അവര്‍ പോകുവാന്‍ ഒരുങ്ങുകയായിരുന്നു. പെട്ടെന്ന് അവള്‍ തിരിഞ്ഞു നിന്ന് അവനോടു മൊഴിഞ്ഞു:-
"പകലും നക്ഷത്രങ്ങള്‍..."
"എവിടെ ? " അവന്‍ നാലുപാടും നോക്കി.
" എന്റെ കണ്ണുകളില്‍.. " അവള്‍ കൊഞ്ചിച്ചിരിച്ചു.
പക്ഷെ അവന്‍ കണ്ടു ആ കണ്ണുകളില്‍ ശൂന്യത !!
അവള്‍ പിന്നില്‍ ഇരിക്കുന്നു എന്ന ചിന്ത ബൈക്കിന്റെ വേഗത കൂട്ടി.
ഒട്ടിയിരുന്ന്‍ അവള്‍ മന്ത്രിച്ചു - "വേഗം.. ഇനീം വേഗം.."
അവന്‍ പിന്നെയും വേഗത വര്‍ദ്ധിപ്പിച്ചു. തെരുവ് അതെ വേഗത്തില്‍ പിന്നിലേക്ക് തെറിച്ചു പൊയ്ക്കൊണ്ടിരുന്നു. "വേഗം.. ഇനീം വേഗം.. " അവള്‍ വീണ്ടും പുലമ്പുന്നു.
അവന്റെ മനസ്സില്‍ ഭീതിയുടെ തിരിനാളം !
അതിവേഗത്തില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു വലിയ ട്രക്കിന്റെ പിന്നിലെത്തിയിരുന്നു അവര്‍.
അവള്‍ കൊതിയോടെ ആ ട്രക്കിന്റെ ചക്രങ്ങളിലേക്ക് ... അതിന്റെ ആവേഗത്തിലേക്ക് നോക്കി.
അനന്തരം വേഗതയുടെ മാമൂല്‍നിയമങ്ങള്‍ ഭേദിച്ച് അവര്‍ യാത്ര തുടര്‍ന്നു.
vegathayude mamool niyamangal bhedichu...vegathayillatha lokathekku
ReplyDelete