തിരുവോണദിനത്തില്‍ വൈകുന്നേരം സുഹൃത്ത് കൃഷ്ണകുമാര്‍ ഒരു ആശയം പറഞ്ഞു. വൈകിട്ട് കുടുംബമായി , കുട്ടികളുമായി പാര്‍ക്കില്‍ കൂടിച്ചേരാം എന്ന്. നല്ല ആശയം എന്ന് തോന്നി . ടെലിവിഷത്തിന്‍റെ മുന്നില്‍ നിന്ന് കുറച്ചുനേരം അവരെ മാറ്റി നിര്‍ത്താമല്ലോ ? പ്രവാസ ജീവികളുടെ തിരുവോണം അല്ലെ ? കുട്ടികളെ കൊണ്ട് പഴയ നാടന്‍ കളികള്‍ കളിപ്പിക്കാം എന്ന് കരുതി. തലപ്പന്തായാലോ ? മോന്‍ ഓടിപ്പോയി പന്തുമായി മടങ്ങി വന്നു. അപ്പോഴാണ് ഒരു സത്യം മനസ്സിലായത്. തലപ്പന്ത് കളി മറന്നുപോയി. തലമ , ഒറ്റ , ഇരട്ട .... തുടത്താളം, കാലിന്‍കീഴ് ...ബാക്കി മറന്നുപോയല്ലോ !!! നിയമങ്ങള്‍ ശരിയായി ഓര്‍മ്മയില്ല. ഓലകൊണ്ട് പന്ത് ഉണ്ടാക്കുവാന്‍ ഓര്‍മ്മയുണ്ടോ ? പണ്ട് കണക്കൂര്‍ അമ്പലത്തിന്‍റെ മൈതാനത് എന്തെല്ലാം കളികള്‍ നടക്കുമായിരുന്നു ? ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനു സമയം തീരെയില്ല . കിളിമാശ് , പകിടകളി എല്ലാം മറന്നു. കുട്ടികള്‍ നിരാശരായി വെറുതെ പന്ത് എറിഞ്ഞു കളി നടത്തി.
--------------------------------------------കണക്കൂര്‍
--------------------------------------------കണക്കൂര്‍