പുഷ്പാഞ്ജലി
===========
തോക്കുകള്‍ കൊണ്ട്
അവര്‍ ഉന്നം പിടിക്കുമ്പോള്‍
എനിക്ക് ചിരി വന്നു.
ഇനി അവരില്‍ ഒരാളുടെ വിരല്‍
ഒന്നനങ്ങിയാല്‍ മതി
ഒരു പുഷ്പം എന്‍റെ നെഞ്ചിലേക്ക് പാറിവരും.
ഇപ്പോള്‍ എനിക്ക് പ്രണയം
തോന്നുകയാണ്-
ജീവിതത്തോടല്ല,
പോയ കാലങ്ങളില്‍ ഞാന്‍
കാണാതെപോയ സ്വപ്നങ്ങളോട്,
കണ്ടെടുക്കാനാവാതെ പോയ
സൌഹൃദങ്ങളോട് ,
എന്നെ ഞാന്‍ അറിയാതെ പ്രണയിച്ച
കാമുകിമാരോട്.
അതാ..
ഏതോ വിരല്‍ കാഞ്ചിയില്‍
വീണു പിടയുന്നുണ്ട്..
നിന്‍റെ സമയമായി എന്ന
ആശംസയോടെ പുഷ്പാഞ്ജലി.
------------------------------കണക്കൂര്‍ 07/8/2016
===========
തോക്കുകള്‍ കൊണ്ട്
അവര്‍ ഉന്നം പിടിക്കുമ്പോള്‍
എനിക്ക് ചിരി വന്നു.
ഇനി അവരില്‍ ഒരാളുടെ വിരല്‍
ഒന്നനങ്ങിയാല്‍ മതി
ഒരു പുഷ്പം എന്‍റെ നെഞ്ചിലേക്ക് പാറിവരും.
ഇപ്പോള്‍ എനിക്ക് പ്രണയം
തോന്നുകയാണ്-
ജീവിതത്തോടല്ല,
പോയ കാലങ്ങളില്‍ ഞാന്‍
കാണാതെപോയ സ്വപ്നങ്ങളോട്,
കണ്ടെടുക്കാനാവാതെ പോയ
സൌഹൃദങ്ങളോട് ,
എന്നെ ഞാന്‍ അറിയാതെ പ്രണയിച്ച
കാമുകിമാരോട്.
അതാ..
ഏതോ വിരല്‍ കാഞ്ചിയില്‍
വീണു പിടയുന്നുണ്ട്..
നിന്‍റെ സമയമായി എന്ന
ആശംസയോടെ പുഷ്പാഞ്ജലി.
------------------------------കണക്കൂര്‍ 07/8/2016