'ഒരുനാള്‍ തിരികെ വരും' എന്നുപറഞ്ഞായിരുന്നത്രേ അയാള്‍ പോയത് !? ചെറുവഴിയിലൂടെ മലയിറങ്ങി അയാള്‍ നടന്നകലുന്നത് കാര്‍ത്തു നോക്കിനിന്നു കാണും . ഇനി അയാള്‍ തിരികെവരില്ല എന്നവള്‍ക്ക് അന്ന് തോന്നിയിട്ടുണ്ടാവും.
അങ്ങനെ എത്രപേര്‍ !
പാറയുടെ മുകളിലെ പരപ്പില്‍ കയറിനിന്നാല്‍ ദൂരെ ക്ഷേത്രം കാണാം .
പാവനമായ സന്നിധി . ദൂരെനാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരുന്നയിടം. പലരും വന്‍മല കയറും. മുകളിലെ ഗുഹയില്‍ പണ്ടൊരു മഹാമുനി തപസ്സിരുന്നു പോലും.
തിരികെ മലയിറങ്ങുന്നവര്‍ക്ക് ചിലപ്പോള്‍ വഴി തെറ്റാം . ചിലര്‍ കറങ്ങിത്തിരിഞ്ഞ് കാര്‍ത്തുവിന്റെ കുടിക്ക് മുന്നിലെത്തും .
അപ്പോള്‍ നേരം ഒരുപാട് വൈകിയിരിക്കുമല്ലോ ?
അവള്‍ അവര്‍ക്ക് അടിവാരത്തേക്കുള്ള വഴി പറഞ്ഞുകൊടുക്കും .
ചിലര്‍ ഒറ്റക്കായിരിക്കും . അവര്‍ ഇരുട്ടിനെ പകച്ചുനോക്കുമ്പോള്‍ കാര്‍ത്തു പറയും.
"ഇവ്ടെ കെടന്നിട്ട് നാളെ പൊലരുമ്പോ പോകാം ... "
കാര്‍ത്തു അയാള്‍ക്ക് മുളയരിക്കഞ്ഞി കൊടുക്കും . ചിലപ്പോള്‍ ചക്കപ്പുഴുക്ക് ... ചിലനാള്‍ അമ്പഴങ്ങാച്ചമ്മന്തി കാണും . ആഗതന്‍ സന്തോഷത്തോടെ അവ ഭക്ഷിക്കും .
കാടിന്റെ മണമുള്ള ആ ഒറ്റമുറിക്കുടിലില്‍ അയാള്‍ ആ രാത്രി കൂടും.
മടങ്ങുമ്പോള്‍ ചിലപ്പോള്‍ ഒരുതുക അവള്‍ക്ക് നന്ദിയോടെ നല്‍കിയെന്നും വരും .
ഇതിപ്പോള്‍ വഴി തെറ്റാതെ ഒരാള്‍ ! കാര്‍ത്തുവിന്റെ വീട് തേടിവന്ന ഒരാള്‍ !
"മിക്കപ്പോഴും ആ രാത്രി മനസ്സില്‍ തെളിയുന്നു . ശ്രമിച്ചിട്ടും മറക്കാന്‍ കഴിയുന്നില്ല നിന്നെയും ഈ കുടിയേയും ." അയാള്‍ ആവേശത്തോടെ തുടര്‍ന്നു- " പട്ടണം തീരെ മടുത്തു. ഇനിയുള്ള കാലം ഇവിടെ നിന്റെകൂടെ കൂടണം എന്ന് തീരുമാനിച്ചു. "
അവള്‍ അയാളെ തുറിച്ചു നോക്കി .
കാറ്റ് വല്ലാതെ കാടിളക്കി മൂളുന്നു . കാട് എന്തോ വിളിച്ചു പറയുന്നുണ്ട് .
"വേണ്ട ..തിര്യെ പൊയ്ക്കോളൂ " - അവള്‍ മെല്ലെ തുടര്‍ന്നു : "ഇവ്ടെ താമസ്സിക്കാന്‍ പറ്റില്ല ...... അത് ശരിയാവില്ല .."
