അധികം പ്രായമാകാത്ത ഒരു പരീക്ഷണമാണ് ജനാധിപത്യം . ഇന്നും ബാലാരിഷ്ടത പൂര്‍ണമായി മാറിയിട്ടില്ല. നമ്മള്‍ ചുറ്റും കാണുന്ന ജനാധിപത്യ രാഷ്ട്രീയം ഇതിനകം തന്നെ ആവിശ്യത്തില്‍ അധികം നാറി ഒരു പരുവം ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാണി - ജോസഫ് groop ലയന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതാണ്. ജോസെഫിന്റെ കേരള കൊണ്ഗ്രെസ്സ് കഴിഞ്ഞ മന്ത്രിസഭയില്‍ കാട്ടി കൂട്ടിയ കളികള്‍ നമ്മള്‍ മറക്കുവാന്‍ നേരം ആയിട്ടില്ല. ഒരുപാടു രാഷ്ട്രീയ പാര്‍ട്ടികളെ പേറുന്ന ഈ കൊച്ചു കേരളത്തില്‍ കുറച്ചു പാര്‍ട്ടികള്‍ ലയിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഈ ലയന നീക്കത്തില്‍ നിഴലിച്ചു കാണുന്നത് അതിന്റെ പിന്നിലെ ഭരിക്കുവാന്‍ ഉള്ള ആര്‍ത്തി തന്നെ .
ഇടതു മുന്നണിയില്‍ നിന്ന് ഇതിനകം നാലു കഷികള്‍ പുറത്തു മാറി കഴിഞ്ഞു. അടുത്ത അഞ്ചു വര്ഷം പോകട്ടെ , അതിനടുത്ത ഊഴം വരുമ്പോള്‍ വീതം വെപ്പ് കൂടുതല്‍ എളുപ്പമാകുമല്ലോ എന്നാകാം ഇടതിന്റെ മനസ്സില്‍. അതേസമയം തങ്ങളുടെ പാളയത്തില്‍ വരുന്നവര്‍ സീറ്റ് ചോദിക്കും എന്നാ ചിന്ത കൊണ്ഗ്രെസ്സിന്റെ ഉറക്കം കെടുത്തുന്നു. എല്ലാവര്‍ക്കും നോട്ടം കസേരയില്‍ മാത്രമാണ്. കസേരയില്‍ ഇരുന്നു കഴിഞ്ഞാല്‍ പിന്നെ വിമാനത്തില്‍ പറന്നു നടക്കാം. ജനങ്ങളുടെ നികുതിപ്പണം ധുര്‍ത്തു ചെയ്യാം.
പാര്‍ട്ടിയുടെ മുന്നില്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. എല്ലാരും ഗ്രൂപ് കളികളുടെ ആവേശം പേറി അന്ധരാകുന്നു. ചില മത നേതാക്കള്‍ ഇതിനു ചുക്കാന്‍ പിടിക്കാനും. എല്ലാവര്‍ക്കും ലാഭത്തെ കുറിച്ച് മാത്രം ചിന്ത . അതിനിടെ മറന്നു പോകുന്നത് പാവം ജനങ്ങടെ കാര്യം മാത്രം.
Subscribe to:
Post Comments (Atom)
കയ്യൂക്കും രാഷ്ട്രീയവുമുള്ള ചിലരുടെ ആധിപത്യമായി മാറിയിരിക്കുന്നു. ജനാധിപത്യം.....
ReplyDeleteകസേരയില്‍ ഇരുന്നു കഴിഞ്ഞാല്‍ പിന്നെ വിമാനത്തില്‍ പറന്നു നടക്കാം. ജനങ്ങളുടെ നികുതിപ്പണം ധുര്‍ത്തു ചെയ്യാം.
ReplyDeleteനമസ്കാരം മാഷേ
നല്ല ഒരു ലേഖനം
ആശംസകള്‍
Word verification
വേണൊ?
എന്നാല്‍ ഇതിനു ബദല്‍ ആയി ഒരു വിപ്ലവ ഭരണകൂടം ആയാലോ ?
ReplyDelete