Tuesday, July 30, 2013

തട്ടേക്കാട്‌

കഥയും കവിതയും ഇല്ല .
എന്നാൽ ഒരു പഴയ അനുഭവം പങ്കുവെക്കട്ടെ .
കുറച്ചു വർഷങ്ങൾ മുമ്പാണ് .
ചില സുഹൃത്തുക്കൾ ചേർന്ന് തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ  പോകുവാൻ പദ്ധതി ഇട്ടു .
ഞാൻ കാർവാറിൽ നിന്നും തീവണ്ടിയിൽ എറണാകുളത്തെത്തി .
സുഹൃത്തുക്കൾ പത്തനംതിട്ടയിൽ നിന്നും കാറിൽ വരുന്നു .
ഞാൻ കോതമംഗലത്ത് ചെന്നു.
അവിടെനിന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ മുന്നിൽ എത്തി .
പക്ഷെ സുഹൃത്തുക്കൾ വൈകി .
ഉച്ച കഴിഞ്ഞു .
എനിക്കുള്ള ഭക്ഷണം അവരുടെ കാറിൽ വരുന്നതേയുള്ളൂ .
ഞാൻ വഴിയിൽ  നിന്നും ഒന്നും കഴിച്ചതുമില്ല .
നന്നായി വിശന്നു .
പക്ഷി സങ്കേതത്തിന്റെ മുന്നിൽ  രണ്ടു ചെറിയ കടകൾ കണ്ടു .
ചെറിയ മാടക്കട .
ഞാൻ ഒരു കടയിൽ ചെന്നു .
അവിടെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന് തിരക്കി
അവിടെ ഒരമ്മച്ചി ഉണ്ടായിരുന്നു .
ചോക്ലേറ്റുകൾ .. സിഗരട്ട് .. ബീഡി തുടങ്ങിയവ അവിടെ  ഉണ്ട് .
പിന്നെ നാരങ്ങ വെള്ളം .. സോഡാ ... കോള .
ഊണോന്നും കിട്ടില്ല  എന്നവർ അറിയിച്ചു .
എനിക്ക് എന്തെങ്കിലും  ഉച്ചഭക്ഷണം കിട്ടിയാൽ മതി എന്ന് ഞാൻ .
കപ്പയും മീനും മതിയോ എന്ന് അവർ .
കുശാൽ ...കപ്പ പുഴുങ്ങിയതും മത്തി വറ്റിച്ചതും .
എന്തൊരു രുചി !
കൂട്ടത്തിൽ ഒരു സോഡാനാരങ്ങായും കുടിച്ചു .
കഴിച്ചിട്ട്  കാശ് എത്ര എന്ന് ചോദിച്ചു .
"അഞ്ചു രൂപ "
"ആകെ അഞ്ചു രൂപ ?" ഞാൻ അമ്പരന്നു .
"സോഡാനാരങ്ങാ - അഞ്ചു രൂപ " ... എന്ന് അവർ
"അപ്പോൾ കപ്പയും മീനും ?"
"അത് എനിക്ക് കഴിക്കുവാൻ കൊണ്ടുവന്നതാണ് .
മോൻ വിശന്നിരിക്കുവല്ലേ .. അതുകൊണ്ട് കഴിക്കുവാൻ തന്നതാണ് ." അങ്ങിനെയും ചില മനുഷ്യര്‍ ലോകത്ത് ഉണ്ട് . കാണുവാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം.
കുറച്ചു കഴിഞ്ഞ് സുഹൃത്തുക്കൾ എത്തി .
അന്ന് ഞങ്ങൾ  മാക്കാച്ചിക്കാട എന്ന അപൂർവ്വ  പക്ഷിയേയും കണ്‍നിറയെ കണ്ടു എന്നത് മറ്റൊരു ഭാഗ്യം .

-----------------------സ്നേഹപൂർവ്വം കണക്കൂർ

19 comments:

  1. ഓര്‍ക്കാന്‍ സുഖമുള്ള ചില അനുഭവങ്ങളിലൊന്ന്. അല്ലേ?

    ReplyDelete
  2. നന്നായിട്ടുണ്ട് സർ...

    ReplyDelete
  3. വിശപ്പിന്‍റെ വില........
    ആശംസകള്‍

    ReplyDelete
  4. .....നാട്ടിൻപുറം നന്മകളാൽ സമൃദ്ധം......

    ReplyDelete
  5. ഈ അനുഭവത്തിലും വലിയ കവിതയും കഥയും ഏതാണ്?

    ReplyDelete
  6. ചുരുക്കത്തില്‍ നല്ല അനുഭവങ്ങളുടെ ഒരു ദിവസം. കച്ചവടക്കണ്ണില്ലാത്ത സ്നേഹം അനുഭവിക്കുന്നതിലും വലിയ ഭാഗ്യം എന്താണുള്ളത്.....

