Thursday, August 30, 2012

വയറ്റില്‍ ഒരു എലി (മിനിക്കഥ)


ഒരു പാവം വീട്ടമ്മയെ തെരുവിലിട്ട് ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ ബലാല്‍സംഗം ചെയ്തു. വേട്ടയുടെ ഒടുവില്‍ ഇര ഒരു ഞരക്കത്തോടെ തോറ്റ്  അവസാനിച്ചിരുന്നു .
ഇതൊന്നും അറിയാതെ തകരപ്പുരയുടെ ചുവരിലെ വിടവിലൂടെ , അപ്പുറത്ത്  ഭ്രാന്തമായ ആവേശം പൂണ്ട് ഒഴുകുന്ന തെരുവിലേക്ക് ഉറ്റുനോക്കി ഇരിക്കുകയായിരുന്നു  മനസ്സ് കലങ്ങിമറിഞ്ഞ  ആങ്ങളയും പെങ്ങളും. 
ഏതു നിമിഷവും ആ തെരുവ് വിട്ട് തങ്ങളുടെ അമ്മ കടന്നുവരും എന്ന് കരുതി ഒരു ഇരുപ്പ് ! 
ആങ്ങള പതിനാലു വയസ്സുള്ള ഒരു കുട്ടി. 
പാകമില്ലാത്ത വലിയ ഒരു നിക്കര്‍ . എണ്ണ കാണാത്ത മുടി പലവഴി തെറ്റിക്കിടക്കുന്നു .
പെങ്ങള്‍ പതിനാറു വയസ്സ്. അവളുടെ ഒട്ടും വളര്‍ച്ച പിടിക്കാത്ത മുലകള്‍  വസ്ത്രങ്ങളാല്‍ മറഞ്ഞിട്ടില്ല ! 
ചിലമ്പിച്ച സ്വരത്തില്‍ അവന്‍ അവളോട്‌ പറഞ്ഞു :- "ചേച്ചി .... എന്റെ വയറിനുള്ളി ഒരെലി ഇന്നും കേറിപ്പോയി ..."
അവള്‍ അവന്റെ വയറ്റില്‍ ഉറ്റുനോക്കി അല്‍പനേരം ഇരുന്നു . പിന്നെ തെരുവിലേക്ക് ആശയോടെ നോക്കി . "നീ കര്യാതെ.. അമ്മ ഇപ്പ വരും "
കുറച്ചു കഴിഞ്ഞു. അവന്‍ പിന്നെയും കരഞ്ഞു.
"അയ്യോ ... എലി വയറ്റീന്നു മാന്തുന്നു ... ഡോട്ടരെ വിളീര് "
പാവം ചേച്ചി. പുറത്തുനിന്നും പൂട്ടിയിരുന്ന കതവ് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു .     അവന്‍ പിന്നെയും കരഞ്ഞു കൊണ്ടിരുന്നു . 
"നീ പേടിക്കണ്ട . എലിയെ ഞാന്‍ വയറു മുറിച്ച് വെളിയില്‍ എടുക്കാം ..."  അവള്‍ പറഞ്ഞത് കേട്ട് അവന്‍ തല കുലുക്കി . 
അടുക്കളയിലെ കത്തിക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. രക്തം വല്ലാതെ ഒഴുകുന്നതിനാല്‍ വയറിനുള്ളില്‍ പതുങ്ങിയിരുന്ന എലിയെ പിടിക്കുവാന്‍ ആ പെങ്ങള്‍ക്ക് കഴിഞ്ഞില്ല . 
വേദന കടിച്ചു പിടിച്ച് കിടന്ന ആങ്ങള  ഉറങ്ങിപ്പോയി. 
പിന്നെപ്പോഴോ ഒരു താക്കോല്‍ പഴുതിലൂടെ അവള്‍ പുറത്തിറങ്ങി . 
തെരുവിലൂടെ നടന്നുനടന്ന് അങ്ങനെ ...
ഭ്രാന്തമായ ആവേശത്തോടെ ഒഴുകുന്ന തെരുവിലൂടെ അങ്ങനെ ...
നടന്നു നടന്ന്...
ഇടയില്‍ എപ്പോഴെന്നറിയില്ല , ഒരെലി അവളുടെ ഉദരത്തിലും കടന്നുപറ്റി .


-a story from കണക്കൂര്‍ 
    

8 comments:

  1. കാലികമായ നേരുകളുടെ നോവു കാഴ്ച്ച...
    ഭ്രാന്തമായ തെരുവുകള്‍ ഏറി വരുന്നു ...
    സമൂഹവും മനസ്സും , കാര്‍ന്ന് തിന്നുന്ന ചിലത് ..
    ഒന്നിലൂടെ പൊയി മറ്റ് പലതിലേക്കും ചേര്‍ന്ന്
    പൊകുന്ന വേവുകളുടെയും , കരള്‍ പറിയുന്ന നൊമ്പരങ്ങളുടെ
    ചേരികളിലേക്ക് , ഈ മാഷിന്റെ മനസ്സും ചിന്തകളും പലപ്പൊഴും
    കേറി പൊകുന്നത് കണ്ടിട്ടുണ്ട് , ബാക്കിയാകുന്നത് , ഒരു പിടി ആകുലതകളാണ് ..

    ReplyDelete
  2. കാഴ്ച്ചകള്‍ക്കപ്പുറമാണ് പലപ്പോഴും വിശപ്പിന്റെ വിളി. വിളറി പിടിച്ച തെരുവുകള്‍ക്കന്യമാണ് എലി കയറുന്ന വയറിന്റെ വേദന. ഞാനിങ്ങിനെയൊക്കെയാണ് ചിന്തിച്ചത്‌..

    ReplyDelete
  3. കഥ ആധുനിക കാലത്തിന്റെ ആശങ്കകളെ അടയാളപ്പെടുത്തുന്നു.

    ReplyDelete
  4. രണ്ടു പ്രാവശ്യം കമന്‍റ് എഴുതി.കാണുന്നില്ലല്ലോ.
    കഥ നന്നായി.

    ReplyDelete
  5. വിശപ്പിന്‍റെ നിസ്സഹായതയെ ചൂഷണം ചെയ്ത് കശാപ്പ് ചെയ്യുന്ന വര്‍ത്തമാനകാലത്തെ ഓര്‍മിപ്പിച്ചു വരികള്‍...

    ReplyDelete
  6. ഈ കഥ ഇന്നാണ് വായിക്കുന്നത്
    ശക്തമായിട്ടുണ്ട്

    ReplyDelete
  7. ഹഹ
    എന്നാപ്പിന്നെ ഒരു കവിത അങ്ങട് കാച്ച്യാലോ..??

    ReplyDelete