യു. എ ഖാദർ... ഒരിക്കലെങ്കിലും നേരിൽ കാണണം എന്നു ഞാൻ മോഹിച്ച ഒരു എഴുത്തുകാരൻ. വല്ലാത്ത നഷ്ടബോധം ഉണ്ട്. ഒരു സംഭവം പറയട്ടെ.. 2011 ൽ V T പുരസ്ക്കാരത്തിന് എൻ്റെ രണ്ടു കഥകളും List ൽ ഉണ്ടായിരുന്നു. മുംബൈയിലെ training കഴിഞ്ഞ് ഞാൻ കാർവാറിലേക്ക് മടങ്ങിയ ശേഷമാണ് പുരസ്കാര പ്രഖ്യാപനം. പൂനയിലുള്ള ഒരു വലിയ എഴുത്തുകാരന് അവാർഡ് കിട്ടി. അന്ന് അവാർഡ് സമർപ്പിക്കാൻ എത്തിയത് യു. എ. ഖാദർ ആയിരുന്നു. അദ്ദേഹത്തിൻ്റെ അന്നത്തെ പ്രഭാഷണം എനിക്ക് ഒരു സുഹൃത്ത് റിക്കോർഡ് ചെയ്ത് അയച്ചു തന്നു. പ്രഭാഷണത്തിൻ്റെ ഭൂരിഭാഗം സമയവും അദ്ദേഹം എൻ്റെ രണ്ടു കഥകളെ കുറിച്ച് വളരെ ആഴത്തിൽ സംസാരിക്കുകയുണ്ടായി. അന്ന് ആ പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു - "ഇതു പോലെ ഒരു അവാർഡ് ഈ എഴുത്തുകാരന് കിട്ടേണ്ടതായിരുന്നു" . എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമായിരുന്നു ആ വാക്കുകൾ .
Thursday, June 24, 2021
യു. എ ഖാദർ - ഓർമ്മകളിൽ
പിന്നീട് 2018 ൽ VT പുരസ്ക്കാരം എനിക്ക് ലഭിച്ചു. സി രാധാകൃഷ്ണൻ ആണ് അതിഥിയായി വന്നതും പുരസ്കാരം നൽകിയതും. പക്ഷെ , 2011 ലെ ആ വാക്കുകൾ നൽകിയത്ര സംന്താഷം 2018ൽ പുരസ്കാരം ലഭിച്ചപ്പോൾ തോന്നിയില്ല . നമ്മെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാതെ, എഴുത്തിലൂടെ ഒരു മനുഷ്യൻ അങ്ങനെ തിരിച്ചറിഞ്ഞതും കഥകൾ വായിച്ച ഓർമ്മയിൽ നിന്ന് ആ കഥകൾ മുഴുവൻ സദസിൽ പറഞ്ഞതും എനിക്ക് വലിയൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിയില്ലല്ലോ എന്ന വിഷമം ശരിക്കും നോവിക്കുന്നു. ആദരാഞ്ജലികൾ
ആ വീഡിയോയുടെ Link താഴെ ഇടുന്നു.
Subscribe to:
Posts (Atom)