ഒരിക്കല്‍ ഒരു ദൈവം ഭൂമിയില്‍ ഇറങ്ങി. മനുഷ്യരുടെ ഇടയില്‍ അവനു വഴി തെറ്റി.
പലരോടും ദൈവം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തേടി.
മനുഷ്യന്‍ എല്ലാവരും കാട്ടിയത് ദേവാലയത്തിലേക്കുള്ള വഴി ആയിരുന്നു.
ഒരു ദൈവവും ദേവാലയത്തില്‍ പോകില്ല എന്നാരറിഞ്ഞു !
എന്തെങ്കിലും ആഗ്രഹിച്ച് അത് നടത്തുവാനുള്ള പാഴ്ശ്രമം ആണ് ജീവിതം .
ദൈവങ്ങള്‍ അല്പം കൂടുതല്‍ ബുദ്ധിമാന്മാര്‍ ആണ് .
മനുഷ്യന്റെ ആഗ്രഹങ്ങള്‍ നടത്തിക്കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ
അവരെ തിരിഞ്ഞു നോക്കില്ല എന്ന് അവര്‍ക്കും അറിയാം.
മറ്റൊരിക്കല്‍ ദൈവങ്ങള്‍ ചിലര്‍ മനുഷ്യാകാരം പൂണ്ടു .
തിരികെ ദൈവമാകാന്‍ അവര്‍ വിദ്യ മറന്നു.
ഭൂമിയില്‍ അന്തിച്ചു നില്‍ക്കെ
അവരെ കുരിശേറ്റിയും കൂരന്പെയ്തും മനുഷന്‍ കൊന്നുകളഞ്ഞു ....
ദേഹത്ത് വമിക്കുമാ ദൈവത്തെ അറിയൂ അതോടൊപ്പം ഞാന്‍ ആരെന്നു സ്വയം ചോദിക്കു
ReplyDeleteപിന്നെ ഈവക ചിന്തകള്‍ക്ക് അറുതി വരും
ചിന്തനങ്ങള്‍ക്ക് നന്ദി
ചിന്തകള്‍ വളരെ ആഴമുള്ളതാണ്.
ReplyDeleteടൈപ്പിങ് മിസ്റ്റേക്കുകളും
ശ്ലഥചിന്തകളെ ശരിയായി സമന്വയിപ്പിക്കുന്നതിലും
പിഴവുകള്‍ ഉണ്ട്.
ദൈവവും മനുഷ്യനും എന്ന ദ്വന്ദ്വത്തിന്റെ വൈരുദ്ധ്യങ്ങള്‍ രസകരമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.
നന്ദി.