Wednesday, May 16, 2012

സത്യഗ്രഹം

സത്യഗ്രഹം
          ഒരുദിവസം എങ്ങിനയോ  പരിപാലകരുടെ കണ്ണുതെറ്റി  ഒരു പുള്ളിപ്പുലി മാനുകളുടെ കൂട്ടിലെത്തി. 
മാനുകള്‍ കൂട്ടത്തോടെ പുലിയെ എതിരേറ്റു.
 പുലിക്ക് അത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഇത്രകാലം കേട്ടറിഞ്ഞതിന് കടക വിരുദ്ധമായാണല്ലോ    കാര്യങ്ങള്‍ നടക്കുന്നത്  !
       "നിങ്ങള്‍ക്ക് ഒരു പുലിയെ തൊട്ടുമുന്നില്‍ കണ്ടിട്ടും ഭയം തോന്നുന്നില്ലേ ? " - ഒന്ന്  മുരണ്ടിട്ട്  അവന്‍ മുന്നില്‍ നിന്ന   പുള്ളിമാനോട്  ചോദിച്ചു . 
       "ഞങ്ങള്‍ എന്തിനു ഭയക്കണം ? " എന്ന്   പുള്ളിമാനും . 
       "പുലികളെ എന്നും മാനുകള്‍ക്ക്  ഭയമാണ്.  പുലിയുടെ മുഖ്യ അഹാരമല്ലേ  മാനുകള്‍ ? നിങ്ങളെ ഞാന്‍ പിടിച്ചു കൊന്നു തിന്നും .. നിങ്ങളുടെ മുന്നിലെ മരണമാണ്  ഞാന്‍ ...  മരണത്തെ ആര്‍ക്കാണ് ഭയം ഇല്ലാത്തത് ! ? "
        ആ മാന്‍ ഉറക്കെ ചിരിച്ചു.  മറ്റുള്ളവയും. 
മൃഗശാലയിലെ വിശപ്പില്ലാത്ത വേട്ടയാടാത്ത  പുലിയെ അവര്‍ എന്തിനു ഭയക്കണം ? 
പുലി തളര്‍ന്ന്  നിലത്തിരുന്നു .
          അതിന്റെ ജീനുകളില്‍  അലിഞ്ഞിരിക്കേണ്ട  കാടിന്റെ വന്യതയും  ജൈവതയും എവിടെയോ  ക്ഷയിച്ചിരുന്നു.   മാനുകളോട് പ്രതിഷേധിച്ച്  ആ പുലി  നിരാഹാരസത്യഗ്രഹം  തുടങ്ങി. 
             മൃഗ പരിപാലകര്‍  കണ്ടെടുത്ത്  ചികില്സാലയത്തിലേക്ക്  മാറുംവരെ അത്  തുടര്‍ന്നു . ഇനിയവന്‍ പഴയത് പോലെ കൂട്ടില്‍ എറിഞ്ഞുകിട്ടിയ മാംസ തുണ്ടുകള്‍  ഭക്ഷിച്ച്   ശിഷ്ടകാലം  കഴിക്കും .       
         ചിലപ്പോള്‍ ഭാവിയില്‍  ഒരു  ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തി അടയുവാനും മതി. 

---------------------------------------------------------------- കണക്കൂര്‍ --------------------

23 comments:

 1. മൃഗശാലയിലെ വിശപ്പില്ലാത്ത വേട്ടയാടാത്ത പുലിയെ അവര്‍ എന്തിനു ഭയക്കണം ? ,,,,ഇതാണ് ഡയലോഗ്....

  ReplyDelete
 2. ഹാ ഹാ...ഒരു ഗവര്‍ണ്ണര്‍ സ്ഥാനമെങ്കിലും.

  ReplyDelete
 3. അതിന്റെ ജീനുകളില്‍ അലിഞ്ഞിരിക്കേണ്ട കാടിന്റെ വന്യതയും ജൈവതയും എവിടെയോ ക്ഷയിച്ചിരുന്നു.

  പല്ല് കൊഴിഞ്ഞ സിംഹം

  ReplyDelete
 4. പല്ലു കൊഴിഞ്ഞാലും ഗവര്‍ണര്‍ സ്ഥാനം
  കിട്ടിയാല്‍ തൃപ്തി അടയാലോ!
  ആശംസകള്‍

  ReplyDelete
 5. കാലികമായ ചിന്ത ..
  ഉപമകളിലൂടെ ...
  ഉള്ളില്‍ സ്ഫുരിക്കേണ്ട ചിലതൊക്കെ
  പേരില്‍ മാത്രമാകുന്ന കാലത്തിന്റെ കണക്കുകള്‍ ..
  ചിലപ്പൊള്‍ ഇങ്ങനെ സ്വയമറിയുകയെങ്കിലും ചെയ്താല്‍ നന്ന് ..
  പക്ഷേ എന്നിട്ടും എന്താ കാര്യമല്ലേ .. ?
  എവിറ്റെയെങ്കിലും പഴയ പുലിയുടെ ലേബലില്‍ വെറുതെയിരിക്കാം ..
  പിടിച്ചു കൂട്ടിലിട്ടാല്‍ ഇതു തന്നെ സ്ഥിതി ..
  ചിലരെ പ്രതിധാനം ചെയ്യുന്നുണ്ടല്ലൊ മാഷേ .. അല്ലേ ..

