മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ വേലികടന്നു വരുന്ന വിവിധ ഗന്ധങ്ങള്‍ ശശാങ്കയെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കരിമീന്‍ പൊള്ളിച്ചതിന്‍റെയും കക്കായിറച്ചി വറുത്തതിന്‍റെയും മണം വേലി കടന്ന് അവളുടെ മൂക്കില്‍ അരിച്ചെത്തി. അമ്മയെ ഭയന്ന് അതിരിന് അപ്പുറത്തേക്ക് നോക്കുവാന്‍ കഴിയില്ല എങ്കിലും ഗന്ധങ്ങള്‍ അവളുമായി സംവദിച്ചു.
ആ ഗന്ധങ്ങളിലൂടെ അവള്‍ ഷാപ്പിനെ അറിഞ്ഞു. ഷാപ്പില്‍ കറിയൊരുക്കുന്ന രാമണ്ണനെ അറിഞ്ഞു. കുടിക്കുവാന്‍ വരുന്നവരെ അറിഞ്ഞു. കള്ള് തലയ്ക്കു പിടിച്ച് പിച്ചും പേയും പറയുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെയും ശശാങ്ക അറിഞ്ഞു. ആ അറിവില്‍ ചിലപ്പോള്‍ അവള്‍ മുനിഞ്ഞു കുന്തിച്ച് തന്നത്താന്‍ നഷ്ടപ്പെടും.
"ഈ പെണ്ണെന്തു നോക്കിയിരിക്കാണ് ദൈവേ... "
പെണ്ണ് നിനവില്‍ മുഴുകിയാല്‍ കുഞ്ഞി നിലവിളിക്കും. കുഞ്ഞിക്ക് പേടിയാണ്. പണ്ട് ഇതുപോലെ കള്ള് മണത്ത നാളിന്‍റെ ശാപമായാണ് കുഞ്ഞി ശശാങ്കയെ ഗര്‍ഭം ധരിച്ചത്. ശശാങ്ക തിരണ്ടപ്പോള്‍ കുഞ്ഞിക്ക് കൂടുതല്‍ പേടിയായി. അതിരുവേലി കൂടുതല്‍ കുത്തി മറച്ചിട്ടും കള്ളും കറികളും എല്ലാ പ്രാവൃതിയും കടന്ന് കുഞ്ഞിയുടെ വീടകം എത്തി.
എങ്കിലും മകളുടെ രക്ഷക്കായി കുഞ്ഞി ആവുന്നതെല്ലാം ചെയ്തു. തള്ളകോഴിയെ പോലെ പരുന്തിന്‍ പറ്റങ്ങളില്‍ നിന്നും കുഞ്ഞിനെ കാത്തു പിടിച്ചു.
" ദൈവേ .. പെണ്ണിന് പ്രായമായി വരുന്നല്ലോ ..." എന്ന് ഓരോ നിമിഷങ്ങളിലും അവര്‍ ആവര്‍ത്തിച്ചു ചിന്തിച്ചു.
ഒരിക്കല്‍ ഉപ്പിട്ട് കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്ക അറിഞ്ഞു രുചി ഇല്ലാത്ത ജീവിതം ആണ് ഇത് എന്ന്. ഒരു വേലിക്കപ്പുറം രുചിയുടെ മഹാസാഗരം ! ശശാങ്ക ഒരു പൂത്തുമ്പിയായി അങ്ങോട്ട് പറക്കുവാന്‍ കൊതിച്ചു. അവള്‍ തപസ്സ് തുടങ്ങി. കള്ള് മോന്തിയ ഒരുവന്‍ വേലി പകര്‍ത്തുവന്ന് രുചികളുടെ ലോകത്തേക്ക് അവളെ അവാഹിച്ചെടുക്കും വരെ ആ തപസ്സ് തുടര്‍ന്നു.
ശശാങ്ക അമ്മയുടെ നേരെ പൊട്ടിത്തെറിച്ചു.
"ഒള്ള കാലം മുഴുവനും ഈ ഉപ്പും മൊളകും മാത്രം തിന്ന് കഴിവേറണോ പിന്നെ ഞാന്‍ ? "
ഒരു നിയോഗം പോലെ മുട്ടുകാലില്‍ തല ചേര്‍ത്തുവച്ച് കുന്തിച്ചിരുന്ന് കുഞ്ഞി ആവോളം കരഞ്ഞു.
