അമ്പലക്കുളങ്ങര അമ്മൂട്ടി, ഒരുച്ചയ്ക്ക് മുന്‍പുള്ള സമയം, കവലയുടെ ഒത്തനടുവില്‍ നിവര്‍ന്നുനിന്ന് ആവുന്നത്ര ഉറക്കെ പറഞ്ഞു:-
"ഇനിമൊതല് ഞാന്‍ കെട്ടിയോളുമാര് ഉള്ള ഒരുത്തനും കതവ് തൊറന്നു തരില്ല. അല്ലാത്തവര്‍ മാത്രം വന്നോളിന്‍ ... ഇനി മൊതല് ന്റെ കതകില് കെട്ടുകഴിഞ്ഞ ആരെങ്കിലും മുട്ടിയെന്നാല് ന്റെ സൊപാവം മാറും..എല്ലാരും ശരിക്ക് കേട്ടോളിന്‍ ..... "
ഇലക്ട്രിക് പോസ്റ്റില്‍ എവിടെനിന്നോ കൊത്തിക്കൊണ്ടുവന്ന മീന്തലയുമായി ഇരുന്ന ഒരു പഴഞ്ചന്‍ കാക്ക അത് കേട്ട് വായ പൊളിച്ചു . നാണൂന്റെ കടേലെ വക്കുപൊട്ടിയ കുപ്പിഭരണികള്‍ അതുകേട്ടു കുലുങ്ങി. ബേക്കറീല് ഇരുന്നുപഴകിയ മധുര കൂട്ടുകളില്‍ അരിച്ചിരുന്ന ഈച്ചകളും അതുകേട്ടു. വറീതിന്റെ മുറുക്കാന്‍ കടയില്‍ ഉറക്കം തൂങ്ങിയിരുന്ന ബീഡി പാക്കറ്റുകള്‍ അത് കേട്ട് ഞെട്ടി. വിറ്റു പോകാതെ കിടന്ന ചൈനീസ് അചേതന വസ്തുവകകള്‍ ...നിരത്തുവക്കില്‍ ഒഴിഞ്ഞു കിടന്ന മദ്യക്കുപ്പികള്‍ ...എന്നുവേണ്ട ..കടയായ കടകളില്‍ വാങ്ങുവാന്‍ വരുന്നവരെ കാത്തുകിടന്ന് മടുത്ത സര്‍വ്വ സാമാനങ്ങളും ആ വിളംബരം കേട്ടു.
നാളെ മുതല്‍ നാട്ടിലെ പിഴച്ചവരും മുതുക്കരും മുഴച്ചവരുമായ കെട്ടിയോന്മാര്‍ എന്തുചെയ്യും ?
വിവരം അറിഞ്ഞ സ്ഥിരം പറ്റുകാര്‍ മൂക്കത്ത് വിരല്‍ ചേര്‍ത്ത് ''അയ്യോ'' എന്ന് പറഞ്ഞു.
"ന്നാലും ന്റെ അമ്മൂട്ടി.. നീ ഇത്രവേഗം പറ്റിച്ചല്ലോ " എന്ന് ചിലര്‍ ഖേദിച്ചു .
രാത്രി.
അമ്പലക്കുളങ്ങര അമ്മൂട്ടിയുടെ വാതില്‍ അടഞ്ഞുതന്നെ കിടന്നു.
പിന്നെല്ലാ രാത്രികളിലും ...
ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് കവിത എഴുതിയാണ് രതിമൂര്‍ച്ച വരുന്നതത്രേ !
--------------------------------------------------------a mini story from kanakkoor
ഹഹഹ . അവസ്സാനം ഒന്നു കുത്തിയല്ലൊ, അല്ലേ മാഷേ ..
ReplyDeleteപറയാതെ പറയാന്‍ ആളു മിടുക്കനാണേട്ടൊ ...
ഈയിടയായ് ചെറുപ്പക്കാര്‍ക്ക് കവിത എഴുതിയാണത്രേ .......................
പാവം അമ്മൂട്ടി പട്ടിണിയായ് :)
കൊള്ളേണ്ടടുത്ത് കൊള്ളുന്നുണ്ടേട്ടൊ ..
സത്യത്തില്‍ ചിരിച്ചു പോയി.
ReplyDeleteഅമ്മുട്ടിയുടെ തീരുമാനത്തെക്കാള്‍ അവസാന വരികള്‍ ശരിക്കും ഏല്‍ക്കുന്നു.
ആ അവസാനം ഒന്നാംതരമായി.ചില കവിതകള്‍ കാണുമ്പോള്‍ എനിക്കും ആ തോന്നല്‍ ഉണ്ടാവാറുണ്ട്.
ReplyDelete:)
Deleteസംഗതി ഏറ്റു.പച്ചശൃംഗാരം തന്നെ കുടുതലും കാണുന്നത്.പിന്നെ രതിമൂര്ച്ഛയല്ലേ ശരിയെന്നൊരു സംശയം.ഒന്നുനോക്കണേ.അഭിനന്ദനങ്ങള്
ReplyDeleteസത്യത്തില്‍ എനിക്കും ആശയക്കുഴപ്പം ഉണ്ട്
Deleteരതിമൂര്‍ച്ഛ ആണ് ശരി
Delete:)
ReplyDeleteനന്ദിയുണ്ട് .. കഥ വായിച്ച എല്ലാ സുഹൃത്തുക്കളോടും
ReplyDeleteപരമമായൊരു സത്യത്തെ ആയാസരഹിതമായി അറിയിച്ചു.....
ReplyDelete