കിട്ടിയ ഏതാനും ചെറിയ നോട്ടുകളില്‍ ചൗക്കിദാറിനുള്ള പങ്കു കഴിഞ്ഞാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കുവാന്‍ കഷ്ടിച്ച് തികയും. പിന്നെ ചുണ്ടില്‍ സിഗരറ്റ് കത്തിച്ചു പിടിപ്പിക്കാന്‍ വഴിയില്ല .
ഈയിടെയായി സൌന്ദര്യമുള്ള മുഖങ്ങള്‍ തെരുവില്‍ വളരെ കുറവാണ് . ഒരു ഭംഗിയുള്ള മുഖം കടലാസില്‍ കോറിയിട്ടിട്ട് നാളുകള്‍ ആയി. സുന്ദരനൊ സുന്ദരിയോ മുന്നില്‍ അനങ്ങാതെ ഇരിക്കുമ്പോള്‍ വരയ്ക്കുവാന്‍ ഒരു സുഖം ഉണ്ട് എന്ന് ജോസഫ് ചിന്തിച്ചു.
കറുകറുത്ത പെന്‍സിലുകള്‍ക്കും ബോര്‍ഡിനും ഇടയില്‍ ജോസഫ് ഇരുന്ന് ഉറക്കം തൂങ്ങി. പിന്നെ അയാള്‍ ഭക്ഷണം വെട്ടിക്കുറച്ച് ഒരു കവര്‍ സിഗരറ്റ് വാങ്ങി .
ബീച്ച് തെരുവിലൂടെ ജനം ഇടതടവില്ലാതെ നടന്നു പോകുന്നു . ജോസഫ് പരസ്യത്തിനായി തൂക്കിയ രണ്ടുമൂന്ന് മുഖചിത്രങ്ങളില്‍ ഒന്ന് പാളി നോക്കിയിട്ട് ചിലര്‍ കടന്നുപോയി . പൊടുന്നനെ സുന്ദരിയായ ഒരു യുവതി കടന്നുപോകുന്നത് അയാള്‍ ശ്രദ്ധിച്ചു . അവര്‍ അയാളെ വെറുതെ നോക്കിയപ്പോള്‍ "പടം വരക്കട്ടെ ? " എന്ന് ജോസഫ് അല്പം ഉറക്കെ ചോദിച്ചു.
അവള്‍ അവിടെ നിന്നിട്ട് അയാളെ തറപ്പിച്ചു നോക്കി . അയാള്‍ വീണ്ടും ആശയോടെ ചോദ്യം ആവര്‍ത്തിച്ചു .
" പക്ഷെ നിങ്ങള്‍ക്ക് കൂലി വേണ്ടെ ? അതിന് എന്റെ പേഴ്സില്‍ പണമില്ല .... " അവള്‍ നിരാശയോടെ പറഞ്ഞു .
ജോസഫ് അവളെ നോക്കി . വിടര്‍ന്ന മുഖം . അല്പം ചുരുണ്ട മുടിയിഴകള്‍ . ഭംഗിയുള്ള ചുണ്ടുകള്‍ . പ്രകാശിക്കുന്ന കണ്ണുകളും . താന്‍ ഇത്രനാള്‍ കാത്തിരുന്ന ഒരു മുഖം ആണത് എന്നയാള്‍ക്ക് തോന്നി . പക്ഷെ അവളുടെ കയ്യില്‍ പണമില്ല .
ഒരു നിമിഷം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു - " സാരമില്ല . നിങ്ങള്‍ അല്പനേരം ഇരുന്നു തരിക. ഞാന്‍ നിങ്ങളോട് പണം വാങ്ങുന്നില്ല ..."
അവള്‍ അല്പം മടിച്ചിട്ട് അവിടെ കിടന്ന തടികൊണ്ടുള്ള പീഠത്തില്‍ ഇരുന്നു . അവളുടെ മുഖത്ത് ഒരു കാന്ത ശക്തി ഉണ്ടെന്ന് അയാള്‍ക്ക് തോന്നി .
