‍ക്കും ലാഭത്തെ കുറിച്ച് മാത്രം ചിന്ത . അതിനിടെ മറന്നു പോകുന്നത് പാവം ജനങ്ങടെ കാര്യം മാത്രം.