സിറ്റിയിലെ കടകള്‍ മുഴുവന്‍ പരതി. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇടയില്‍ എങ്ങും പട്ടങ്ങള്‍ വില്പ്പനക്കില്ല ! ചിലര്‍ തീര്‍ന്നു പോയി എന്ന് ക്ഷമ പറഞ്ഞു .
ഇവന് പൊടുന്നനെ പട്ടത്തിനുള്ള ആശ എങ്ങനെ വന്നു ? അത് മനസ്സിലായില്ല .
വീണ്ടും ചേച്ചിയുടെ മോന്‍ അതുതന്നെ ചോദിക്കുന്നു : " മാമാ .. ഒരു പട്ടോണ്ടാക്കിത്തരുവോ ?"
എനിക്ക് അതുണ്ടാക്കുവാന്‍ അറിയില്ല എന്ന് പലവട്ടം പറഞ്ഞു . പക്ഷെ അവന്‍ ഒട്ടും സമ്മതിക്കുന്നില്ല .
കുട്ടിക്കാലത്തിന്റെ സമയ രേഖകളില്‍ എവിടെയോ ഞാന്‍ പട്ടം പറത്തിയിട്ടുണ്ട് . പട്ടം നിര്‍മ്മിച്ചിട്ടുമുണ്ട്. പക്ഷെ വളര്‍ച്ചയുടെ ഗൌരവങ്ങളില്‍ പെട്ട് മറ്റ് പലതിനോപ്പം അതും മറന്നുപോയി .
ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ വളരെക്കാലം കൂടി വന്നതാണ് . അവരെ വിവാഹം ചെയ്ത് അയച്ചകാലത്ത് വന്ന ഓര്‍മ്മയുണ്ട്. പിന്നെ ഇപ്പോളാണ് ഇവിടെ വരുന്നത് . വര്‍ഷങ്ങള്‍ അതിനകം എത്ര കടന്നു പോയി ?! അവരുടെ മൂത്തമകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസ്സില്‍ എത്തി. മകന്‍ അഞ്ചാം തരത്തിലും .
അവന്‍ ആശയോടെ വീണ്ടും വിളിക്കുന്നു - " പ്ലീസ് മാമാ .. ഒരു പട്ടം ..."
" നെനക്ക് പട്ടം ഒണ്ടാക്കാന്‍ അറിയാല്ലോ ? " ... ചേച്ചി തുടര്‍ന്നു- " പണ്ടുനീ എത്ര പട്ടം ഒണ്ടാക്കി കായപ്പുറത്ത് പറത്തീരിക്കുന്നു ! ഇപ്പം നീ വല്യ ഇഞ്ചിനീയരല്ലേ ..... ഒരെണ്ണം അവന് ഒണ്ടാക്കി കൊടുക്കടാ .."
അത് ശരിയാണ് . ഞാന്‍ ചെറു കുറ്റബോധത്തോടെ ചേച്ചിയോട് പുഞ്ചിരിച്ചു . സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാള്‍ വെറും പേപ്പര്‍ ഒട്ടിച്ച് പട്ടം ഉണ്ടാക്കുവാന്‍ അറിയാതെ കുഴഞ്ഞാല്‍ ?
" മാമനെ ശല്യപ്പെടുത്താതെ പോടാ ..." ചേച്ചിയുടെ മകള്‍ എന്റെ രക്ഷക്ക് എത്തി .
" സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം "
" കൈറ്റ് മേക്കിംഗ് എന്ന് ഗൂഗിളില് ജസ്റ്റ് ടൈപ്പ് ചെയ്‌താല്‍ മതി മാമാ.. ഇത്ര പാടോന്നുമില്ല .. " അവള്‍ പറഞ്ഞു .
" അതൊന്നും വേണ്ട . മാമന് അല്ലാണ്ട്തന്നെ അറിയാം "
ഓര്‍മ്മയില്‍ പരതി . കായല്‍പ്പുറത്ത് ഒരു സംഘം കുട്ടികളുമായി കളിച്ചുതിമിര്‍ത്ത നാളുകള്‍ . ചിലപ്പോള്‍ പത്രത്താള്‍ കീറിയൊട്ടിച്ച് പട്ടം ഉണ്ടാക്കുമായിരുന്നു . കാറ്റിന്റെ ദിശ നോക്കി അതിനെയങ്ങ് ആകാശത്തിലേക്ക് ഇറക്കിവിടും . വര്‍ണ്ണക്കടലാസില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി പട്ടങ്ങളോട് എന്റെ പട്ടം മത്സരിച്ചു ജയിക്കുമായിരുന്നു . ആകാശത്തില്‍ അത് ഉയര്‍ന്ന് പൊട്ടുപോലെ ചെറുതാകുമ്പോള്‍ നൂലിന്റെ ഇങ്ങേത്തലക്കല്‍ പിടിച്ച് ഭൂമിയില്‍ നിന്ന് ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു.