കാര്‍ത്തു അയാള്‍ക്ക് മുന്നില്‍ വാതില്‍ അടച്ചു . അയാള്‍ പരാജിതനെ പോലെ തന്റെ വിഴുപ്പുനിറഞ്ഞ ബാഗും ചുമന്ന് കാടിറങ്ങി.
വഴിതെറ്റി വരുന്നവരെ കാത്ത്... അവര്‍ക്ക് മാത്രമായി പിന്നെയും അവള്‍ ഇരുന്നു .
-----------------------------------------------------------------a kanakkoor story-------
വഴിതെറ്റി വരുന്നവര്‍ക്കായി മാത്രം കാത്തിരിക്കുന്ന കാര്‍ത്തുവിന്റെ കഥ കൊള്ളാം.
ReplyDeleteഈ കമന്റിനു നന്ദി vettathan g
Deleteആദ്യ വരവിനും ...
ഓര്‍മ വന്നത് .. "ഒരു തൊഴില്‍ ഇല്ലാതെ പട്ടിണിയായ് അലയുന്ന
ReplyDeleteഒരുവന് ചെന്നു പെട്ടത് മീന്‍ പിടുത്തക്കാരന്റെ അരികില്‍ ..
അവനൊരു മീന്‍ കൊടുക്കുന്നതിന് പകരം , മീന്‍ പിടിക്കുന്ന
വിദ്യ പഠിപ്പിച്ച് കൊടുക്കുവാന്‍ അയാള്‍ക്കായത്
അവനെ ജീവിതകാലം മുഴുവന്‍ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചു" ..
ഇവിടെ കാര്‍ത്തൂ ,
വഴിതെറ്റി വരുന്നവര്‍ക്ക് മാത്രമായീ കുടി തുറന്നു കൊടുക്കുന്നു ..
കൂടേ ചേര്‍ന്ന് ജീവിതകാലം മുഴുവന്‍ പുല്‍കാന്‍ വരുന്നവനെ
ആട്ടി അകറ്റുന്ന ചിത്രം പലതും പറയാതെ പറയുന്നു ..
എന്നത്തേയും പൊലെ മാഷ് .. തിരികേ വരവ് പ്രതീക്ഷയാണ്
അതവള്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ..
സ്നേഹം നിറഞ്ഞ റിനി ശബരി ... പതിവുപോലെ കഥ ആഴത്തില്‍ പഠിച്ച് താങ്കള്‍ ചില വരികള്‍ കുറിച്ചു. വളരെ സന്തോഷം.
ReplyDeleteപ്രിയപ്പെട്ട മാഷേ,
ReplyDeleteവഴിതെറ്റി വരുന്നവര്‍ക്കായി കാത്തിരിക്കുന്ന വഴിതെറ്റിയവളുടെ മനസ്സില്‍ ഒരിക്കല്‍ നേര്‍ വഴി തെളിയുമായിരികും അല്ലെ ? കഥ ഇഷ്ടമായി.
സ്നേഹത്തോടെ,
ഗിരീഷ്
കഥ ഇഷ്ടമായി ... എന്നറിഞ്ഞതില്‍ സന്തോഷം ഗിരീഷ് .
Deleteഒന്നിലും തൃപ്തി വരാതെ തുപ്തി തേടി തേടി അവസാനം പഴയതിലേക്ക് തിരിക്കുമ്പോള്‍ അവിടം നശിച്ചിരിക്കുന്നു. ആപ്പോഴും കല്യാണി വഴി തെറ്റുന്നവര്‍ക്ക് അഭയമായ്....
ReplyDeleteഎനിക്ക് തോന്നിയത് ഇങ്ങനെ.
