"ഈ കുന്നിന്റെ മുകളിലാണ് അമ്പലം ."
" ഈ കുന്നു മുഴുവന്‍ കേറണോ ?" അവള്‍ ക്ഷീണത്തോടെ ചോദിച്ചു
" പിന്നെ കേറാതെ ? പേടിക്കണ്ട. പടിക്കെട്ടുകള്‍ ഉള്ള വഴീണ്ട് ''
മുകളില്‍ എത്തിയപ്പോള്‍ അവള്‍ ശ്വാസം ആഞ്ഞു വലിച്ചു.
" എപ്പഴാ കഴുകന്‍ വരിക? "
"അത്.... പൂജാരി നേദ്യം കൊണ്ട് പാറമേല് വെക്കും . എന്നിട്ട് വടക്കോട്ട് നോക്കി വിളിക്കും. അപ്പോള് അവ പറന്നു വരും. അവ ഭക്ഷിച്ച് അവശേഷിക്കുന്ന വറ്റുകള്‍ ഭക്തര്‍ രുചിക്കണം. "
" നീ മുന്പ് കണ്ടിട്ടുണ്ടോ ? " അവള്‍ ചോദിച്ചു . ഞാന്‍ പരുങ്ങി. സത്യത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല . എന്നിട്ടും പറഞ്ഞു. " ഉവ്വ് . ഒണ്ട്..."
അവള്‍ വിശ്വാസം വരാത്ത മട്ടില്‍ എന്നെ നോക്കി . ഞാന്‍ ആ നോട്ടം അവഗണിച്ചു.
" എത്ര നാളായി അവ വരുന്നു ? " വീണ്ടും ചോദ്യം .
"വളരെ പണ്ടുമുതല്‍ക്കെ അവ വരുന്നു. അവ കാശിയില്‍ നിന്നാണ് പറന്നു വരുന്നത് എന്നും കേട്ടിട്ടുണ്ട് . "
" കാശിയില്‍ നിന്നോ ! ഇത്ര ദൂരം അവ എങ്ങിനെ നിത്യോം പറന്നുവരും ? "
ഞാന്‍ ഒന്നും പറഞ്ഞില്ല .
പൂജാരി നേദ്യം കൊണ്ട് പുറത്തു വച്ചുവോ ? കുറേ കാക്കകള്‍ പറന്നെത്തി. ഞങ്ങള്‍ വടക്ക് ദിക്കിലെ ആകാശത്തേക്ക് നോക്കി . രണ്ടുമൂന്നു വെള്ള മേഘങ്ങള്‍ മാത്രം അവിടെ തങ്ങിക്കിടപ്പുണ്ടായിരുന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നുകയറിവന്ന ഭക്തര്‍ തിരിച്ചു പോകുവാന്‍ തുടങ്ങി . പൂജാരിയും നട അടച്ചിറങ്ങി.
" ഇനി വരില്ലേ ? " അവള്‍ എന്റെ കണ്ണുകളില്‍ നോക്കി ചോദിച്ചു .
" ചിലപ്പോള്‍ ചില ദിവസം വരില്ലായിരിക്കും " ഞാന്‍ മെല്ലെ പറഞ്ഞു.
"എനിക്ക് ഒന്നിനും ഭാഗ്യമില്ല . അതുകൊണ്ടാവും. " കുന്നിറങ്ങി പോകുന്ന ഒരു അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ അവള്‍ കൊതിയോടെ നോക്കി .
നല്ല ഫീല്‍ അവസാന പഞ്ച് കൊള്ളാം അവനിലെ കുറവ് മറക്കുന്ന പുരുഷന്‍ ഇപ്പോഴും കുറ്റം ഏറ്റു
ReplyDeleteകൊള്ളെണ്ടവള്‍ അവള്‍ തന്നെ നല്ല മിനി കഥ
കവിയൂര്‍ ജീ പറഞ്ഞത് പോലെ നിര്‍ഭാഗ്യങ്ങളും കുറവുകളും എല്ലാം എന്നും അവളുടേത് മാത്രം ല്ലേ...?
ReplyDeleteഎന്റെ കുഞ്ഞാറ്റയേയും കുഞ്ഞേട്ടനെയും കാണാന്‍ വന്നതില്‍ വളരെ സന്തോഷം ട്ടോ....
കഴുകന്റെ കഥ ഇനിയുമില്ലേ വായിക്കാന്‍. തുടര്‍ന്നെഴുതുമല്ലോ ഈ പോസ്റ്റ്.
ReplyDeleteസന്താനഭാഗ്യത്തിനാണോ അവർ കുന്നുകയറിയത്...അന്തവിശ്വാസങ്ങളെ ബലപ്പെടുത്തുന്ന കഥ അഭിപ്രായമില്ല.
ReplyDeleteപാവപ്പെട്ടവന്‍ ക്ഷമിക്കണം . അന്ധവിശ്വാസങ്ങളെ പൊളിച്ച് കാട്ടാന്‍ ആണ് ഉദ്ദേശിച്ചത്. ഇത്തരം വിശ്വാസങ്ങള്‍ ധാരാളം ഇന്നും നില നില്‍ക്കുന്നു.
ReplyDeleteചെറുതെങ്കിലും നല്ല കഥ
ReplyDeleteനന്ദി.. കഥ വായിച്ച എല്ലാവര്‍ക്കും ....
ReplyDelete