Wednesday, February 29, 2012

ചിന്നപ്പന്‍റെ കഥ

ചിന്നപ്പന്‍റെ കഥയോടൊപ്പം ഉദയന്‍റെ കഥയും പറയണം.
അല്ലെങ്കില്‍ കഥയ്ക്ക്‌ പൂര്‍ണ്ണത ലഭിക്കില്ല.

ഉദയന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു. പഠിക്കുവാന്‍ അത്ര മിടുക്കന്‍ ആയിരുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് 'പി എസ് സി' പരീക്ഷ ജയിച്ച് ഒരു സര്‍ക്കാര്‍ പണി നേടിയെടുത്തു.

എന്നാല്‍ ചിന്നപ്പന് പഠിക്കുവാന്‍ ദൈവം ബുദ്ധി കൊടുത്തു. പക്ഷെ പഠിച്ചു വലിയ ഒരാളാവണം എന്നൊന്നും അയാള്‍ക്ക്‌ ഇല്ലായിരുന്നു. നാലും കൂട്ടി മുറുക്കിത്തുപ്പി , ആല്‍ച്ചുവട്ടിലും കയ്യാലപ്പുറത്തും നിരങ്ങി സമയം തള്ളി . ജോലി വിവാഹം തുടങ്ങിയ കാര്യങ്ങളോട് അയാള്‍ക്ക്‌ പുശ്ചമായിരുന്നു .
ഉദയന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോകവേ , കയ്യാലയുടെ മുകളില്‍ ഇരുന്ന് ചിന്നപ്പന്‍ പറയും: " ഓ ... ജോലി ശമ്പളം ഇതൊന്നും വലിയ കാര്യമല്ലടോ ...."
എന്നിട്ടയാള്‍ ആ പറഞ്ഞതിന് താംബൂലം നീട്ടിത്തുപ്പി അടിവരയിടും.

കാലം കടന്നുപോയി . എല്ലാവരെയും പോലെ ചിന്നപ്പനും വയസ്സായി.
ഇതിനകം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം അയാള്‍ക്ക്‌ നഷ്ടമായി.
ഉറക്കം കടത്തിണ്ണയില്‍ ആയി.
ഒരു ചായ കുടിക്കുവാന്‍ കൂടി ആരോടെങ്കിലും കൈ നീട്ടേണ്ട അവസ്ഥ .

ഒരുദിവസം ചിന്നപ്പന്‍ വഴിയരികില്‍ കിടന്നു മരിച്ചു . സ്വന്തക്കാര്‍ ആരും അവിടെ ഇല്ലാഞ്ഞതിനാല്‍ ഉദയനും മക്കളും പിന്നെ മറ്റുചില നാട്ടുകാരും ചേര്‍ന്ന് ചിന്നപ്പന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങി.
ചിതയിലേക്ക് എടുക്കുവാന്‍ തുടങ്ങും മുന്‍പ് ഉദയന്‍ പരേതന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി . അപ്പോഴും ആ മുഖം പറയുന്നുണ്ടായിരുന്നു - "ഓ.... ഇതൊന്നും വലിയ കാര്യമല്ലടോ .. "

16 comments:

  1. "ഓ.... ഇതൊന്നും വലിയ കാര്യമല്ലടോ .. "

    കുറെ ഓട്ടവും ചാട്ടവും ബഹളവും മാത്രം മിച്ചം.

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

      Delete
  2. ജീവിതത്തിലും മരണത്തിലും ഒരേപോലെ പറഞ്ഞത്നന്നായി. അയാള്‍ടെ മുഖത്ത് നഷ്ടബോധമായിരുന്നെന്കില്‍...

    ReplyDelete
    Replies
    1. ആഗ്രഹങ്ങള്‍ ഉള്ളവര്‍ക്കാണ് നഷ്ടബോധം ഉണ്ടാവുക.
      ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

      Delete
  3. ഒരു കാര്യവുമില്ലേ...?

    ReplyDelete
  4. take it policy യില്‍ അയാള്‍ ജീവിതത്തിലും മരണത്തിലും സന്തോഷവാന്‍ ആയിരുന്നെങ്കില്‍ നല്ലത്....പുറത്തു ചിരിച്ചു കൊണ്ട് ഉള്ളില്‍ സങ്കടപെട്ടിട്ടു എന്ത് കാര്യം..
    നനായി ആശംസകള്‍

    ReplyDelete
  5. കണക്കൂറ്‍,

    തികഞ്ഞ നിസ്സംഗതയോടെ ജീവിതത്തെ നേരിടുന്ന ഒരുപാടുപേര്‍ നമ്മുടെ ഇടയിലുണ്ട്‌. അതിലൊരു കഥാപാത്രത്തെ തികഞ്ഞ നിസ്സംഗതയേൊടെ അവതരിപ്പിച്ചിരിക്കുന്നു.

    ആശംസകള്‍.

    ReplyDelete
  6. കണക്കൂറ്‍,

    തികഞ്ഞ നിസ്സംഗതയോടെ ജീവിതത്തെ നേരിടുന്ന ഒരുപാടുപേര്‍ നമ്മുടെ ഇടയിലുണ്ട്‌. അതിലൊരു കഥാപാത്രത്തെ തികഞ്ഞ നിസ്സംഗതയേൊടെ അവതരിപ്പിച്ചിരിക്കുന്നു.

    ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ഒറ്റയാന്‍ ..

      Delete
  7. വളരെ നിസ്സാരമായി ജീവിതത്തെ നേരിടുന്നവരെ ഇത്രയ്ക്കും നിസ്സാരമായി അവതരിപ്പിച്ചതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. ആശംസകൾ.

    ReplyDelete
  8. ithonnum valiya karyamalledo... sathyam... nale enthakumennu arkkariyam... bhavukangal nalla post

    ReplyDelete
  9. വിടരുന്നു.. പൊഴിയുന്നു.. പൂക്കള്‍ പോലെയീ ജീവിതം ..

    ReplyDelete
    Replies
    1. നന്ദി സഹയാത്രികന്‍.. പുതിയ പോസ്റ്റ്‌ നോക്കുമല്ലോ ?

      Delete
  10. ajith, DEJA VU, Kali ..ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ReplyDelete
  11. ഉയരങ്ങളിലേക്ക് ഉയരാന്‍ യോഗമുണ്ടായിട്ടും
    "ഓ...ഇതൊന്നും വലിയ കാര്യമില്ലടോ.."
    എന്ന് ജീവിതം നോക്കി പറഞ്ഞ ചിന്നപ്പന്‍റെ കഥ.
    നല്ല അവതരണം.
    ആശംസകള്‍

    ReplyDelete
    Replies
    1. Dear CVT, കഥ വായിച്ചതിനു നന്ദി. ചിന്നപ്പന്മാര്‍ ഇന്നും അവശേഷിക്കുന്ന നാട്ടിന്‍പുറങ്ങളില്‍ കാണും.. നമ്മള്‍ അവരെ useless എന്ന് കുറ്റപ്പെടുത്തും . അപ്പോഴും അവര്‍ വെറുതെ ചിരിച്ചു തള്ളും.

      Delete