Tuesday, December 28, 2010

ന്യൂ ഇയര്‍

ഒരു വത്സരം കൂടി അണയുന്നു ,
നാളെയൊരു പുതു വത്സരം പിറക്കും .
പുലരനിരിക്കുന്നവര്‍ഷമിന്നിത്രമേല്‍
വിഷാദം നിറയ്കുന്നതെന്തേ ?

വെറുതെ മൊഴിയുന്ന നവവത്സര ആശംസ
മധുരം പുരട്ടും മറുപടികള്‍
എത്ര തിരഞ്ഞിട്ടും കണ്ടില്ലതില്‍
തീരെ ജീവന്റെ അംശമാ വാക്കുകളില്‍

ഡയറിയുടെ അവസാന പെജിലെത്തുമ്പോ
- ളറിയുന്നു എഴുതിയില്ല ഒരു താളിലും .
വിളവു ഭക്ഷിക്കും വേലികള്‍ തീര്‍ക്കുന്ന
സ്കൂപുകള്‍, വാര്‍ത്തകള്‍ , റിയാലിട്ടികള്‍

വരുവാനി രിക്കും

ദുരന്തങ്ങള്‍ .... ....

ഭീകര കാഴ്ചകള്‍ നിറയും മുന്പേജുകള്‍
വിലവിവരപ്പട്ടികയില്‍ കുതിക്കും കണക്കുകള്‍
വിലയില്ലാതാകുന്ന ആത്മബന്ധം

വീണ്ടുമൊരു പുതുവര്‍ഷം എത്തുന്നു പതിവുള്ള
വാഗ്ദാന കോലാഹല ങ്ങളോടെ .....
ലാഭ നഷ്ടത്തിന്‍ കണക്കെടുത്തപ്പോള്‍ ആകെ
നഷ്ടമാണ്‌ ...

നഷ്ടം മാത്രമാണ്‌ എന്റെ പോയ വര്ഷം

എവിടെ ആ നഷ്ടമെന്നു അറിയാതെ നിക്കവേ
പൊഴി യുകയാണ് ഒരു വര്‍ഷമിന്ന് ............

1 comment:

  1. നിരാശയാണ് പോയ വര്‍ഷത്തെ വിഭവങ്ങള്‍ അല്ലെ?
    അല്ലെങ്കിലും ഇന്നലെയും ഇന്നും നാളെയും ഒന്ന് തന്നെ.
    ആര്‍ത്തി കൂടുന്ന മനുഷ്യന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ എന്തും കാണിക്കുന്നതിന് വേഗത കൂട്ടുന്നു എന്നാ വ്യത്യാസം മാത്രം.
    ആശംസകള്‍.

    ReplyDelete