Saturday, August 26, 2017

മണ്ണഞ്ചേരിയിലെ ഗ്രാമീണവഴികൾ

ണ്ണഞ്ചേരി സ്കൂളിൽ പഠിക്കുന്ന കാലം.
നേതാജി ബസ്‌ സ്റ്റോപ്പില്‍  നിന്നു മണ്ണഞ്ചേരി വരെയും  തിരികെയും  പ്രൈവറ്റ് ബസ്സ് യാത്രക്ക് 10 പൈസ വീതം മതി.
ഒരു വശത്തേക്കു നടന്നാൽ പത്തു പൈസ ലാഭം. (അന്നതുകൊണ്ട് മണ്ണാരപ്പള്ളിയുടെ ചായക്കടയില്‍ നിന്നും  ഒരു ഉഴുന്നുവട കിട്ടുമായിരുന്നു.)
റോഡിലൂടെ അല്ലാതെ  നടന്നു വരുവാൻ ഞങ്ങൾ കൂട്ടുകാര്‍  ഒരു കിഴക്കൻ വഴി കണ്ടു പിടിച്ചു. പൂർണ്ണമായും ഗ്രാമാന്തരീക്ഷത്തിലൂടെ ഉള്ള ആ യാത്ര ഇന്നും മനസ്സിലുണ്ട്.  അടയ്ക്കാമരങ്ങളും  തെങ്ങുകളും  നിറഞ്ഞ  തോപ്പുകളിലൂടെയും കരിപ്പാടങ്ങളിലൂടെയും  പുസ്തകക്കെട്ട് നെഞ്ചോടു ചേർത്തു പിടിച്ച് ഞങ്ങൾ നടന്നു.
ഇടയിൽ തോടുകളുടെ മീതെ ഒറ്റത്തടിപ്പാലങ്ങൾ. കൊമ്പും കുലുക്കി  കുത്തുവാൻ  വരുന്ന പശുക്കൾ. പറന്നു മാറിയിരിക്കുന്ന ഓണത്തുമ്പികൾ ... വയൽക്കുരുവികൾ ...
ആ വഴികളൊക്കെ കൊട്ടിയടച്ചിട്ടുണ്ടാവും ഇപ്പോൾ.
തിരിച്ചറിയുവാൻ പോലും കഴിയാതെ.
എങ്കിലും മനസ്സിൽ ഇന്നും ചില പൊട്ടുകളും പൊടികളും കിടപ്പുണ്ട്.
ഒരു കാറ്റിനും പറത്തിക്കൊണ്ടു പോകുവാൻ ആകില്ല ആ പൊടിയോർമ്മകൾ.
എന്‍റെ  സ്വന്തം വഴിയോര്‍മ്മകള്‍...
(ചിത്രം കോപ്പി ചെയ്തതാണ്)

2 comments:

 1. മനസ്സിൽ ഇന്നും
  ചില പൊട്ടുകളും പൊടികളും കിടപ്പുണ്ട്.
  ഒരു കാറ്റിനും പറത്തിക്കൊണ്ടു പോകുവാൻ ആകില്ല ആ പൊടിയോർമ്മകൾ...!
  എന്‍റെ സ്വന്തം വഴിയോര്‍മ്മകള്‍...

  ReplyDelete
 2. വഴിയോർമ്മകൾ ഇച്ചിരൂടെ വിശദീകരിക്കാരുന്നു.

  ReplyDelete