ഓരോ വര്‍ഷവും കൊഴിയുന്ന വേളയില്‍
പടിയിറങ്ങുന്ന വര്‍ഷം പുതുവര്‍ഷത്തിന്റെ ചെവിയില്‍
ഒരു രഹസ്യം ഓതുന്ന കാര്യം നിങ്ങള്‍ക്കറിയുമോ ?
നിരക്കെ പരക്കുന്ന ആശംസാ വചനങ്ങളുടെയിടയില്‍
കരഘോഷങ്ങളുടെ ഇടയില്‍
ആര്‍പ്പുവിളികള്‍ക്കിടയില്‍
നമ്മള്‍ അത് കേള്‍ക്കില്ല.
എന്തായിരിക്കും ആ രഹസ്യം ?
പുതിയ സൂര്യനുള്ള ഉദയത്തിന്റെ മന്ത്രമാകുമോ !
ചിലപ്പോള്‍ ഇനി ഉയിര്‍കൊള്ളുവനുള്ള
സംഭവങ്ങളുടെ ലഘുലേഖകള്‍ കൈമാറുന്നതാവുമോ ?
പുതുവത്സരത്തില്‍ പിറക്കുവാന്‍ പോകുന്ന
ഒരു മഹാന്റെ ജന്മരഹസ്യം ഓതുന്നതാവുമോ ?
പിന്നെയും നമുക്ക് സംശയിക്കുവാന്‍ ഏറെയുണ്ട്.
ഈ സമസ്യ ചുരുള്‍ നിവര്‍ത്തുവാന്‍ തുനിഞ്ഞിരുന്ന്‍
പോകെപ്പോകെ ഒരുവര്‍ഷം കടന്നിരിക്കും.
പക്ഷെ ഈ പുതുവത്സര ദിനത്തില്‍
പതഞ്ഞു പൊങ്ങുന്ന ബഹളങ്ങളില്‍ ചേരാതെ
ഒരു പാവം തെണ്ടി പുറംതിരിഞ്ഞിരിക്കവേ,
അയാളുടെ ചെവികള്‍ ഈ രഹസ്യം പിടിച്ചെടുത്തു.
പടിയിറങ്ങവെ കൊഴിയുന്ന വര്‍ഷം
പുതുവത്സരത്തോട് മെല്ലെ പറയുന്നത്
"എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍
നില കൊള്ളുവാന്‍ കൊതിയുണ്ട് " എന്നാണത്രേ !
എന്ത് ചെയ്യാം ! പണ്ടുമുതലേ വര്‍ഷത്തിനു
പന്ത്രണ്ടു മാസങ്ങള്‍ അല്ലെങ്കില്‍
മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങള്‍ മാത്രമല്ലേ ?!