കഥയും കവിതയും ഇല്ല .
എന്നാൽ ഒരു പഴയ അനുഭവം പങ്കുവെക്കട്ടെ .
കുറച്ചു വർഷങ്ങൾ മുമ്പാണ് .
ചില സുഹൃത്തുക്കൾ ചേർന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പോകുവാൻ പദ്ധതി ഇട്ടു .
ഞാൻ കാർവാറിൽ നിന്നും തീവണ്ടിയിൽ എറണാകുളത്തെത്തി .
സുഹൃത്തുക്കൾ പത്തനംതിട്ടയിൽ നിന്നും കാറിൽ വരുന്നു .
ഞാൻ കോതമംഗലത്ത് ചെന്നു.
അവിടെനിന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ മുന്നിൽ എത്തി .
പക്ഷെ സുഹൃത്തുക്കൾ വൈകി .
ഉച്ച കഴിഞ്ഞു .
എനിക്കുള്ള ഭക്ഷണം അവരുടെ കാറിൽ വരുന്നതേയുള്ളൂ .
ഞാൻ വഴിയിൽ നിന്നും ഒന്നും കഴിച്ചതുമില്ല .
നന്നായി വിശന്നു .
പക്ഷി സങ്കേതത്തിന്റെ മുന്നിൽ രണ്ടു ചെറിയ കടകൾ കണ്ടു .
ചെറിയ മാടക്കട .
ഞാൻ ഒരു കടയിൽ ചെന്നു .
അവിടെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന് തിരക്കി
അവിടെ ഒരമ്മച്ചി ഉണ്ടായിരുന്നു .
ചോക്ലേറ്റുകൾ .. സിഗരട്ട് .. ബീഡി തുടങ്ങിയവ അവിടെ ഉണ്ട് .
പിന്നെ നാരങ്ങ വെള്ളം .. സോഡാ ... കോള .
ഊണോന്നും കിട്ടില്ല എന്നവർ അറിയിച്ചു .
എനിക്ക് എന്തെങ്കിലും ഉച്ചഭക്ഷണം കിട്ടിയാൽ മതി എന്ന് ഞാൻ .
കപ്പയും മീനും മതിയോ എന്ന് അവർ .
കുശാൽ ...കപ്പ പുഴുങ്ങിയതും മത്തി വറ്റിച്ചതും .
എന്തൊരു രുചി !
കൂട്ടത്തിൽ ഒരു സോഡാനാരങ്ങായും കുടിച്ചു .
കഴിച്ചിട്ട് കാശ് എത്ര എന്ന് ചോദിച്ചു .
"അഞ്ചു രൂപ "
"ആകെ അഞ്ചു രൂപ ?" ഞാൻ അമ്പരന്നു .
"സോഡാനാരങ്ങാ - അഞ്ചു രൂപ " ... എന്ന് അവർ
"അപ്പോൾ കപ്പയും മീനും ?"
"അത് എനിക്ക് കഴിക്കുവാൻ കൊണ്ടുവന്നതാണ് .
മോൻ വിശന്നിരിക്കുവല്ലേ .. അതുകൊണ്ട് കഴിക്കുവാൻ തന്നതാണ് ." അങ്ങിനെയും ചില മനുഷ്യര്‍ ലോകത്ത് ഉണ്ട് . കാണുവാന്‍ കഴിയുന്നത് തന്നെ ഭാഗ്യം.
കുറച്ചു കഴിഞ്ഞ് സുഹൃത്തുക്കൾ എത്തി .
അന്ന് ഞങ്ങൾ മാക്കാച്ചിക്കാട എന്ന അപൂർവ്വ പക്ഷിയേയും കണ്‍നിറയെ കണ്ടു എന്നത് മറ്റൊരു ഭാഗ്യം .
-----------------------സ്നേഹപൂർവ്വം കണക്കൂർ