സദാനന്ദന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കി കണ്ണ് മിഴിച്ചു.
'അപ്പോള്‍ ലേഡിഡോക്ടര്‍ പറഞ്ഞത് ശരിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണ് .'
ഇതെങ്ങനെ സംഭവിച്ചു ? അയാള്‍ കുഴങ്ങി. സദാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് ഓപ്പറേഷന്‍ ചെയ്തതാണ്. അതിന് സര്‍ക്കാര്‍ വക സമ്മാനങ്ങള്‍ കിട്ടി. പിന്നെ ഓഫീസില്‍ നിന്ന് അതിന്റെ ഇന്‍ക്രിമെന്റ് വാങ്ങി. എന്നിട്ടിപ്പോള്‍ ! ഓപ്പറേഷന്‍ ചെയ്ത മമ്മത് ഡോക്ടര്‍ക്ക് തെറ്റിയോ ?
സദാനന്ദന്‍ റിപ്പോര്‍ട്ടും കൊണ്ട് മമ്മത് ഡോക്ടറിന്റെ അടുക്കല്‍ ചെന്നു. ഡോക്ടര്‍ റിപ്പോര്‍ട്ട് നോക്കി. ഏതായാലും തന്നെ ഒന്ന് പരിശോധിക്കാം എന്നായി ഡോക്ടര്‍. പരിശോധന കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു- " എന്റെ ഓപ്പറേഷന്‍ പിഴച്ചിട്ടില്ല .. സദാനന്ദന്‍ വീട്ടില്‍ ചെന്നു ഭാര്യയോട് ചോദിക്ക്.. "
അയാള്‍ വിഷമത്തോടെ വീടെത്തി. അയാള്‍ ഭാര്യയോട് ഡോക്ടര്‍ പറഞ്ഞ കാര്യം പറഞ്ഞു. അവള്‍ അയാളുടെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു- " ഉം ... എനിക്കറിയാം . അയാള്‍ ഒരു കള്ളനാ.. " അയാള്‍ക്ക് ആശ്വാസമായി .
അയാള്‍ ഏറ്റുചൊല്ലി- " അതെ പൊന്നെ. എനിക്കും തോന്നി. മമ്മത് ഡോക്ടര്‍ ഒരു കള്ളനാ.. "
ഭാര്യ മെല്ലെ ചിരിച്ചു.
നല്ല കഥ..നല്ല ഭാര്യയും ഭര്‍ത്താവും.കൊള്ളാം..
ReplyDeleteവിശ്വാസം....അതല്ലേ എല്ലാം
ReplyDeleteനന്ദി.. അജിത് ഭായി.. ഷാനവാസ് ജി.. എന്റെ കുഞ്ഞു കഥ വായിച്ചു എന്നറിഞ്ഞതില്‍
ReplyDeleteഅജിത്ത് ബായി പറഞ്ഞത് തന്നെയാ പറയാനുള്ളത്
ReplyDeleteസുഹൃത്തെ,ഇന്നാണ് താങ്കളുടെ ബ്ലോഗ് കാണുന്നത്.വളരെ സന്തോഷം.പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍!ഇനിയും വരാം.
ReplyDeleteസുഹൃത്തുക്കളെ.. എന്റെ കുഞ്ഞുകഥ വായിച്ചതിനു വളരെ സന്തോഷം .
ReplyDelete(കൊമ്പന്റെ വമ്പത്തരവും മുഹമ്മദ്കുട്ടിയുടെ ഒരിറ്റ് എന്നബ്ലോഗും കണ്ടിരുന്നു. രണ്ടും അടിപൊളി.)
അതാ പറയുന്നത് ,
ReplyDeleteഭര്‍ത്താവിനു വാസക്ടമി ചെയ്തിട്ട് ഫലമില്ല. അയല്‍പക്കത്തെ ആണുങ്ങള്‍ക്ക് കൂടി ചെയ്യണമെന്നു.
താങ്കളുടെ ബ്ലോഗ് ആദ്യമായി കാണുകയാണ്. വായിക്കട്ടെ, ഇനിയും.
ReplyDeleteഒരു കുട്ടിയുണ്ടാവാൻവേണ്ടി സന്യാസിയുടെ ആശ്രമത്തിൽ സ്ഥിരഭജന നടത്തി, ആഗ്രഹം സാധിച്ച ഒരു ഭാര്യയെ ഓർമ്മവന്നു ഇതു വായിച്ചപ്പോൾ. നല്ല നുറുങ്ങുനർമ്മം.
ReplyDelete@ ഇസ്മായില്‍ കുറുംപടി , ഭാനു കളരിക്കല്‍.. അഭിപ്രായങ്ങള്‍ക്ക് നദി.
ReplyDelete@ ബാബു ബാബുരാജ് ജി . സന്ദര്‍ശനത്തിനു നന്ദി.
നല്ല കഥ..ഇങ്ങനെ എന്തെല്ലാം..എന്തെല്ലാം..
ReplyDeleteഒന്നുകിൽ ഡോക്റ്റർ കള്ളൻ. അല്ലെങ്കിൽ ഭർത്താവൊരു പൊട്ടൻ. ഒന്നം തരം നർമ്മം. എല്ലാ പോസ്റ്റിലും ഒരു കണക്കൂർ ട്വിസ്റ്റ് കാണുന്നു. നല്ല ആശംസകൾ
ReplyDelete