Wednesday, August 10, 2011

വാക്കുകള്‍ക്കായി കാത്തിരിക്കുമ്പോള്‍

വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..

വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,

പിന്നെയും അനേകം വാതായനങ്ങളിലൂടെ

വെറുപ്പിക്കുന്ന ചിത്രങ്ങളും

വെറി പിടിപ്പിക്കുന്ന ചിന്തകളുമായി

വേദനകളും പരിദേവനങ്ങളുമായി

വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.

എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..

മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും

നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.


എന്നെങ്കിലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്

കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,

ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ

തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ

മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?


പക്ഷെ,

നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍

വാക്കുകള്‍ തോറ്റോടുകയാണല്ലോ !

ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?



6 comments:

  1. വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം..

    ReplyDelete
  2. അതെ,പിന്നെയും പിന്നെയും നമ്മള്‍ കാത്തിരിക്കുന്നു...നല്ല വാക്കുകളുടെ വരവും പ്രതീക്ഷിച്ച്....ആശംസകള്‍..
    (വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റിയാല്‍ നന്നായിരുന്നു..)

    ReplyDelete
  3. അജിത്‌ ജി , ഷാനവാസ് ജി കവിത വായിച്ചതിനു നന്ദി. Word Verification ഉണ്ട് എന്നുതന്നെ ഞാന്‍ ഇപ്പഴാണ് അറിയുന്നത്. മാറ്റാം. കമ്പ്യൂട്ടര്‍ നിരക്ഷരന്‍ ആയതിനാല്‍ അല്പം സഹായം കിട്ടണം. (പുതിയ ആലപ്പുഴ പുരാണം ഞാന്‍ കാത്തിരിക്കുന്നു. )

    ReplyDelete
  4. എങ്കിലും വാക്കുകളെ കാത്തിരിക്കാതെ വയ്യ.

    ReplyDelete
  5. നന്ദി... ജയരാജ്‌, ഭാനു.. എന്റെ കുഞ്ഞു ബ്ലോഗില്‍ വന്നതിന്.

    ReplyDelete