Tuesday, January 24, 2012

പേരൊള്ള ഒരാള്‍

പോലീസേമാന്മാര് എത്ര തല്ലിയിട്ടും എനിക്ക് കൊക്കിപ്പറയാന്‍ ഒരു പേരില്ലാരുന്ന്.

എമാന്മാര്‍ക്ക് ദേഷ്യം കൂടിക്കൂടി വന്ന്. പിന്നേം പിന്നേം തല്ലീന്ന്.

ഇന്നാള് നിങ്ങള് ചോദിച്ചപ്പം ഞാന്‍ പറഞ്ഞില്ലേ എനിക്ക് പേരില്ല എന്ന് ?

ആരാണ് നിങ്ങക്കൊക്കെ പേരിട്ടത് ? അവരൊന്നും എനിക്ക് പേരിട്ടില്ല. ഞാനുമിട്ടില്ല .

അല്ലേത്തന്നെ ഒരു പേരിലെന്തിരിക്കുന്നു ?
നിര്‍ഗുണന് സുശീലന്‍ എന്ന് പേര് . ദുര്‍മുഖനു കോമളന്‍.

കോങ്കണ്ണിക്ക് മീനാക്ഷി. ഒന്നിനും കൊള്ളാത്തവളെ വൈശാലീന്നും.
മാന്മാര്‍ക്കും പേരുണ്ട്. വിളിക്കാന്‍ പറ്റുവോ ? ഇടിച്ചു കൂമ്പു കലക്കും .

നമ്മടെ അപ്പുപ്പന്റെ അപ്പുപ്പന്റെ പേരുപോലും നമക്ക് അറിയില്ല.

അല്ലെങ്കിലും ആദി പൂര്‍വികര്‍ക്ക് പേരുണ്ടായിരുന്നോ ?

ഇല്ല.
ഇനി ഞാന്‍ ചത്തിട്ട്, ശവക്കുഴീലിട്ട് , പുറത്ത് എഴുതിവെക്കാനാണോ ?

എങ്കില്‍ 'പേരില്ലാത്തവന്‍' എന്ന് എഴുതിവെക്ക് .

യേത് ..


ഇനി ഒരു ദുഃഖവാര്‍ത്ത:
എന്റെ കാമുകി പ്രണയലേഖനത്തില്‍ പേരുവെക്കാന്‍ ആവാതെ കുഴങ്ങി.

അവള്‍ക്കു 'പ്രിയനേ' എന്നോ 'കരളേ' എന്നൊക്കെ എഴുതാമായിരുന്ന് .

എന്നിട്ടും അവള്‍ പേരൊള്ള ഒരാളെ തെരക്കി പോയീന്ന്....!

-------------------------------------------------------------------------

(first published in white line world)

21 comments:

  1. കൊള്ളാല്ലോ...കാണാക്കൂര്‍ ഭായ്, അപ്പോള്‍ പേരില്ലാത്തതാണ് പ്രശനം അല്ലെ... നല്ല കഥ..നല്ല കാമുകിയും...ഭാവുകങ്ങള്‍..

    ReplyDelete
  2. പേരി നപ്പുറം ഉള്ള തിരിച്ചറിവുകള്‍ ആണ് നമുക്ക് വേണ്ടത്

    ReplyDelete
  3. അപ്പൊ 'ഒരു പേരിലെന്തിരിക്കുന്നു...!!' എന്നത് വെറുതെയാണല്ലേ

    ReplyDelete
  4. പേര് കൂടിയേ തീരു എന്നത് മുകളിലെ അനുഭവങ്ങള്‍ പറയുന്നു ...
    എന്നാലും കാമുകി ചെയ്തത് ഇത്തിരി കടും കൈ ആയി പോയി ...
    കൂടെ നിഇനു ഒരു പേര് ഉണ്ടാക്കാന്‍ പറയാമായിരുന്നു ..
    ആശംസകള്‍

    ReplyDelete
  5. പേരില്ലാത്തവന്റെ കഷ്ടപ്പാടുകള്‍......നന്നായിരിക്കുന്നു.

    ReplyDelete
  6. അപ്പൊ പേരിലും കാര്യമുണ്ട്. അല്ലെ?

    ReplyDelete
  7. പേര് ഒരു തിരിച്ചറിവാണ്.ചിലപ്പോള്‍ അതയാള്‍ ആണെന്ന് ചിലപ്പോള്‍ അതയാള്‍ അല്ലെന്നു.അയാള്‍ ഉണ്ടാക്കുന്ന അഡ്രസ്‌ പോലിരിക്കും ....

