മകള്‍ : ഡാഡീ .. എനിക്ക് അവനെ അത്ര ഇഷ്ടമാണ്.
ഡാഡി: മോളേ .. നീ എന്തറിഞ്ഞാണ് അവനെ ഇത്ര ഇഷ്ടപ്പെടുന്നത് ? അവൻ കൊള്ളരുതാത്തവൻ ആണ് എന്ന് എനിക്ക് നന്നായി അറിയാം . മദ്യപാനിയും സ്ത്രീലമ്പടനും ആണ് . പല പെണ്‍കുട്ടികളുമായി അവൻ ചുറ്റിത്തിരിയുന്നത് ഞാൻ കണ്ടിരിക്കുന്നു. തന്നെയുമല്ല നിങ്ങൾക്ക് നാളെ ഒന്നിച്ചു ജീവിക്കുവാൻ വേണ്ട എന്ത് വരുമാനം ആണുള്ളത് ?
മകള്‍ : അതൊന്നും എനിക്കറിയില്ല ഡാഡി . ഒന്ന് മാത്രം അറിയാം . അവനെ അല്ലാതെ ആരേയും എനിക്ക് എന്‍റെ ജീവിതത്തിൽ സങ്കൽപ്പിക്കുവാൻ കഴിയില്ല ..
ഡാഡി: അപ്പോൾ ഇത്രകാലം നിന്നെ വളർത്തിവലുതാക്കിയ ഈ ഡാഡിക്കും മമ്മിക്കും ഒരു വിലയും ഇല്ലേ ?
മകള്‍ : അതൊന്നും എനിക്കറിയില്ല . നിങ്ങൾ എന്ത് പറഞ്ഞാലും എന്നെ പിന്തിരിപ്പിക്കുവാൻ കഴിയില്ല .
ഡാഡി: എങ്കിൽ ഡാഡി ഒന്ന് തീരുമാനിച്ചു . മരിച്ചുകളയും ഞാൻ .
മകള്‍ : മരണം അനിവാര്യമാണ് . എന്നായാലും അത് ഉണ്ടാകേണ്ടതാണല്ലോ.. മകളുടെ ഇഷ്ട്ടം സാധിച്ചുകൊടുക്കുവാൻ മരിച്ച ഡാഡിയുടെ സ്നേഹത്തെ കുറിച്ച് ഞാൻ എന്നും ഓർത്തുകൊള്ളാം.
ഡാഡി: അപ്പോൾ നീ പിന്തിരിയില്ല
മകള്‍ : ഇല്ല
ഡാഡി: എന്റെസ്വത്തിൽ നിന്ന് ഒരു നയാപൈസ തരില്ല ഞാൻ
മകള്‍ : മകളേക്കാൾ സ്വത്തിന് വില മതിക്കുന്ന ഡാഡിയിൽ നിന്നും ഞങ്ങൾക്ക് ഒന്നും വേണ്ട
ഡാഡി: @#%^&#&*%$$
മകള്‍ : ആ പറഞ്ഞത് എനിക്ക് മനസ്സിലായില്ല
(അല്പം കഴിഞ്ഞ്)
ഡാഡി: മോളേ .. നിന്നെ , നിന്‍റെ സ്നേഹത്തെ ഞാൻ പരീക്ഷിച്ചതാണ് . അത്ര സ്നേഹം ഉണ്ടെങ്കില്‍ നീ അവനെ കെട്ടിക്കോ .. അച്ഛന് ഒരു എതിര്‍പ്പും ഇല്ല
മകള്‍ :അപ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് ജീവിക്കുവാനുള്ള പണം തരുവോ
ഡാഡി:നിങ്ങള്‍ക്ക് ആവോളം സ്നേഹം ഉണ്ടല്ലോ ? പിന്നെ എന്തിനാണ് പണം . അത് മറന്നേക്കൂ
മകള്‍ : &^%$#@*(^%$&
ഡാഡി: ആ പറഞ്ഞത് എനിക്കും മനസ്സിലായില്ല
-----------------------------കണക്കൂര്‍