പാകത്തിന് വിളഞ്ഞ ദേഹം മസാല പുരട്ടി ശശാങ്ക കാമാഗ്നിയില്‍ വേവിച്ചെടുത്തു. ഏതാനും നാള്‍ക്കുള്ളില്‍ അവള്‍ സ്വയം രുചിയേറിയ ഒരു വിഭവം ആയി മാറി. മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ പേര് ഏറെ ഉയര്‍ത്തിയ ഒരു ഉഗ്രന്‍ വിഭവം !
(first posted in Whiteline world)
ആകാംക്ഷയും അമിതമായ ആഗ്രവും മനസ്സിലിരുന്ന് പെരുകുമ്പോള്ഴാണ് അയല്‍വക്കത്തെ രുചികളില്‍ കൊതിയറുരുന്നതും ആ രുചികള്‍ ഭക്ഷിക്കണമെന്ന് തോന്നുന്നതും. ആ രുചി ഒരു ശീലമാകുന്നതോടെ ഒഴിവാക്കാനാകാതെ തുടരുന്നു.
ReplyDeleteനന്ദിയുണ്ട് ഈ വരവിനും വാക്കുകള്‍ക്കും.
Deleteഈയാഴ്ച്ചത്തെ മാദ്ധ്യമം വാരികയില്‍ ശാരദക്കുട്ടി ഒരു ചോദ്യം ചോദിച്ചിരിക്കുന്നു...“ജീവിതം ആസ്വദിക്കണമെന്ന് കരുതുന്ന സ്ത്രീയെ സമൂഹം തടയുന്നതെന്തിന്” (പരസ്യം കണ്ടതേയുള്ളു, വായിച്ചിട്ടില്ല, പ്രതിപാദ്യവിഷയമെന്തെന്നും അറിയില്ല) പക്ഷെ അങ്ങേലെ രുചി ആസ്വദിക്കണമെന്ന കൊതി കൂടിയാല്‍ ഇത്തിരി പ്രശ്നമാണല്ലേ?
ReplyDeleteസമൂഹം കൊതിയെ മുതലെടുക്കും മിക്കവാറും.
Deleteഅമ്മയേക്കാള്‍ കേമിയായി മോള്!
ReplyDeleteലളിതമായ ഭാഷാശൈലി ആകര്‍ഷകമാണ്.
ആശംസകള്‍
കഥാകാരന്റെ പൊളിച്ചെഴുത്ത് നന്നായി.
ReplyDeleteരുചിയുള്ള ഭക്ഷണത്തിനും ഒരു പെണ്ണിനെ വഴിതെറ്റിക്കാന്‍ പറ്റുമെന്നിപ്പോള്‍ മനസ്സിലായി... നല്ല ശൈലി,, ആശംസകള്‍..
ReplyDeletenalla kadha.
ReplyDeleteതിരിച്ചറിവിന്റെ മുനമ്പില്‍ ജീവിതം
ReplyDeleteകൈവിട്ടു പൊയൊരു അമ്മയുടെ മകള്‍ ..
അകലമില്ലാത്ത ഇന്നിന്റെ ജീവിത ഭ്രമങ്ങളില്‍
വീണാടി ഉലയുമ്പൊള്‍ ...
മസാല ചേര്‍ത്തു ഒരുക്കുന്ന രുചികളുടെ
മാസ്മരിക ഗന്ധം പൊലെ ചില ജീവിത
കാഴ്ചകള്‍ മുന്നില്‍ മിന്നി തെളിയുമ്പൊള്‍
വഴിതെറ്റി പൊകുന്നോരു മനസ്സിന്റെ പാത കാണാം ..
എത്ര കരുതല്‍ കൊടുത്താലാണ് അതില്‍ നിന്നും
മാറ്റി നിര്‍ത്തുവനാകുക ..
