Tuesday, May 3, 2022

ധാരാവി


മുംബൈ സയണിലെ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം ചെയ്യുന്ന കാലത്ത് സഹപാഠികളിൽ ഒരാൾ  ധാരാവിയിൽ നിന്നായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് എത്രയോ വട്ടം ധാരാവിയിലെ ഇടുങ്ങിയ വഴികളിലൂടെ നടന്ന് പോയതാണ്...! മനുഷ്യജീവിതത്തിൻ്റെ വേറിട്ട കാഴ്ചകൾ! എന്നാൽ സിനിമകൾ പകർന്ന ഒരു ധാരാവിച്ചിത്രമുണ്ട്. അതാണ് ശരാശരി മലയാളിക്ക് ധാരാവി. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഒളിച്ചു കഴിഞ്ഞ ഒരു ഭൂതകാലം ധാരാവിയ്ക്ക് ഉണ്ടായിരിക്കാം. എന്നാൽ ഇന്നവിടം എത്രയോ മാറി. മൈക്രോ വ്യവസായങ്ങളുടെ കേന്ദ്രമാണത്. ഒരു വ്യവസായത്തിൽ നിന്നുള്ള scrap മറ്റൊരു വ്യവസായത്തിന് raw material ആകുന്നു ഇവിടെ. ഒരുതരം ശൂന്യമാലിന്യ പദ്ധതി.  ഇതു കണ്ടാണ് പണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ധാരാവിയെ കണ്ടു പഠിക്കാൻ ബ്രിട്ടണിലെ വ്യവസായികളെ ഉപദേശിച്ചത്.

 എൻ്റെ പഴയ സഹപാഠിയുടെ മകൾ MBBS നല്ല നിലയിൽ പൂർത്തിയാക്കി.  അവൾ മറ്റെങ്ങും ജോലിയ്ക്ക് ശ്രമിക്കില്ലത്രേ. ധാരാവിയിലെ സാധാരണക്കാരുടെ ആരോഗ്യ പ്രവർത്തനങ്ങൾക്കു  വേണ്ടി അവിടെത്തന്നെ അവൾ തുടരും എന്ന ശുഭവാർത്ത അറിഞ്ഞ സന്തോഷത്തിലാണ് ഈ കുറിപ്പ്.