  ReplyDelete
 6. ഗതി കേട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴമൊഴി എത്ര അര്‍ത്ഥവത്താണ് സുരേഷ് നല്ല ആശയം ഇനിയും എഴുതുക ആശംസകള്‍

  ReplyDelete
 7. പോസ്റ്റ്‌ വളെരെ നന്നായിരിക്കുന്നു.

  എന്നാല്‍,

  ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര്‍ മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?

  മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..

  http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form

  ReplyDelete
 8. അവസാനത്തെ വാചകം അതില് പല പുലികളും വീഴും.
  ലവ്ബേര്‍ഡ്സിനു-കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന കാണാന്‍ വലിയ ചന്തം ഒന്നുമില്ലാത്ത ആ കിളികള്‍ക്ക്
  സ്വയംതീറ്റതേടാന്‍ കഴിയില്ലെന്ന് പഠിച്ചിട്ടുണ്ട്.

  ReplyDelete
 9. മാനുകളോട് പ്രതിഷേധിച്ച് ആ പുലി നിരാഹാരസത്യഗ്രഹം തുടങ്ങി.

  ReplyDelete
 10. പല്ല് കൊഴിഞ്ഞ് പ്രതികരണ ശേഷി നശിച്ച എല്ലാ പുലികളുടേയും അവസാനം ഗവർണർ ആകാനുള്ള യോഗം.. !!

  ReplyDelete
 11. ചിലപ്പോള്‍ ഭാവിയില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തി അടയുവാനും മതി.

  ഇവിടെ കൃത്ര്യം പറഞ്ഞിരിക്കുന്നു ആ ഹൃദയം

  ReplyDelete
 12. ഹ ഹ ......വളരെ നന്നായിരിക്കുന്നു......ആക്ഷേപ ഹാസ്യത്തിന്റെ ഉദാത്ത മാതൃക......ആശംസകള്‍.....

  ReplyDelete
 13. ചെറിയ കഥയിലൂടെ വലിയ ഒരു ചിന്ത സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍..മാനുകളുടെ ചോദ്യം ശരിക്കും ചിന്തിപ്പിക്കുന്നത് തന്നെയാണ്.. ആ സമയത്തെ പുലിയുടെ മാനസികാവസ്ഥയാണ് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്.. മനസ്സിലെ ധൈര്യവും ശക്തിയും ഒലിച്ചു പോയാല്‍ കായികമായുള്ള കരുത്തു കൊണ്ട് എന്ത് കാര്യം ? പുലിക്കു വേണമെങ്കില്‍ വിശപ്പില്ലാതെയും മാനുകളെ ആക്രമിക്കാമായിരുന്നു. പക്ഷെ, അതില്‍ നിന്നും പുലിയെ തടഞ്ഞ ചിന്തക്ക് എന്ത് പേരിട്ടു നമ്മള്‍ വ്യാഖ്യാനിക്കും..ചിന്തിക്കേണ്ട ഒരുപാട് വിഷയങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഒരു നല്ല കഥ. ആശംസകള്‍ ..വീണ്ടും കാണാം.

  ReplyDelete
 14. ഒരു കുഞ്ഞു കഥയില്‍ വലിയൊരു കാലിക സത്യം ...
  അവസാന വരിയിലെ കുറിക്കു കൊള്ളുന്ന പരിഹാസ ശരം ... ഗംഭീരം മാഷേ ..... ആശംസകള്‍ ...........

  ReplyDelete
 15. ആ അവസാനത്തെ വാചകം ശരിക്കും ആസ്വദിച്ചു

  ReplyDelete
 16. നന്ദി.. എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും .

  ReplyDelete
 17. അവസാനവാചകം വളരെ നന്നായി.

  ReplyDelete
 18. കഥയുടെ മുഴുവന്‍ ഭംഗിയും അതിണ്റ്റെ അവസാന വരികളിലാണ്‌. ഒരു ഗവര്‍ണ്ണര്‍..... കൊള്ളാം. കുറിക്കു തന്നെ കൊള്ളും.

  ReplyDelete
 19. " ഇനിയവന്‍ പഴയത് പോലെ കൂട്ടില്‍ എറിഞ്ഞുകിട്ടിയ മാംസ തുണ്ടുകള്‍ ഭക്ഷിച്ച് ശിഷ്ടകാലം കഴിക്കും .
  ചിലപ്പോള്‍ ഭാവിയില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തി അടയുവാനും മതി. "

  കൊള്ളാം ആശംസകൾ

  ReplyDelete
 20. ഹ ഹ ഹ ... ഒരു ഗവര്‍ണര്‍ സ്ഥാനം...:))

  ReplyDelete
 21. ഈ കുഞ്ഞു കഥ വായിച്ചതിന് എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

  ReplyDelete