    ReplyDelete
  8. പേരിനപ്പുറം ഉള്ള ഒരു തിരിച്ചറിവ് ആര്‍ക്കും ആവശ്യമില്ല...

    ReplyDelete
  9. തിരിച്ചറിവില്‍ നിന്നാണല്ലോ ഓരോ പേരും ഉരിതിരിയുന്നത് ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. കണക്കൂർ ഭായീ ഞാൻ ആദ്യായാ ഇവിടെ. സംഭമായിരിക്കുന്നൂ ട്ടോ ഈ ചെറുവിവരണം. സത്യം പറഞ്ഞാ ഒരു പേരിലെന്തിരിക്കുന്നൂ.? മൂസാക്ക പറഞ്ഞ പൊലെ പേരിനപ്പുറമുള്ള തിരിച്ചറിവിലല്ലേ എല്ലാ കാര്യങ്ങളും കിടക്കുന്നേ ? സത്യം. ആശംസകൾ.

    ReplyDelete
  11. @ ഷാനവാസ് ഭായ്
    @ കൊമ്പന്‍
    @ സേതുലക്ഷ്മി
    @ വേണുഗോപാല്‍
    @ അജീഷ്
    @ മിനി
    @ നാരദന്‍
    @ പട്ടേപ്പാടം
    @ മയില്‍‌പീലി
    @ മണ്ടൂസന്‍
    നിങ്ങളൊക്കെ ബ്ലോഗിലെ സംഭവങ്ങള്‍ ആണ്. ഇവിടെ വന്ന് ഈ കുഞ്ഞുകഥ കണ്ട് അഭിപ്രായം ചൊല്ലിയതിനു നന്ദി.

    ReplyDelete
  12. ഒരു പേരില്‍ അടങ്ങിയിരിക്കുന്ന ചിലതുണ്ട്
    അല്ലെങ്കില്‍ ഒരു പേരില്‍ ചാര്‍ത്തപെട്ട ചിലത്
    പേരില്ലാത്തവനെ പ്രീയനെ എന്നു വിളിക്കാത്ത , കാമുകീ ..
    എന്നാലൊ പേരുള്ളവനെ മറ്റെന്തൊക്കെയോ വിളിക്കുന്നുമുണ്ട്
    ചെറിയ വരികളിലൂടെ വലിയ ചിന്തകള്‍ക്ക് വഴി ഒരുക്കുന്നു മാഷ് ..
    ഒരു തലമുറക്കപ്പുറം നമ്മുടെ രക്തങ്ങളുടെ പേര് തപ്പുന്നൂ നമ്മള്‍ ..
    ഒരു പേരു കൊണ്ട് കൊട്ടാരം കെട്ടുന്നുമുണ്ട് ചിലര്‍ ..
    എങ്കിലും " ഒരു പേരിലെന്തിരിക്കുന്നു "
    നല്ലൊരു ത്രഡ് ആണ് .. കുറച്ച് കൂടീ വികസ്സിപ്പിക്കമായിരുന്നേട്ടൊ
    ആശംസകള്‍ മാഷേ ..

    ReplyDelete
    Replies
    1. വളരെ നന്ദി റിനി..
      പേരില്‍ വല്ലാത്ത ഭാരം പേറുന്നവര്‍ ഏറെയുണ്ട് .
      പെരില്ലായ്മയുടെ ലാഘവം പേറുന്നവരും.
      ഇനിയും വികസിപ്പിക്കാമായിരുന്നു അല്ലെ ?
      കഴിഞ്ഞില്ല.

      Delete
  13. :) ഒരു പേരില്‍ എന്തിരിക്കുന്നൂ എന്നല്ല.. ഒരു പേരില്‍ എന്തെല്ലാം ഇരികുന്നൂ എന്നാണല്ലേ..

    ReplyDelete
    Replies
    1. ചിലപ്പോള്‍ ഒരു പേരിനും കാണും പരാതി പറയാന്‍.
      പേരിന്റെ പേരില്‍ പോരും.
      വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  14. ഒരുമാസം കഴിഞ്ഞ് ഇന്നാണ് കാണുന്നത്, ഈ നല്ല നർമ്മവരികളെ വാഴ്ത്തുന്നു.....

    ReplyDelete
  15. നന്ദി. വി എ II V A . വീണ്ടും കാണുമല്ലോ

    ReplyDelete
  16. jayaraj.. mayflowers വായനക്ക് ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  17. ഒന്നുമില്ലാത്തോരുവന് ആരെന്നു പേരിടാം ..
    രണ്ടുമില്ലാത്തോരുവന്റെ നെഞ്ചിലെ തീ കാണാം ..
    ഇഷ്ടായി ട്ടോ .ആശംസകള്‍ ..

    ReplyDelete