Sunday, June 19, 2016

വയനാദിനം



ഇന്നലെ ഗോവയിലെ പോണ്ട സമാജത്തിന്‍റെ വായനാദിനം പരിപാടിയില്‍ പങ്കെടുത്തു. 
പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും ചെയ്തു. നല്ല ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. വായനയെ ഇതയധികം സ്നേഹിക്കുന്നവര്‍ മറുനാട്ടിലും ഉണ്ട്. സന്തോഷം. രവീന്ദ്രന്‍ സാറിനും നിഷാദ് അലിക്കും മറ്റു സമാജം അംഗങ്ങള്‍ക്കും നന്ദി. 
വായനയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. 
രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് ഗോവ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റില്‍ വച്ച് ഒരു അനുഭവം ഉണ്ടായി. മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരനെ ദിവസവും കാണുമായിരുന്നു. ഞങ്ങള്‍ ചെറിയ പരിചയത്തില്‍ ആയി. ഫെസ്റ്റ് അവസാനിക്കുന്ന ദിവസം എന്‍റെ ഒരു പുസ്തകം ഞാന്‍ അദ്ദേഹത്തിന് നല്‍കി. "ഞാന്‍ വായിച്ചിട്ട് അഭിപ്രായം പറയാം" അദ്ദേഹം പറഞ്ഞു.
"അത് വേണ്ട സാര്‍. അഭിപ്രായം പറയണ്ട." എന്ന് ഞാന്‍.
അദ്ദേഹത്തിന് അത്ഭുതം ആയി എന്നുതോന്നി.
"എന്തെ അങ്ങനെ..? "
"വലിയ ആളുകള്‍ ആരും അങ്ങനെ വായിച്ചു അഭിപ്രായം പറയുവാന്‍ മിനക്കെടില്ല എന്ന് എനിക്കറിയാം. മിക്കപ്പോഴും വായിക്കില്ല. വായിച്ചാലും നല്ലത്, മോശം എന്നൊന്നും പറയില്ല"
"അത് ശരിയല്ലല്ലോ.. നിങ്ങടെ ധാരണ ഞാന്‍ തിരുത്താം. കണക്കൂരിന്‍റെ ഫോണ്‍ നമ്പര്‍ അതിലെഴുത്. ഞാന്‍ വായിച്ചിട്ട് വിളിക്കാം. " 
   ഞാന്‍ മടിയോടെ എങ്കിലും നമ്പര്‍ എഴുതി. മെയില്‍ ഐഡി പുസ്തകത്തില്‍ ഉണ്ട്. ഇന്നുവരെ അദ്ദേഹം വിളിച്ചിട്ടില്ല.                                                                                   


8 comments:

  1. എഴുത്ത് കഴിഞ്ഞിട്ട് വായിക്കാന്‍ നേരംകിട്ടീട്ടുണ്ടാവില്ല മാഷെ!
    വായനാദിനാശംസകള്‍!
    വായനാവാരാശംസകള്‍!!
    ("വ" ദീര്‍ഘം വിട്ടുപോയിട്ടുണ്ട്)

    ReplyDelete
  2. വലിയ ആളുകള്‍
    ആരും അങ്ങനെ വായിച്ചു
    അഭിപ്രായം പറയുവാന്‍ മിനക്കെടില്ല
    എന്ന് എനിക്കറിയാം. മിക്കപ്പോഴും വായിക്കില്ല.
    വായിച്ചാലും നല്ലത്, മോശം എന്നൊന്നും പറയില്ല"

    ReplyDelete
  3. അദ്ദേഹം വായിച്ചിട്ടു വിളിക്കാമെന്നല്ലെ പറഞ്ഞത്. അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ...?
    കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് അതപ്പോഴേ ഏതെങ്കിലും കൊട്ടയിൽ തള്ളിയിട്ടുണ്ടാവും..!

    ReplyDelete
  4. ധാരണകള്‍ തിരുത്തി മാതൃക ആവേണ്ടന്നു കരുതിയാവാം. :)

    ReplyDelete
    Replies
    1. ശരിയാണ്. മിക്കവരും മിക്കപ്പോഴും.

      Delete