Friday, October 8, 2010

ഗണേഷ് pooja


മുംബൈ സമ്പത്തിന്റെയും തിരക്കിന്റെയും പൊടിയുടെയും നഗരമാണ്.

നഗരത്തില്‍ ചിതറി കിടക്കുന്ന subarban തീവണ്ടി നിലയങ്ങളില്‍ നിന്നും അല്ലങ്കില്‍ അവിടേക്ക് എല്ലായ്പ്പോഴും തിരക്കാണ് . ഇവിടെ പരാതിയില്ലാതെ മുട്ടിയുരുമി തിക്കിത്തിരക്കി ജീവിക്കുന്ന ജനം. ഒരു ആഘോഷങ്ങളും അവര്‍ വേണ്ട എന്ന് പറയില്ല . ദീപാവലി , ദുര്ഗ പൂജ, ഗണേഷ് പൂജ, ക്രിസ്ത്മസ് , ന്യൂ ഇയര്‍ തുടങ്ങി എല്ലാം മുംബൈകര്‍ ആഘോഷിക്കും . സയന്‍ ചുനാഭട്ടി ഏരിയ യില്‍ ഉള്ള ഒരു വലിയ കുളം ഗണേഷ് പൂജ സമയത്ത് തിരക്കേറിയ ഇടം ആകും. പൂജ കഴിഞ്ഞു വിഗ്രഹ നിമഞ്ജനം നടത്തുന്ന ഒരു പ്രധാന സ്ഥലം ആണിത്. ഒരാഴ്ച തിരക്ക് തന്നെ. പോലീസിന്റെയും മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും മേല്‍നോട്ടം ഉണ്ടാവും. പല രാഷ്ട്രിയ പ്രമുഖരുടെ ചിത്രമാണ് ഗണേഷ് ഭഗവാന്റെ ചിത്രത്തിലും വലുപ്പത്തില്‍ . അവരാണ് പൂജയുടെ ഇടയിലും നേട്ടം കൊയ്യുന്നത് എന്നുറപ്പ്.

പൂജ കഴിഞ്ഞു അടുത്ത ദിവസം ചപ്പു ചവറുകള്‍ കൊണ്ട് വികൃതമായ കുളം കണ്ടു. ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മലിനമാകും. അടുത്ത വര്ഷം ഗണേഷ് പൂജ യ്ക് മുന്‍പ് അധികൃതര്‍ വൃത്തിയാക്കും വരെ അത് തുടരും.