" ഒരു കണ്ടി* .. രണ്ടു കണ്ടി .. മൂന്ന്...... '' അപ്പോള്‍ മറ്റ്കുട്ടികള്‍ നൂല്‍ച്ചുറ്റുകള്‍ അഴിയുന്നത് നോക്കി അമ്പരക്കും .
ചിലപ്പോള്‍ നൂലിഴ പൊട്ടി പട്ടം എന്നില്‍ നിന്നും സ്വതന്ത്രനാകും . താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കവേ ,കാറ്റിനെ വശത്താക്കി അത് തലയിളക്കി അകലേക്ക് പറന്നുപോകും . ഒരു കൊന്നത്തെങ്ങിന്റെ തുഞ്ചോലയില്‍ കുടുങ്ങിയ നിലയില്‍ ചിലപ്പോള്‍ പിന്നെയതിനെ കണ്ട് ഞാന്‍ നെടുവീര്‍പ്പിടും .
കടന്നുപോയ കാലം അടുക്കിയിട്ട ജീവിതാനുഭവങ്ങളുടെ അട്ടികള്‍ വകഞ്ഞു മാറ്റി ഞാന്‍ പിന്നോക്കം സഞ്ചരിച്ചു . ഈടുവെപ്പില്‍ നിന്നും ചില അറിവുകള്‍ കണ്ടെടുക്കാന്‍ .
ആദ്യം പേപ്പര്‍ കോണോടുകോണ്‍ വച്ച് മടക്കി , അരിക് മുറിച്ചു മാറ്റി സമചതുരം തീര്‍ത്ത് മാറ്റിവച്ചു.
പിന്നെ ചീകി മിനുക്കിയ ഈര്‍ക്കില്‍ വളച്ചു കെട്ടി വില്ലൊരുക്കി . അത് പേപ്പറിന്റെ കോണോടുകോണ്‍ ഒട്ടിച്ചിരുത്തി. വില്ലിന്റെ നടുവിലൂടെ അതിനെ കുലച്ചു നിര്‍ത്തിയ ചരടിന് ലംബമായി മറ്റൊരു ഈര്‍ക്കിലിനെ കോണോടുകോണ്‍ പതിച്ചു . പേപ്പര്‍ നീളത്തില്‍ ഒട്ടിച്ച് വാലുകളും പിന്നെ ചിറകുകളും ഒരുക്കി കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മോന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. യഥാസ്ഥാനങ്ങളില്‍ നൂലിഴ അയച്ചു കെട്ടി അതിനെ ഞാന്‍ സന്നദ്ധമാക്കി . അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു .
കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഇത്തിരിയുള്ള ആ തൊടിയുടെ ഭൂമികയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ആ പട്ടം കാറ്റിനോട് സല്ലപിക്കുന്നത് കണ്ടു.
ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി .
ഒട്ടും പിടി തരാതെ പണി മുടക്കിക്കിടന്ന ഒരു യന്ത്രത്തെ നാളുകളുടെ അശ്രാന്തപരിശ്രമത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം ... അഭിമാനം .. എനിക്ക് അപ്പോള്‍ തോന്നി .
(*കണ്ടി - ഒരു ചുറ്റ് നൂലിന്റെ അളവ് - വണ്ടി എന്നും പറയും )
അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു .
ReplyDeleteഅതിനപ്പുറം എന്തുവേണം നമുക്കൊക്കെ
നല്ല എഴുത്ത്. പോസിറ്റീവ് എനര്‍ജി തരുന്നു
ഏറ്റു വാങ്ങാനുള്ള കുഞ്ഞുകൈകള്‍ ധാരാളം ഉണ്ടാകട്ടെ.
ReplyDeleteഎന്തിനും ഗൂഗിള്‍ സെര്‍ച്ച് എന്ന കാലത്തിലെ ഈ ഓര്‍മ്മപ്പെടുത്തല്‍ എന്തുകൊണ്ടും നന്നായി.
അതിമനോഹരമായി എഴുതി...ആ വാവയെ തൊട്ടടുത്ത് കാണും പോലെയുണ്ടായിരുന്നു.. അഭിനന്ദനങ്ങള്‍.
