പുറപ്പെടുന്ന തീവണ്ടിക്കു പുറത്തു
വേര്‍പാടിന്റെ വ്യഥ ..
എത്തിച്ചേരുന്ന വണ്ടിക്കു വെളിയില്‍
കൂടിച്ചേരലിന്റെ ഭാരം
തീവണ്ടി നിലയത്തില്‍ എത്തപ്പെടുന്ന
ഓരോ മുഖങ്ങളിലും
തേച്ചുവച്ച ഓരോ ഭാവങ്ങളുണ്ട്
ചലനത്തിന്റെ പിന്നില്‍ ഘടിപ്പിച്ച്
പാളത്തിലൂടെ വലിച്ചതിദൂരം
ഇഴക്കപ്പെട്ടൊരു ഭാവം .
കാറ്റു പതം വരുത്തിയ മുടിയിഴകള്‍
പൊടി കറുപ്പിച്ച നാസിക
ഉറക്കം തൂങ്ങുന്ന കണ്ണുകളില്‍
വിട്ടുപോന്ന കാഴ്ചകളുടെ ഭാരം
മനസ്സ് മാത്രം മടക്കയാത്രയുടെ
കണക്കെടുപ്പ് തുടങ്ങുന്നു .
Friday, April 30, 2010
Subscribe to:
Posts (Atom)