Tuesday, October 13, 2009

ആത്മാഭിമാനം എന്നത് ...

ഞാന്‍ എന്തുകൊണ്ടാണ് ഇനിയും ആത്മാഭിമാനം സുക്ഷിക്കേണ്ടത് ?
എനിക്ക് ഇനിയെങ്കിലും ഒരു വാലാട്ടി പട്ടി ആകാന്‍ കഴിയുമോ ?
പലരും പറയുന്നു, പണം കിട്ടിയാല്‍ പോരെ എന്ന് . മതിയോ ?
ചിലര്‍ പറഞ്ഞു അവന്‍ മണ്ടന്‍ എന്ന് . ഓരോ വട്ടവും അവസ്ഥ കുടുതല്‍ വഷളാകുന്നു.
എങ്കിലും ആവിശ്യം ഇല്ലാതെ എന്തിനു താഴണം ? എന്തിനു കുനിഞ്ഞു നില്‍ക്കണം ?
കഴിവുള്ളവനെ നമുക്ക് വണങ്ങാം. പക്ഷെ ചണ്ടികളെയും തൊഴണം എന്നാണ് ഇപ്പോള്‍.
കഴിവിന് പുല്ലു വില. കെല്പുള്ളവനെ തഴയും. ജോലി ചെയ്യരുത് . ചെയ്യുന്നവനെ എങ്ങിനെയും കഷ്ട്ടപ്പെട്ടു അത് നിര്‍ത്തിക്കും. കിട്ടുന്ന സമയം മുഴുവന്‍ മേളില്‍ ഇരിക്കുന്ന കഴുതകളെ പ്രശംസിച്ചു സമയം കൊന്നു കൊള്ളണം . അത് മാത്രം പോര, എല്ലാ സംവേദന ശേഷിയും നഷ്ട്ടപ്പെടുത്തി മരം കണക്കെ ഇരുന്നു കൊള്ളണം . അനങ്ങാതെ ഇരുന്നു വേര് പിടിക്കാം. ആസനത്തില്‍ ആലു കിളിര്‍ക്കാം . അതും തണല്‍ ആണ് എന്ന് വിചാരിച്ചു കഴിയണം .


എന്റെ പ്രിയ കുട്ടുകാരെ.....

നല്ല ചങ്ങാതിമാര്‍ ഉണ്ടായിരിക്കുക എന്നത് ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ് എന്ന് ഞാന്‍ ഇനിയും വിശ്വസിക്കുന്നു. എങ്കിലും വിധി മൂലമോ മറ്റു ചില കാരണങ്ങള്‍ കൊണ്ടോ നല്ല ചങ്ങാതിമാരെ നമുക്ക് നഷ്ടപ്പെടും . ഈഗോ എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഒരു സുത്രം ഇതിനു പലപ്പോഴും കാരണം ആയി വരാം. എനിക്ക് നല്ല ഈഗോ ഉള്ള കൂട്ടത്തിലാണ്. അല്ലങ്കില്‍ തന്നെ അത് ഇല്ലാത്ത ആര് കാണും ? കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ എനിക്ക് ഇത്തരത്തില്‍ രണ്ടു കൂട്ടുകാരെ നഷ്ട്ടമായി. ഒരാള്‍ തീരെ സൗഹൃദം ഇല്ലാതെ അകന്നു. മറ്റൊരാള്‍ നാമ മാത്രമായി സൗഹൃദം നില നിര്‍ത്തി . രണ്ടു പേരും സാദാരണ നിലയില്‍ എന്റെ ജീവിതത്തെ പ്രത്യക്ഷമായി ബാധി ക്കാത്തവര്‍ . എന്നിട്ടും അത് എന്നെ ഉലച്ചു . ബന്ധങ്ങള്‍ എപ്പോഴും ചെറു ചരടില്‍ കോര്‍ത്ത്‌ ഇണക്കിയത് ആയിരിക്കും . അത് രക്ത ബന്ധമായാലും ശരി ചങ്ങാത്തമായാലും ശരി , ആ ചരട് പൊട്ടിയാല്‍ പിന്നെ പാടാണ്. അവശേഷിക്കുന്ന കൂടുകാരോടു ഒരു പ്രാര്‍ത്ഥന . എന്റെ കൈയ്യില്‍ നിന്നും വീഴ്ച വന്നാല്‍ തുറന്നു പറയുക. തിരുത്തുവാന്‍ അവസരം തരുക. അല്ലാതെ ഇതുപോലെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകരുത് . നമുക്ക് പരസ്പരം പറയാം. മനസ്സ് തുറന്നു സംസാരിക്കാം. അതിനല്ലേ നമുക്ക് ഭാഷ എന്ന ഒന്ന്‍ ഉള്ളത് .

3 comments: