കുറെ കാര്യങ്ങള്‍ പറയാനാണ് അവന്‍ വന്നത് . പക്ഷെ മുഖത്ത് നോക്കി വെറുതെ ഇരുന്നു. ഓള്‍ഡ് മങ്ക് റം ഗ്ലാസ്സില്‍ നിറഞ്ഞ് ഒഴിഞ്ഞു. ദൂരെ കാണുന്ന മലമുകളില്‍ ഒരു കോവിൽ ഉണ്ട്. അവനെയും കൂട്ടി ആ കോവിൽ വരെ പോകാം എന്ന് കരുതി വിളിച്ചു . മഞ്ഞ വെളിച്ചം പരന്നു തുടങ്ങിയിരിക്കുന്നു.
ഇനി അവന്‍ ദൈവത്തെ കുറിച്ചു പറയും എന്ന് കരുതി. ആ വിചാരവും തെറ്റി . പൂജാരി നടയുടെ പുറത്ത് കുത്തിയിരിക്കുന്നു. അവന്‍ അയാളോട് പൂജ ചോദിച്ചു . അയാള്‍ അവനെ ഉറ്റു നോക്കി അകത്തേക്ക് പോയി. അയ്യാള്‍ക്ക് റം മണത്തു കാണും. കുറേ കാത്തിരുന്നിട്ടും അയാൾ തിരികെ വന്നില്ല .
" ഈ ദൈവം ശിക്ഷിക്കപ്പെടില്ലേ ? " അവന്‍ ചോദിക്കുന്നു
ഞാന്‍ അത്രയ്ക്ക് ഓര്‍ത്തില്ല . ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ആഹാരം കഴിച്ചിട്ടില്ല . ആഹാരം ഒരു പ്രശ്നം ആയത് കുന്നു കയറിയത് കൊണ്ടാവാം .
" നമുക്ക് കോവിലിന്റെ ഉള്ളിൽ കയറി നോക്കിയാലോ ? ദൈവം സത്യത്തിൽ എന്ത് ചെയ്യുന്നു എന്ന് കണ്ടറിയാം . "
അവന് കുടിച്ചിട്ട് വര്‍ത്തമാനം പറയാം. കുന്നിനെ മെതിക്കാം. എനിക്ക് തിരികെ പോകണം .
ഒരു കുരങ്ങ് അവന്റെ തോൾ സഞ്ചി തട്ടിയെടുത്ത് മതിലിന് മുകളിൽ കയറി .
" ഓക്കേ , നീ അത് കൊണ്ടുപൊക്കോ ......." അവൻ വിളിച്ചു പറഞ്ഞു .
" നിന്റെ ബാഗ് ? "
" ഇനി അത് വേണ്ട . ഞാൻ പിടി കൊടുക്കുന്നു . "
ഞങ്ങൾ തിരികെ ഇറങ്ങി . അവൻ പോയി .
അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ ഞാൻ തിരഞ്ഞു . ഒരു ഏറ്റുമുട്ടലിന്റെ വാർത്ത തേടി.
" നിന്റെ ബാഗ് ? "
" ഇനി അത് വേണ്ട . ഞാൻ പിടി കൊടുക്കുന്നു . "
ഞങ്ങൾ തിരികെ ഇറങ്ങി . അവൻ പോയി .
അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ ഞാൻ തിരഞ്ഞു . ഒരു ഏറ്റുമുട്ടലിന്റെ വാർത്ത തേടി.
ഏറ്റുമുട്ടി
ReplyDeleteഒരാള്‍ മരിച്ചു
ആ ഒരാളെ നമുക്കറിയാം, എപ്പോഴും.
അപ്പോള്‍ അയാള്‍ പിടി കൊടുത്തു അല്ലെ?
ReplyDeleteഅപ്പോള്‍ ഒരു ഏറ്റുമുട്ടല്‍ മരണം നിശ്ചയം !!!
എല്ലാം അറിയാവുന്ന ഒരാളുടെ വ്യഥ.
ReplyDeleteആശംസകള്‍
ആശംസകള്‍ .....
ReplyDeleteവായിച്ചു..ആശംസകള്‍
ReplyDeleteവായിച്ചു
ReplyDeleteപിടി കൊടുത്തു - :(. ആശംസകള്‍
ReplyDelete