സമൂഹം അത്രമേല്‍ അതിന്റെ തിന്മയുടെ കരങ്ങളുമായീ
മുന്നിലുണ്ട് .. ചെറു കഥയിലൂടെ പകര്‍ത്തി തന്നത്
ഇന്നിന്റെ ചില നേരുകളാണ് മാഷേ .. ഒരുപാട് ആഴമുള്ള നേരുകള്‍ ..
റിനി ശബരി. വിശദമായ വായനയിലൂടെ വസ്തുനിഷ്ടമായ വിശകലനത്തിലൂടെ താങ്കള്‍ എന്നും വേറിട്ട് നില്‍ക്കുന്നു. തുടര്‍ന്നും വിശദമായ പ്രതികരണങ്ങള്‍ താങ്കളില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.
DeleteCVT, kalavallabhan ajeesh, kusumam punnapra..ഈ വരവിനും വാക്കുകള്‍ക്കും നന്ദി.
ReplyDeleteഉള്‍ക്കണ്ണിലേക്ക് മൂര്‍ച്ചയുള്ള ഒരായുധമായി കുത്തിക്കയറുന്ന കഥ , നന്നായി , ഇപ്പോഴാണ് കണ്ടത് ..വൈകിയെന്ന തോന്നല്‍ നന്നായുണ്ട്.
ReplyDeleteവൈകിയെങ്കിലും ഇവിടെ എത്തിയല്ലോ സന്തോഷം
Deleteവരാനുള്ളത് വേലിക്കല്‍ തങ്ങില്ലല്ലോ...
ReplyDeleteഒരു നേരത്തെ രുചിയുള്ള ആഹാരതിനുവേണ്ടി പിഴച്ചുപോകുന്ന സ്ത്രീജന്മങ്ങള്‍ എത്രയെത്ര...?
അരൂപന്‍. വായനക്ക് നന്ദി..
Deleteലളിതമായ ഭാഷയില്‍ മനോഹരമായ ഒരു ചെറു കഥ നന്നായി ട്ടോ.....!!
ReplyDeleteവന്നതിനും വായിച്ചതിനും നന്ദിയുണ്ട് ട്ടോ...!!
DeleteThis comment has been removed by the author.
ReplyDeleteമനോഹരമായ ഒരു ചെറു കഥ നന്നായി .....!!
Deleteമനോഹരമായ ഒരു ചെറു കഥ നന്നായി .....!!
ReplyDeleteDear CN....ഈ കണ്ടുമുട്ടല്‍ നന്നായി. അക്ഷര ഗംഗയില്‍ കലക്കുന്നുണ്ട് താങ്കള്‍ . വീണ്ടും വരുമല്ലോ ?
ReplyDeletesundaramaya rachana.... bhavukangal,..... blogil puthiya post..... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane.............
ReplyDeleteജയരാജ്... ഈ വരവിനു നന്ദി.
DeleteI will see the post.
പാകത്തിന് വിളഞ്ഞ ദേഹം മസാല പുരട്ടി ശശാങ്ക കാമാഗ്നിയില്‍ വേവിച്ചെടുത്തു. ഏതാനും നാള്‍ക്കുള്ളില്‍ അവള്‍ സ്വയം രുചിയേറിയ ഒരു വിഭവം ആയി മാറി. മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ പേര് ഏറെ ഉയര്‍ത്തിയ ഒരു ഉഗ്രന്‍ വിഭവം !
ReplyDeleteഹൗ കേമം,ഇത്രയ്ക്കും കുറഞ്ഞ വരികളിൽക്കൂടി ഇത്രയധികം അർത്ഥതലങ്ങളുള്ള ഒരു കഥ പറഞ്ഞ ചേട്ടന് അഭിനന്ദനങ്ങൾ. ആ ശശാങ്ക പ്രായമെത്തിയ മുതൽ ആ അമ്മ അനുഭവിച്ച മാനസിക ദുഖങ്ങളെല്ലാം വരച്ചു കാട്ടി. ഞാനിവിടെ പേസ്റ്റ് ചെയ്ത ആ വരികൾ വല്ലാത്ത ഒരു ഭീകരത വരച്ചു കാട്ടി. അഭിനന്ദനങ്ങൾ,ആശംസകൾ.
Dear friend
Deleteവായനക്കും വിശദമായ മറുപടിക്കും താങ്കള്‍ക്കു നന്ദി.