പതിവുപോലെ കഥ ആഴത്തില്‍ പഠിച്ച് താങ്കള്‍ രണ്ടു വരി കുറിച്ചു. നന്ദി റാംജി
Deleteകഥ നന്നായി
ReplyDeleteനന്ദി രമേഷ്സുകുമാരന്‍ജി . വീണ്ടും കാണാം
Deleteവഴി തെറ്റി വരുന്നവര്‍ക്ക് തണലാകുന്ന മരങ്ങള്‍ പോലെ.
ReplyDeleteവഴിവക്കില്‍ നില്‍ക്കുന്ന കാര്‍ത്തുവിനെ നന്നായി അവതരിപ്പിച്ചു \
ആശംസകള്‍
ഈ വരവിനും വായനക്കും നന്ദി...Gopan Kumar
Deleteചുരുങ്ങിയ വരികളിൽ നല്ലൊരു കഥ....
ReplyDeleteവളരെ സന്തോഷം Pradeep Kumar
Deleteകാര്‍ത്തു ഒരു പ്രതീകമാണ് നൈറ്റ് ക്ലബ്ബുകളും നക്ഷത്ര വേശ്യാലയങ്ങളും അരങ്ങു വാഴുന്ന ഈ കാലത്തിനു മണ്ണടിഞ്ഞു പോയ വഴിയംബലങ്ങളുടെ പ്രതീകം... വഴിയംബലങ്ങളിലെ കുളിരില്‍ ആരെയും സ്ഥിരമായി പാര്‍പ്പിക്കാറില്ലല്ലോ ....
ReplyDeleteനല്ല കഥ മാഷേ ഇഷ്ട്ടമായി...
ആദ്യമായാണ് ഈ വഴി..
ReplyDeleteകുഞ്ഞു കഥ നന്നായി..
എഴുത്ത് തുടരട്ടെ..
ഭാവുകങ്ങള്‍..
അഭിപ്രായത്തിനു വളര നന്ദി khaadu... ഈ വഴി വീണ്ടും വരിക
Deletegood one.......
ReplyDeleteഡിയര്‍ സി എന്‍ കുമാര്‍
Deleteകവിതകള്‍ കാണാറുണ്ട് .
ഇനി നേരില്‍ കാണുവാന്‍ എന്ന് പറ്റും ?
മറ്റൊരു ബ്ലോഗ് മീറ്റ് ?
തിരികെ വരുമെന്ന വെറും വാക്ക് എപ്പോഴെങ്കിലുമൊക്കെ
ReplyDeleteഅവള്‍ വിശ്വസിച്ചിരുന്നിരിക്കാം..
പിന്നീട് അത് പൊള്ളയെന്നും അറിഞ്ഞിരിക്കാം
വഴി തെറ്റാതെ വീട് തേടി വന്നവനെ വിശ്വസിക്കാനുള്ള
മനസ്സ് ഇടയ്ക്കെവിടെയോ കൈമോശം വന്നിരിക്കാം ..
ഞാനെന്തായാലും ഇനിയും ഇതിലെ വരാം.. :)
അഭിപ്രായത്തിനു വളരെ നന്ദി ശ്രീ pallavi . . തീര്‍ച്ചയായും ഈ വഴി വീണ്ടും വരണം .
Deleteവഴിതെറ്റാതെ വന്നവനു നേര്‍ക്കുള്ള അമ്പരപ്പ്..
ReplyDeleteഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം മുകില്‍ ...
Deleteഇതുവഴി വരാന്‍ വൈകിയതില്‍ ക്ഷമിക്കണം..നല്ലത് പലതും കണ്ടെത്താന്‍ വൈകുന്നു!!
ReplyDeleteആഴത്തില്‍ ചിന്തിപ്പിക്കുന്ന ഈ ചെറുകഥയുടെ അവതരണം മനോഹരമായി!!!
വഴി തെറ്റി വരുന്നവര്‍ക്ക് വേണ്ടി മാത്രം വാതില്‍ തുറക്കുന്ന കാര്‍ത്തു ഒരു പ്രതീകമായി മനസ്സില്‍ പതിഞ്ഞു!!!
ആശംസകള്‍!!
