ഉച്ച കഴിഞ്ഞ സമയം.
ഞാന്‍ വീട്ടില്‍ തനിയെ.
ഒരു ചെറു ഉറക്കമാവാം എന്ന് കരുതി.
വാതിലില്‍ മെല്ലെ മുട്ടു കേട്ടു.
ഈ സമയത്ത് ആരാവും !
തുറന്നു നോക്കിയപ്പോള്‍ ആരേയും കണ്ടില്ല.
ചേര്‍ത്ത് അടച്ച് മടങ്ങുമ്പോള്‍ വീണ്ടും മുട്ട്.
മൃദുവും ലളിതവുമായ ശബ്ദം.
തുറക്കാതെ കുറച്ചു നേരം ശ്രദ്ധിച്ചു.
ഇത്ര മൃദുവായി തട്ടി വിളിക്കുവാന്‍ കാറ്റിനല്ലാതെ ആര്‍ക്കു കഴിയും ?
തുറന്ന വാതില്‍ വഴി അനുവാദം ഇല്ലാതെ തന്നെ കാറ്റ് അകത്തു കയറി.
മുറിയില്‍ ചിരപരിചിതനെ പോലെ ചുറ്റിത്തിരിഞ്ഞു. എന്തുകൊണ്ടോ എനിക്കത് ഇഷ്ടമായില്ല.
എനിക്ക് വേണ്ടപ്പോളെല്ലാം വീശിത്തരുന്ന വൈദ്യുത പങ്കകള്‍ മുറിക്കുള്ളില്‍ ഉണ്ട് എന്നാവാം കാരണം.
ഞാന്‍ കാറ്റിനോട് പുറത്തു പോകുവാന്‍ പറഞ്ഞു.
കാറ്റ് മുഖം താഴ്ത്തി പുറത്തേക്കു വീശി.
അപ്പോഴാണ് വൈദ്യുതി മുടങ്ങിയത്.
ഞാന്‍ കതകു തുറന്നു.
പുറത്തെങ്ങും കാറ്റില്ല.
ഇടവഴികളില്‍...
ഉദ്യാനങ്ങളില്‍ ...
കാട്ടിറമ്പുകളില്‍..
കടലോരങ്ങളില്‍...
എങ്ങും കാറ്റിനെ മാത്രം കണ്ടില്ല.
-------------------------------------------------------------കണക്കൂര്‍

അങ്ങനെ തന്നെ വേണം. പങ്കകളുടെ കൂടെ പ്രകൃതിയുടെ കാറ്റും ചേർന്നാൽ എന്തായിരുന്നു കുഴപ്പം.നല്ല കൊച്ചു കഥ. പ്രകൃതിയെ മറന്ന ഇന്നത്തെ മനുഷ്യന്റെ കഥ
ReplyDeleteഇത്ര മൃദുവായി തട്ടി വിളിക്കുവാന്‍ കാറ്റിനല്ലാതെ ആര്‍ക്കു കഴിയും ?
ReplyDeleteശരിക്കും...
അസ്സലായിരിക്കുന്നു കേട്ടോ..
തുടരുക
നന്നായി കാറ്റിന്റെ കഥ
ReplyDeleteവളരെ നന്ദി പ്രിയ സുഹൃത്തുക്കളേ..
ReplyDeleteകറ്റിനെ തേടി
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletegood
ReplyDelete