Tuesday, December 25, 2012

ആദ്യരാവ്


ആദ്യരാവ്

"ഇവിടെ നെറയെ കാടാണ്.. "
ഇരുട്ടിന്റെ ചാന്ത് മുഖത്ത് വാരിതേച്ച് നവാംഗി പരിഭവിച്ചു.
"ശരി. പിന്നെ ? " കൊതിയടക്കി അവന്‍ പറഞ്ഞു.
"കാട്ടില്‍.........." - അവള്‍ നിര്‍ത്തി. 
അവളുടെ മുലകളില്‍ തല ചേര്‍ത്ത് പിടിച്ച് അവന്‍ പറഞ്ഞു- " ഈ കാട്ടിനുള്ളില്‍ പിന്നെയും കാടാണ്. അതിനുള്ളില്‍ കാട്ടുമാക്കാന്‍.... ":''
"മൃഗങ്ങള്‍ ഒണ്ടോ ? "
അവള്‍ അവന്റെ തലയില്‍ വിരല്‍ ഓടിച്ചുകൊണ്ട് ചോദിച്ചു.
അവള്‍ക്കു ഭയം.
അവന്‍ ചിരിച്ചു. 
കുറച്ചുകഴിഞ്ഞപ്പോള്‍ വെളിച്ചം കെട്ടു.
കാട്ടില്‍ വലിയ അനക്കം .
കാടിളകി.
മൃഗങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു.
അവള്‍ അലറിവിളിച്ചത് ആരും കേട്ടില്ല.
പുലര്‍ന്നപ്പോള്‍ മൃഗീയമായ മറ്റൊരു ജീവിതത്തിന് അവര്‍ ആരംഭം കുറിക്കുകയായി.
അപ്പോള്‍ ഈ സമ്മോഹനം എന്ന് പറയുന്നത് ?
കുന്തം.
പൂക്കള്‍ വാടി . നിറം മങ്ങി.
ഇവിടെ അല്ലെങ്കിലും മുഴുവന്‍ ..............കാടല്ലേ ?

21 comments:

 1. എന്താ ഇപ്പോള്‍ പറയുക ..സത്യത്തില്‍ അറിയില്ല ..മനോഹരം എന്ന് പറയാമോ ..ഇതില്‍ ഒരു ജീവിതമല്ലേ ..അതും ദുഖമല്ലെ
  ആശംസകള്‍

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. അതെ ഇവിടെ നിറച്ചും കാടാണ് കറുത്തമരങ്ങള്‍ ഉള്ള കാട്
  പതിയിരിക്കുന്ന കുറെ ചുവന്ന കണ്ണുകളും

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 4. മൃഗങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു.
  അവള്‍ അലറിവിളിച്ചത് ആരും കേട്ടില്ല..
  കഥ നന്നായി.ഒരു സംശയം മാത്രം,
  കാട്ടില്‍ ആണ്‍പെണ്‍ വിത്യാസമുണ്ടോ?

  ReplyDelete
 5. 'കാടും' വേണം.'നാടും'വേണം.പിന്നെ കാടെല്ലാം നാടാകും.ഒരു പുതുരാവ് പിറക്കുമ്പോള്‍ പഴയരാവുകള്‍ അസ്തമിക്കയായി.കഥയിതു തുടരട്ടെ.അനുമോദനങ്ങള്‍! ...

  ReplyDelete
 6. നന്നായിരിക്കുന്നു
  പൂക്കള്‍ വാടി.നിറം മങ്ങി.ജീവിതമല്ലേ....!!
  ആശംസകള്‍

  ReplyDelete
 7. വനചരിതം ജീവിതം

  ReplyDelete
 8. വെളിച്ചം കെട്ട് കാടിളകിയ രാവ് അവസാനിച്ചിരിക്കുന്നു.
  ഇനി നാളത്തെ....