ജോസഫ് ആ സുന്ദരിയുടെ പേര് ചോദിച്ചു . അയാള്‍ ആ സുന്ദര മുഖം ഒപ്പിയെടുത്ത് കടലാസില്‍ പതിച്ചു . പണം വാങ്ങാതെ പണിയെടുക്കരുത് എന്ന് അയാള്‍ മറന്നു പോയിരുന്നു !
അയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് , പൂര്‍ത്തിയായ ആ മനോഹര ചിത്രവുമായി അവള്‍ നടന്നകന്നു . എന്തോ നഷ്ട്ടപെട്ട ഒരു വേദനയോടെ ജോസഫ് അവള്‍ മറഞ്ഞ തെരുവിലേക്ക് നോക്കി നിന്നു . പിന്നെ അയാള്‍ക്ക് വരയ്ക്കുവാന്‍ കഴിയുന്നില്ല . മനസ്സ് ഉറക്കുന്നില്ല . കയ്യ് വഴങ്ങുന്നില്ല ... . ഒരു തെരുവ്തെണ്ടിയെ പോലെ അയാള്‍ അലഞ്ഞു .
എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും .
a mini story by- കണക്കൂര്‍
എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും .
ReplyDeleteചില മരങ്ങള്‍ പൂവിട്ട് പട്ടുപോകുന്നതുപോലെയോ..??
അവനവന്‍ വരുത്തിവെച്ച വിധി!
ReplyDeleteആശംസകള്‍
മനസ്സറിഞ്ഞൊന്നു ചെയ്യുവാന്‍ കഴിഞ്ഞാല്‍
ReplyDeleteപിന്നേ അതിനപ്പുറം ഒന്നും ചെയ്യുവാനില്ലാത്ത പൊലെ ..
പിന്നേ എത്ര ചെയ്തു വച്ചാലും അതിനോളം വരുകയില്ലെന്ന്..
മനസ്സിന്റെ ഉള്ളറകളിലേ ചില പ്രതിഭാസമാകാം ഇത് ..
എഴുതുമ്പൊഴും നമ്മേ പിന്‍ തുടരാറുണ്ട് ഇതു പൊലെ ..
നല്ലൊരെണ്ണം മനസ്സ് നിറഞ്ഞെഴുതിയാല്‍ , അതിനപ്പുറം
എഴുതേണ്ട ഗതികേടിലേക്ക് , പ്രതീക്ഷയിലേക്ക് നാം കൂപ്പ് കുത്തും ..
മരവിപ്പുകളുടെയും , നിമിഷവ്യത്യാസങ്ങളുടെ ജീവിത ചക്രം
പേറുന്നവരില്‍ പൂര്‍ണത വരാത്ത ചിത്രകാരന്‍ ...
ലാഭേച്ഛയില്ലാതെ ചെയ്തു കൊടുത്തതില്‍ നിറഞ്ഞിരിക്കുന്നു ..
മനസ്സിന്റെ പല തലങ്ങള്‍ ചെറുകഥയിലൂടെ ഏട്ടന്‍ നിരത്തുന്നുണ്ട് ..
കണക്കുകളില്ലാതെ കാഴ്ചകളില്‍ കണ്ണും നട്ട്....
ReplyDeleteകലാകാരന്റെ ഒരു തലവിധി എന്ന് പറഞ്ഞാല്‍ മതിയല്ലോ
ReplyDeleteമിനിക്കഥ വളരെ ഇഷ്ടായി. വീണ്ടും കാണാം
ഗംഭീരമായിരിക്കുന്നു ഈ കഥ. പൂര്‍ണത നേടിക്കഴിഞ്ഞാല്‍ പിന്നെ മരണമാണല്ലോ.
ReplyDeleteമനോഹരമായ കഥ
ReplyDeleteകഥ നന്നായി ,,ചെറിയ വാക്കുകളില്‍ വലിയ കഥ ..
ReplyDeleteസ്നേഹം നിറഞ്ഞ സുഹൃത്തുക്കള്‍ ശ്രീ -
ReplyDelete@ ajith
@ Cv Thankappan
@ റിനി ശബരി
@ പട്ടേപ്പാടം റാംജി
@ P V Ariel
@ ഭാനു കളരിക്കല്‍
@ ആറങ്ങോട്ടുകര മുഹമ്മദ്
@ സിയാഫ് അബ്ദുള്‍ഖാദര്‍
നിങ്ങളുടെ അഭിപ്രായം വളരെ സന്തോഷം പകരുന്നു. വീണ്ടും ഇടയ്ക്കൊക്കെ ഈ വഴി വരിക.
