സഖറിയ സാറിന്റെ പ്രസംഗം അധികമായി പോയോ എന്ന് പറയുവാന്‍ ഞാന്‍ ആളല്ല . ലാല്‍സലാം സിനിമയില്‍ ഒരു ഒളിജീവിതം എങ്ങനെ ആകാം എന്ന് രൂപരേഖ തരുന്നുണ്ട് . പിന്നീട് കേട്ടു , ഇത്തരം ചില ജീവിക്കുന്ന സത്ത്യങ്ങള്‍ ഉണ്ട് എന്ന്. സഖറിയ സാറിന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ പരാമര്‍ശം കുറച്ചു കടുത്തുകാണും . പക്ഷെ കേരളത്തിലെ സദാചാര പോലീസിംഗ് അസഹാനീയമാകുന്നു എന്ന് പറയാതെ നിവര്‍ത്തി ഇല്ല .
ലൈംഗിക അരാജകത്വം എന്നത് ശരി ആയി നിര്‍വചിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഒരു ആണും പെണ്ണും കൂടി അടച്ച മുറിയില്‍ ഇരുന്നാല്‍ തകരുമോ സദാചാരം ? ഇഷ്ട്ടം ഉള്ളവര്‍ തമ്മില്‍ അല്ലെ ലൈംഗിക ബന്ധം പുലര്‍ത്തേണ്ടത് ?
പോലീസുകാര്‍ നല്ലവരാണ് . അവര്‍ക്ക് നാടു നന്നാക്കണം എന്ന് നല്ല വിചാരം ഉണ്ട്. പക്ഷെ കള്ളന്മാരുടെ കാര്യം കൂടെ കാര്യമായി പരിഗണിക്കണം . അല്ല എങ്കില്‍ അയല്‍ നാട്ടില്‍ തിരുട്ടു ഗ്രാമങ്ങള്‍ കൂടും. കോളേജു കാലത്ത് ഒരിക്കല്‍ കൂട്ടു കാരിയുമായി ആലപ്പുഴ കടല്‍ പാലത്തില്‍ ഇരിക്കുമ്പോ വിരട്ടി ഇരുപതു രൂപ വാങ്ങിയ പോലീസ് കാരനെ ഞാന്‍ ഓര്‍ക്കുന്നു .
Tuesday, February 16, 2010
Subscribe to:
Posts (Atom)