Saturday, June 10, 2017

മഴ പിറുപിറുക്കുന്നത്

മഴ അങ്ങനൊന്നും പെയ്യത്തില്ല. മാനത്തു കറുത്തുരുണ്ടു നില്‍ക്കും. കാലാവസ്ഥ പറയുന്നവരെ പറ്റിച്ച് വെറുതെ നാണം കെടുത്തും. എന്നിട്ട് നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത നേരം ഒരൊറ്റ പെയ്താണ്. തൊടിയില്‍ ഉണക്കുവാന്‍ വച്ചത് നനയും. അലക്കി വിരിച്ചത് നനയും. കുറ്റിയില്‍ കെട്ടിയ പശുവും കിടാവും നനയും. മക്കള്‍ കുടയെടുക്കാതെ സ്കൂളില്‍ പോയല്ലോ എന്നോര്‍ത്ത് അമ്മമാര്‍ വിഷമിക്കും. സൂചന കൊടുത്തിട്ടും ഗൌനിക്കാതെ കുടയില്ലാതെ ഓഫീസില്‍ പോയ കണവനെ ഓര്‍ത്തു പെണ്ണുങ്ങളും വിഷമിക്കും. എങ്കിലും‍, പെയ്തു കൊണ്ടിരിക്കുമ്പോള്‍ മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത് "നിന്നെ ഞാന്‍ നനച്ചല്ലോ..." എന്ന വിഷമവര്‍ത്തമാനം ആണെപ്പോഴും.

1 comment:

  1. മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത് "നിന്നെ ഞാന്‍ നനച്ചല്ലോ..." എന്ന വിഷമവര്‍ത്തമാനം ആണെപ്പോഴും.

    ReplyDelete