അഭിപ്രായത്തിനു വളര നന്ദി ശ്രീ മോഹന്‍ കരയത്ത് . ഈ വരവിനും . ഈ വഴി വീണ്ടും വരുമല്ലോ ?
Deleteഒത്തിരി നന്നായി..., അഭിനന്ദനങ്ങള്‍.....ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......
ReplyDeleteതീര്‍ച്ചയായും വായിക്കാം ശ്രീ ജയരാജ്‌മുരുക്കുംപുഴ
Deleteകുറച്ച് വരികളിൽ ഒരു നല്ല കഥ.. ഭാവുകങ്ങൾ.
ReplyDeleteഭാവുകങ്ങള്‍ക്ക് വളരെ നന്ദി ശ്രീ ആയിരങ്ങളില്‍ ഒരുവന്‍..
ReplyDeleteവഴികാട്ടിയെന്ന നിയോഗത്തിനപ്പുറത്തേക്ക് യാത്രചെയ്യാന്‍ വിസമ്മതിക്കുന്ന കാര്‍ത്തു പലതും പറയാതെ പറയുന്നു. ഇഷ്ടപ്പെട്ടൊരു കഥ.
ReplyDeleteകഥ ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം ....ഇലഞ്ഞിപ്പൂക്കള്‍
Deleteകണക്കൂര്‍കഥകളെല്ലാം പ്രതീകാത്മകവും ശക്തവുമാണ്
ReplyDeleteപല കോണില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ പലതരത്തില്‍ കാഴ്ച്ച തരുന്ന കഥകള്‍
കഥ ഇഷ്ടമായി എന്ന് അറിയിച്ചതില്‍ വളരെ നന്ദി.. അജിത് ഭായ് .
Delete
ReplyDeleteഞാന്‍ കണകൂരില്‍ ആത്യയമായിട്ടാ.വഴിതെറ്റി വരുന്നവര്‍ക്കായി മാത്രം കാത്തിരിക്കുന്ന കാര്‍ത്തുവിന്റെ കഥ ഇഷ്ടമായി ..ആശംസകള്‍ നേരുന്നു
ഈ കഥ ഇഷ്ടമായി എന്ന് അറിയിച്ചതില്‍ വളരെ നന്ദി.Shahida Abdul Jaleel. വീണ്ടും വരുമല്ലോ ഈ വഴി ?
Deleteഇഷ്ടായി കണക്കൂര്‍...
ReplyDeleteവാത്സ്യായനന്‍ ഇഷ്ടപ്പെട്ടൂന്നു പറഞ്ഞാല്‍ ഇഷ്ടപ്പെട്ടതാ..
ഈ ഇഷ്ട്ടത്തിന് പെരുത്തിഷ്ട്ടം . ബ്ലോഗ് ലോകത്തെ വാത്സ്യായ മഹര്‍ഷിയെ എനിക്ക് വിശ്വാസം ആണ് .
Deleteസത്രങ്ങള്‍ പോലെയാണ് ചില ജീവിതങ്ങള്‍ . വഴി തെറ്റി വന്നവര്‍ക്കെ അവിടെ സ്ഥാനമുള്ളൂ. എന്നെങ്കിലുമൊരിക്കല്‍ ആ സത്രങ്ങള്‍ ഒരു വീടായിരുന്നിരിക്കണം.നല്ല ആശയം ആണ്. കുറഞ്ഞ വാക്കുകളില്‍ അത് ഒതുക്കി പറഞ്ഞതും നന്നായി
ReplyDeleteഅവതരണത്തില്‍ പുതുമയുണ്ട്. കാര്യങ്ങളെ ആഴത്തില്‍ പറഞ്ഞു. മനസ്സില്‍ തട്ടും വിധം
ReplyDelete@ നിസാരന്‍ ..വീണ്ടും വരുമല്ലോ ?
ReplyDelete@ Salam വായനക്ക് വളരെ നന്ദി
ഈ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു
ReplyDeleteനല്ലൊരു കഥ..
ReplyDelete