ReplyDeleteഅമ്മാവന്‍റെ സ്നേഹവും വാല്‍സല്യവും ഒന്നും അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് കണ്ണു നിറയും വായിക്കുമ്പോള്‍....
കുഞ്ഞു നാളില്‍ പട്ടം പറത്താത്തവര്‍ കുറവായിരിക്കും. ആ ഓര്‍മ ഉണര്‍ത്തി. നന്നായി.
ReplyDeleteഒരു നിമിഷം ചെറുപ്പകാലം ഓര്‍ത്തുപോയി.
ReplyDeleteചേര്‍ത്തലയില്‍ അന്ന് സുലഭമായിരുന്ന മണല്പ്പുറങ്ങളില്‍ സന്ധ്യക്ക് പട്ടം പറത്താന്‍ എത്തുന്ന കുട്ടികള്‍.. പെണ്‍കുട്ടിയായതുകൊണ്ട് സ്വന്തമായി ഒരു പട്ടം ഉണ്ടാവുകയില്ല.ഉണ്ടാക്കാനൊട്ടു അറിയുകയുമില്ല. ഒരുപാട് കെഞ്ചി,ചേട്ടന്റെ പട്ടം പറത്താന്‍ കിട്ടുന്ന ഒരല്‍പം സമയത്ത് നൂല്‍ നിയന്ത്രിക്കാനറിയാതെ പട്ടം കയ്യില്‍ നിന്ന് വിട്ടുപോകുമോ,മരത്തലപ്പില്‍ കുരുങ്ങുമോ എന്നൊക്കെ ഭയന്നത്.. മറന്നുകിടന്ന അവയൊക്കെ ഓര്‍മ്മയില്‍ കൊണ്ടുവന്നു,വിജയകരമായി പര്യവസാനിച്ച ഈ പട്ട നിര്‍മാണ കഥ..
കണക്കൂർ.. മനോഹരമായ മിനിക്കഥ... ചെറുപ്പത്തിൽ പട്ടം പറപ്പിയ്ക്കാൻ ഞാനും ഒത്തിരി ശ്രമിച്ചിട്ടുണ്ട്... പക്ഷേ ഇതുവരെ ഞാൻ വിജയിച്ചിട്ടില്ല കേട്ടോ...:( എന്താണെന്നറിയില്ല ഞാൻ എത്ര നോക്കിയാലും പട്ടം കൈയിൽ നിൽക്കില്ല...മറന്നുകിടന്ന ആ ഓർമ്മകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടത്തിനുള്ള അവസരമായി ഈ കുറിപ്പുകൾ..
ReplyDeleteപക്ഷേ ഇപ്പോൾ ഡൽഹിയിലെ വീടിന്റെ മുകളിൽ പലപ്പോഴും ഞാൻ കയറിനിൽക്കും... ഇവിടെയുള്ള കുട്ടികളുടെ പട്ടംപറത്തൽ കാണുവാൻ ... ഇനിയിപ്പോൾ അതൊക്കെയല്ലേ നമുക്കു സാധിയ്ക്കൂ....
നന്നായി പറഞ്ഞു.
ReplyDeleteമറവിയിലേക്ക് ആണ്ടുപോയ അറിവുകളെ
ReplyDeleteവീണ്ടെടുത്ത് മനോഹരമായ വിധത്തില്‍ പട്ടത്തിന്
'ജീവന്‍'കൊടുത്തുവല്ലോ!
ചേച്ചിയുടെ കണ്ണുകളിലെ അത്ഭുതവും,പിന്നെ സന്തോഷാശ്രുവും,കുഞ്ഞിന്‍റെ
മുഖത്തുവിടര്‍ന്ന ആഹ്ലാദവും തന്നെ ഏറ്റവും
വലിയ അംഗീകാരം!
നന്നായി അവതരിപ്പിച്ചു.
ആശംസകള്‍
വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍..
ReplyDeleteവളരെ നന്നായി.. ആശംസകള്‍
" സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം " നന്നായിട്ടുണ്ട്..
ReplyDeleteകണക്കൂർ മാഷെ, വളരെ നല്ല എഴുത്ത്. ആ കുഞ്ഞു മുഖത്തെ പുഞ്ചിരി കാണുമ്പോളെന്നപോലെ ഇത് വായിച്ചപ്പോള്‍ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു.
ReplyDeleteസ്നേഹത്തോടെ,
ഗിരീഷ്
പ്രിയ സുഹൃത്തുക്കള്‍ :
ReplyDelete@ ajith ഭായി ഈ കുഞ്ഞുകഥ ഇഷ്ടമായി എന്നതില്‍ സന്തോഷം ;
@ പട്ടേപ്പാടം റാംജി- search engines ഇല്ലാതെ പോയാല്‍ അടുത്ത തലമുറ എന്തുചെയ്യും !!!