  ReplyDelete
 9. ചില ചിന്തകള്‍ നോവിയ്ക്കും...........നന്നായി

  ReplyDelete
 10. കടിച്ചു കീറാന്‍ കാത്തിരിക്കുന്ന ചുവന്ന കണ്ണുകളുള്ള ചെന്നായ്ക്കള്‍ ..

  ReplyDelete
 11. നന്നായിരിക്കുന്നു..

  ReplyDelete
 12. കാടു കാടായി കാണാതെ
  കാടു നാടാക്കുന്നവര്‍ക്ക്
  കാടത്തമായിമാറ്റുന്നു , എന്തും എവിടെയും

  ReplyDelete
 13. ബാക്കിയുണ്ട് എവിടെയോ ഉൾക്കാട്ടിലിത്തിരി വെട്ടം....അതും കെടുത്തുമോ വരും കാലങ്ങൾ?പേടിയാവുന്നു എനിക്കെന്നെയും....

  ReplyDelete
 14. പ്രിയപ്പെട്ട മാഷെ,
  വളരെ നന്നായി എഴുത്ത്
  കാട്ടില്‍ ഒരു തരി വെളിച്ചത്തിനായി പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 15. പ്രീയ സുഹൃത്തുക്കള്‍ -- ആതിര, Gopan Kumar, ആറങ്ങോട്ടുകര മുഹമ്മദ്‌, Mohammed kutty Irimbiliyam, Cv Thankappan, ajith, പട്ടേപ്പാടം റാംജി, CN Kumar, Shaleer Ali, Rajeev Elanthoor, GR KAVIYOOR, രമേഷ്സുകുമാരന്‍, Gireesh KS, ഇവിടെ വന്നു രണ്ടു വരി കുറിച്ചിട്ടതിനു നന്ദി .
  എല്ലാവര്ക്കും പുതു വത്സരാശംസകള്‍

  ReplyDelete
 16. കാട് കറുത്തകാട്...മനുഷ്യനാദ്യം പിറന്ന വീട്...

  ReplyDelete
 17. പുറത്തെ കാടല്ല അകത്ത്. അകത്ത് നെറി കെട്ട കാടാണ് ..കാട്ടില്‍ ഹിംസ ജന്തുക്കളുമാന് . അവര്‍ക്ക് ഇരുളും വെളിച്ചവും സമമാണ് ..ചെന്നായ്ക്കള്‍

  ReplyDelete
 18. ഇപ്പോള്‍ നാടു തന്നെ കാടായിക്കൊണ്ടിരിയ്ക്കുകയല്ലേ മാഷേ. നാട്ടില്‍ തന്നെ സഹായത്തിന് അലറി വിളിയ്ക്കുന്നത് കേള്‍ക്കാന്‍ സഹജീവികളെ കിട്ടാതായിക്കൊണ്ടിരിയ്ക്കുകയാണ്...

  നന്നായെഴുതി... പുതുവത്സരാശംസകള്‍!

  ReplyDelete
 19. ചെന്നായ്ക്കള്‍ ഉള്ള കാട്

  വൈകിയാണേലും ന്റെയും പുതു വത്സരാശംസകള്‍

  ReplyDelete
 20. ഇപ്പോള്‍ കാടല്ലെ നാടിനെക്കാള്‍ നല്ലത്. അര്‍ത്ഥഗര്‍ഭമായ കഥ

  ReplyDelete
 21. പ്രിയ സുഹൃത്തുക്കള്‍ ..
  @ മനോജ്.എം.ഹരിഗീതപുരം
  @ അഷ്‌റഫ്‌ സല്‍വ
  @ ശ്രീ
  @ kochumol(കുങ്കുമം)
  @ നിസാരന്‍ ..
  ഈ കഥ വായിച്ചതിനു വളരെ നന്ദി .
  സമയം ഉള്ളപ്പോള്‍ ബൂലോകത്തിലെ ഈ ചെറിയ ഇടവഴിയിലൂടെ വീണ്ടും വരിക

  ReplyDelete