സ്നേഹ പൂര്‍വ്വം കണക്കൂര്‍
അങ്ങനെ ഒന്നുണ്ടോ..?
ReplyDeleteകഥ നന്നായി
പ്രിയ മാഷെ,
ReplyDeleteമാഷിന്റെ ചെറിയ കഥകള്‍ വായിച്ചു കഴിയുമ്പോള്‍ വലിയ എന്തോ അതില്‍ ഉള്ളതായി തോന്നും.
ഇത് വായിച്ചപ്പോഴും അങ്ങനെ തോന്നുന്നു. വളരെ നന്നായി, ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
വളരെ ഇഷ്ടമായി ഈ കൊച്ചു കഥ..
ReplyDeleteഅതാണ് യഥാര്‍ത്ഥ കാലാകാരന്‍.....
ReplyDeleteസര്‍, നല്ല കഥ... ആശംസകള്‍
ReplyDeleteകലാകാരന്‍മാര്‍ മരണം വരെ പുതിയ പുതിയ സ്വപ്നങ്ങള്‍ കാണണം ,ആ സ്വപ്നങ്ങളായിരിക്കും മരണം വരെ എന്തോ എനിക്ക് ചിലത് കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നാ തോന്നലില്‍ അവരെ ജീവിപ്പിക്കുക .മിനിക്കഥ നന്നായിരിക്കുന്നു .സര്‍ ആശംസകള്‍ !
ReplyDeleteവരച്ചുകൊണ്ടിരിക്കെ പലവട്ടം രൂപന്ദരം സംഭവിക്കുന്ന മുഞ്ഞിഉള്ള മനുഷ്യന്‍ .
ReplyDeleteമരവിച്ച മുഖമുള്ള സ്ത്രീ അതുകൊണ്ട് ഈ കഥ ഉണ്ടായി ..
മറ്റേതു എല്ലാത്തിന്റെയും THE END .
ഞാന്‍ കാണാന്‍ വൈകിയ ഒരു നല്ല കഥ .
ReplyDelete"എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും . " മനസ്സില്‍ തട്ടിയ വാക്കുകള്‍ .
@ റോസാപ്പൂക്കള്‍ .... അങ്ങനെ ഒന്നുണ്ടത്രേ
ReplyDelete@ ഗിരീഷ് ... ചെറിയ കഥകള്‍ ഇഷ്ടമാണ് എന്ന് അറിഞ്ഞതില്‍ സന്തോഷം
@ രാജീവ് .. വളരെ സന്തോഷം
@ മനോജ് .. ഈ വരവിനു നന്ദി
@അശ്വതി --ഈ വരവിനു നന്ദി
@ മിനി പി സി , പുതു സ്വപ്‌നങ്ങള്‍ നമ്മെ നയിക്കുന്നു ...
@ മാനത്തു കണ്ണി .. നമുക്കും ഇല്ലേ രൂപാന്തരങ്ങള്‍ ?
@ ഫൈസല്‍ ബാബു .. കഥ ഇഷ്ടമായി എന്നതില്‍ സന്തോഷം
ഒരിക്കല്‍ കൂടി വളരെ നന്ദി.
കഥ വായിച്ചു... നന്നായി...
ReplyDeleteആശംസകൾ
വളരെ നന്ദി Naseef Areacode
DeletePandu mangalam varikayil vannirunna minikkatha poleyund. Anubhavam pora. read lot of world classics. Marquez nte novalukalum padmanabhanteyum madhavikkuttiyudeyum kathakalum nannayi vayikkoo.
ReplyDeleteDear Sunil,
DeleteAnubhavam valare kuravaanu. Definitely I will reed Marquez.
Many thanks for your open comment.
>>>എല്ലാ കലാകാരന്മാര്‍ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും <<<
ReplyDeleteഇങ്ങനെയുമുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ..!
മിനിക്കഥ ഇഷ്ടായി