Saturday, August 31, 2013

വിമാനത്താവളം

ഞാനിവിടെയൊരു പഴയ നടവരമ്പിൽ
എന്റെ ഹൃദയം കുഴിച്ചിട്ട്
മീതെ ഒരു കല്ല്‌
അടയാളമായി വച്ചിരുന്നു .
ആരോ അതുപിഴുതെറിഞ്ഞു ...
ഇനിയിപ്പം ഓർത്തെടുക്കണം.
 - അതിനടുക്കൽ ഒരു പൂമരം ?
 - അതിലൊരു കിളിക്കൂട്‌ ?
 - അതുവഴിയൊരു കുളിർകാറ്റ് ?
 - അതുമല്ലെങ്കിൽ ഒരു കൈത്തോട് ?
ഇല്ല ഇനിയൊരടയാളം.
ഒരിക്കൽ ഞാൻ വഴിനടന്നയിടങ്ങളിൽ
വിമാനം പറന്നിറങ്ങുന്നു !



13 comments:

  1. ആറന്മുളക്കാരനാണോ............??!!

    ReplyDelete
  2. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ആലപ്പുഴക്കാരൻ

    ReplyDelete
  3. ഇനി വിമാനത്തില്‍ പോയി ഇറങ്ങാമല്ലോ ..

    ReplyDelete
  4. എല്ലാ അടയാളങ്ങളും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.....
    ഗ്രാമവിശുദ്ധിയില്‍ കുഴിച്ചുവെച്ച ഹൃദയം ഇനി കണ്ടെത്താനാവില്ല......

    ReplyDelete
  5. അടയാളങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന സിഗ്നലുകളായി ഹൃദയത്തെ ത്രസിപ്പിക്കുന്നു!
    ആശംസകള്‍

    ReplyDelete
  6. നല്ല ഒരു ചിന്ത..നഷ്ടബോധം ഉണ്ടാക്കുന്ന കാഴ്ച്ച...

    ReplyDelete
  7. അപ്പോള്‍ വിമാനമാകും പുതിയ അടയാളം.. അങ്ങനെ അങ്ങനെ ഓരോന്നായി എല്ലാ അടയാളങ്ങളും മാഞ്ഞു മാഞ്ഞു പോകും.. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം..

    ReplyDelete
  8. വികസനത്തിന്റെ നിലവിളി ..
    ഒരറ്റത്ത് പതുങ്ങി പൊകുന്ന മനസ്സ് ...
    " രൂപയുടെ മൂല്യമിടിഞ്ഞാലും "
    " പുഴകള്‍ വറ്റിപൊയാലും "
    " കിളികള്‍ ചത്തൊടിങ്ങിയാലും "
    കലപ്പ പിടിച്ചുറങ്ങുന്നവന് " വിമാനത്തില്‍ പൊകാലൊ "

    ReplyDelete
  9. നന്ദി ...കവിത വായിച്ച എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ...

    ReplyDelete
  10. അടയാളങ്ങൾ എല്ലാം ബാക്കി വയ്ക്കണം. അതുപോലെ.
    നന്നായിട്ടുണ്ട് !
    ആശംസകൾ മാഷെ !

    ReplyDelete
  11. നിഷ്ക്കളങ്കതയുടെ കാൽപ്പടുകൾക്കും മീതെ, മനസ്സുകളുടെ നടവരമ്പുകൾക്കും മിതെ പറന്നിറങ്ങുന്ന ചിലത്.


    നഷ്ടചിത്രങ്ങളുടെ വർണ്ണപ്പൊട്ടുകൾ തിരയുന്ന വരികൾ.



    ശുഭാശംസകൾ...

    ReplyDelete
  12. വീമാനത്താവളം സമം വികസനം
    എല്ലാം പോയാലും പ്രൌഡി വരട്ടേ അല്ലേ

    ReplyDelete
  13. ഗംഭീര ആശയം തന്നെ !!
    'മനുഷ്യ ജീവന് തലചായ്ക്കാന്‍ മണ്ണിലിടമില്ലാത്ത' കാലമാണ് !!

    ആശംസകള്‍ സുഹൃത്തേ

    ReplyDelete