    ReplyDelete
  7. മാഷെ നാട്ടിൻ പുറങ്ങളിൽ മാത്രം ഇനി നന്മയുടെ നിറകുടങ്ങൾ അവശേഷിക്കുന്നു എന്ന് ഈ അനുഭവം വിളിച്ചറിയിക്കുന്നു. ഈ ചെറുകുറിപ്പിലൂടെ താങ്കൾ അത് പുറം ലോകത്തെ അറിയിച്ചിരിക്കുന്നു, ആദ്യം ഞാൻ കരുതി സസ്യേതര ഭക്ഷണങ്ങൾ കഴിക്കില്ലായിരിക്കും എന്ന്, പക്ഷെ ആ "കുശാൽ" സംഭവം തികച്ചും അനുയോജ്യമായി ഇവിടെ. ആശംസകൾ
    P S:
    മരങ്ങളോടുള്ള ആദരവു നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ അതിന്റെ ഗുണ വിശേഷം ഒന്നോർപ്പിക്കുന്നതിനായി അതിനെ രക്ഷിക്കുന്നതിനായി ഒരു petition പോസ്റ്റ്‌ ചെയ്തു അത് കണ്ടില്ലാന്നു തോന്നുന്നു. നോക്കുക എന്റെ ബ്ലോഗിൽ . വീണ്ടും കാണാം

    ReplyDelete
  8. അതാണ്‌ ഞങ്ങളുടെ നാട്ടുകാരുടെ നന്ദിയും ,സ്നേഹവും !ഇന്ന് ആ കടയോന്നുമില്ലാന്നു തോന്നണു , ഇനി പോകുമ്പോള്‍ നോക്കണം .

    ReplyDelete
  9. nice and touching narration...

    ReplyDelete
  10. എത്ര നല്ല ഓര്‍മ്മ.... ആ അമ്മച്ചിയ്ക്ക് സ്നേഹം... പറഞ്ഞതിന് മാഷ്ക്ക് നന്ദി :)

    ReplyDelete
  11. അതേയ് ഞങ്ങൾ കോതമങ്ങലത്ത്ക്കാര്
    അങ്ങനെ ആണ് .
    വിശപ്പിന്റെ വില ആ ചേട്ടന് അറിയാം ...

    ReplyDelete
  12. " കച്ചവടം വേറെ ആതിഥ്യ മര്യാദ വേറെ " - ചില അനുഭവങ്ങൾ കണ്ണു തുറപ്പിയ്ക്കും. നന്നായി പങ്കു വെച്ചത്

    ReplyDelete
  13. സഹായിക്കുക എന്നതല്ല, മറ്റൊരുവന്റെ വിശപ്പ്‌ (വിഷമം) മനസ്സിലാക്കാന്‍ കഴിയുന്നു എന്ന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുണം ചിലയിടങ്ങളിലെങ്കിലും തെളിയുന്നത് കാണുമ്പോള്‍ ആശ്വാസം......

    ReplyDelete
  14. നല്ല അനുഭവ കഥ നന്മയുള്ളവര്‍ ഇപ്പോഴും ഇപ്പോഴും ഉണ്ടാവും

    ReplyDelete
  15. പ്രിയ സുഹൃത്തുക്കൾ shri / smt
    അജിത്ത്
    വിഷ്ണു ദാസ്‌
    തങ്കപ്പൻ
    ഷിബു തോവാള
    മുഹമ്മദ്‌ ആറങ്ങോട്ടുകര
    എച്മുകുട്ടി
    പ്രദീപ്‌ കുമാർ
    ഏരിയൽ
    Jose
    Mini C P
    swanthamsyama
    പൈമ
    മഴമേഘങ്ങള്‍ക്കിടയിലൂടെ
    പട്ടേപ്പാടം
    കവിയൂർ
    എല്ലാവർക്കും വളരെ നന്ദി.
    തുടർന്നും ഇത്തരത്തിൽ സംവദിക്കുവാൻ മനസ്സ് ഉണ്ടാവണം ..

    ReplyDelete
  16. “നാട്ടി‌ൻപുറം നന്മകളാൽ സമൃദ്ധം...!” എന്നുള്ള പണ്ടത്തെ പല്ലവിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ഈ അനുഭവം തെളിയിക്കുന്നു.
    നന്മയൊന്നും അത്ര പെട്ടെന്നൊന്നും കുറ്റിയറ്റു പോകില്ല.
    ആശംസകൾ...

    ReplyDelete
  17. നന്മയുടെ കഥകൾ വായിക്കുമ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു പോകും. ഇവിടെയും അതുണ്ടായി.
    നന്ദി ഈ കുറിപ്പിന്

    ReplyDelete
  18. നന്മ നഷ്ട്ടപ്പെട്ടിരിക്കുന്ന
    ഈ കാലത്തിന് ഒരു ഓർമ്മക്കുറിപ്പാവട്ടെ ഇത്

    ReplyDelete