@ Echmukutty , aswathi ഈ വായനക്കും ആശംസക്കും നന്ദി
@ സേതുലക്ഷ്മി..Shibu Thovala, ഈ കഥ ചെറുപ്പകാലത്തേക്ക് കൊണ്ടുപോയി അല്ലെ ?
പ്രിയ സുഹൃത്തുക്കള്‍ :
ReplyDelete@ vettathan g: ഈ വരവിന് വളരെ നന്ദി...
@ Cv Thankappan ; Gireesh KS മനസ്സ് നിറഞ്ഞു തന്ന ഈ ആശംസകള്‍ക്ക് നന്ദി
@ Rajeev Elanthoor, viswamaryad ഈ വരവിന് വളരെ നന്ദി...
"ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി"യെന്ന ഒറ്റ വരി കൊണ്ട് ഒരു നഷ്ടവസന്തകാലത്തിലേക്ക് മനസ്സ് എത്തിപ്പെട്ടു.നല്ല ശൈലിയില്‍ എഴുതി.ആശംസകള്‍
ReplyDeleteഅടുത്ത കാലത്ത് വായിച്ച നല്ല കഥകളിൽ ഒന്ന്. മനോഹരമായ പ്രതിപാദനം.ആശംസകൾ
ReplyDeleteബാല്യത്തിലേക്ക് പോയി ഒരു പട്ടം ഉണ്ടാക്കി പറത്തിയ സുഖം
ReplyDeleteആശംസകള്‍
Good one. ente makkal randalkkum ariyam pattam undakkanum paraththanum...randum expertukal. kanumpol santhoshamanu a ahladam.
ReplyDeletenalla postinu congrats...
കുറച്ചു നാളുകള്‍ക്കു ശേഷം ആണ് ഞാന്‍ ഇവിടെ എത്തുന്നത്.. എത്തിയപ്പോള്‍ തന്നെ നല്ല സദ്യ പോലെ ഒരു പോസ്റ്റ്.. ഹൃദ്യമായ രചന.. ആശംസകള്‍..
ReplyDeleteഇവിടെ ഞാന്‍ ഇല്ല എന്ന് ഇപ്പോളാ അറിഞ്ഞത് ..ശോ ..എന്തായാലും വന്നു ..സദ്യ കഴിച്ച തൃപ്തി ..മനം നിറഞ്ഞു ..ആ മൂലയ്ക്ക് ഞാനും ഇരിപ്പുണ്ട് ...ഇനി വന്നു പോകാമെന്ന പ്രതീക്ഷയില്‍ ആശംസകളോടെ ..ഈ ഞാന്‍
ReplyDelete@ ആറങ്ങോട്ടുകര മുഹമ്മദ്
ReplyDelete@ Madhusudanan Pv
@ shanu
@ മുല്ല
@ SHANAVAS
@ ദീപ എന്ന ആതിര
വളരെ നന്ദി..
വീണ്ടും ഈ വഴി വരണേ...
വായനക്കിടയില്‍ എപ്പോഴോ കൊയ്ത്തൊഴിഞ്ഞ പാടത്ത് പട്ടം പറപ്പിച്ചിരുന്ന കുട്ടിയായി ഞാനും മാറി ..സന്തോഷം ഒപ്പം നന്ദി ഈ നല്ല കഥയ്ക്ക്
ReplyDeleteനന്നായി എഴുതി ...കൊല്ലം ബീച്ചില്‍ കുട്ടികള്‍ പട്ടം പറപ്പിച്ച് കൊണ്ട് ഓടി നടക്കുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റൂല്ല ...
ReplyDeleteനൂലുകള്‍ പരസ്പരം കൂടി ചേരുമ്പോഴുള്ള അവരുടെ ദുഖവും വീണ്ടും നൂലുകള്‍ നേരെ ആക്കുമ്പോള്‍ ഉള്ള അവരുടെ ആഹ്ലാദവും അതുകഴിഞ്ഞ് വീണ്ടും പട്ടവുമായി ബഹളം വച്ചുകൊണ്ടുള്ള അവരുടെ ഓട്ടവും ഒക്കെ ഒരു മടുപ്പും തോന്നാതെ കുട്ടിക്കാലം ഓര്‍ത്തു അങ്ങനെ നോക്കി ഇരുന്നു പോകും !
ഞാന്‍ പറത്തിയ പട്ടം ഒന്നും പൊങ്ങിയില്ല. :(
ReplyDelete