Monday, September 29, 2014

രണ്ടു മിനിക്കഥകള്‍

1. പെണ്‍കുട്ടിയും കുറുക്കനും  

“കാട്ടില്‍ പോകാം. കൂട്ടില്‍ പോകാം. കുറുക്കനെ കണ്ടാല്‍ പേടിക്കുമോ?” മാമന്‍ ചോദിച്ചു.
“ഇല്ല.”
“ഫൂ.........” മാമന്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ ആഞ്ഞൂതി.
“ദേ. കണ്ണടച്ചേ. പേടിച്ചേ...” മാമന്‍ ഉറക്കെച്ചിരിച്ചു.
“ഇതാണോ കുറുക്കന്‍?  ഇത് മാമനല്ലേ?” പെണ്‍കുട്ടി പിണങ്ങി.

കുറച്ചുനാള്‍ കഴിഞ്ഞ്,  കാട്ടില്‍ നിന്നാവണം, ഒരു കുറുക്കന്‍  വന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
“ഇത് മാമനോ അതോ കുറുക്കനോ ?” പെണ്‍കുട്ടി ആശയക്കുഴപ്പത്തിലായി.


2. വാശി

മനസ് ശരീരത്തോട് പറഞ്ഞു : “എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ഭൂമിയുടെ അങ്ങേക്കൊണിലേക്ക് പായം. ബഹിരാകാശത്ത് അലയാം. അലയാഴിയുടെ അടിത്തട്ടിലെത്താം. എന്നാല്‍ സ്ഥൂലശരീരമേ .. നിനക്ക് ആ കുന്നിന്‍പുറത്ത് എത്തണമെങ്കില്‍ കൂടി വിയര്‍ത്തണച്ച്  കയറിത്തന്നെയാവണം ..”

അങ്ങിനെ തോറ്റ് കൊടുക്കുവാന്‍ കഴിയാതെ ശരീരം അഗ്നിപ്രവേശത്താല്‍  മനസിനെ പരാജയപ്പെടുത്തി. 

7 comments:

  1. ആ മാമനെ പറഞ്ഞാല് മതി..
    ഹ ഹാ....
    ഉശ്ശാ൪൪൪......

    ReplyDelete
  2. ശരീരവും മനസ്സും ജീവനോട് ചെയ്യുന്നത്

    ReplyDelete
  3. രണ്ടും നല്ല നിലവാരം പുലർത്തുന്ന കഥകൾ - പെൺകുട്ടിയും കുറുക്കനും ഏറെ ഇഷ്ടമായി.

    ReplyDelete
  4. സംഗതി മൻസ്സ് തന്നെ എല്ലാം...

    ReplyDelete
  5. മനസ്സില്ലാത്ത ഒരു കുറുക്കൻ മാമൻ...

    ReplyDelete
  6. വകതിരിവില്ലാത്ത അഗ്നിയങ്ങനെ പാവം മനസ്സുകളെ പരാജയപ്പെടുത്തി.....
    മിനിക്കഥകള്‍ നന്നായി
    ആശംസകള്‍

    ReplyDelete
  7. രണ്ടു കഥകളും വാക്കുകളേക്കാളധികം പറയുന്നു. വലരെ ഇഷ്ടമായി.

    ReplyDelete