Saturday, November 29, 2014

#$&^%$*&^%$$ (മിനിക്കഥ)

മകള്‍ :   ഡാഡീ .. എനിക്ക് അവനെ അത്ര ഇഷ്ടമാണ്.
ഡാഡി:  മോളേ .. നീ എന്തറിഞ്ഞാണ് അവനെ ഇത്ര ഇഷ്ടപ്പെടുന്നത് ? അവൻ കൊള്ളരുതാത്തവൻ ആണ് എന്ന് എനിക്ക് നന്നായി അറിയാം . മദ്യപാനിയും സ്ത്രീലമ്പടനും ആണ് . പല പെണ്‍കുട്ടികളുമായി അവൻ ചുറ്റിത്തിരിയുന്നത് ഞാൻ കണ്ടിരിക്കുന്നു. തന്നെയുമല്ല നിങ്ങൾക്ക് നാളെ ഒന്നിച്ചു  ജീവിക്കുവാൻ വേണ്ട എന്ത് വരുമാനം ആണുള്ളത് ?
മകള്‍ :  അതൊന്നും എനിക്കറിയില്ല ഡാഡി . ഒന്ന് മാത്രം അറിയാം . അവനെ അല്ലാതെ ആരേയും എനിക്ക് എന്‍റെ  ജീവിതത്തിൽ സങ്കൽപ്പിക്കുവാൻ കഴിയില്ല ..
ഡാഡി: അപ്പോൾ ഇത്രകാലം നിന്നെ വളർത്തിവലുതാക്കിയ ഈ ഡാഡിക്കും മമ്മിക്കും ഒരു വിലയും ഇല്ലേ ?
മകള്‍ : അതൊന്നും എനിക്കറിയില്ല . നിങ്ങൾ എന്ത് പറഞ്ഞാലും എന്നെ പിന്തിരിപ്പിക്കുവാൻ കഴിയില്ല .
ഡാഡി: എങ്കിൽ ഡാഡി ഒന്ന് തീരുമാനിച്ചു . മരിച്ചുകളയും ഞാൻ .
മകള്‍ :  മരണം അനിവാര്യമാണ് . എന്നായാലും അത് ഉണ്ടാകേണ്ടതാണല്ലോ.. മകളുടെ ഇഷ്ട്ടം സാധിച്ചുകൊടുക്കുവാൻ  മരിച്ച ഡാഡിയുടെ സ്നേഹത്തെ കുറിച്ച് ഞാൻ എന്നും ഓർത്തുകൊള്ളാം.
ഡാഡി: അപ്പോൾ നീ പിന്തിരിയില്ല
മകള്‍ :  ഇല്ല
ഡാഡി: എന്റെസ്വത്തിൽ നിന്ന് ഒരു നയാപൈസ തരില്ല ഞാൻ
മകള്‍ :  മകളേക്കാൾ സ്വത്തിന് വില മതിക്കുന്ന ഡാഡിയിൽ നിന്നും  ഞങ്ങൾക്ക് ഒന്നും വേണ്ട 
ഡാഡി: @#%^&#&*%$$
മകള്‍ :  ആ പറഞ്ഞത് എനിക്ക് മനസ്സിലായില്ല
           (അല്പം കഴിഞ്ഞ്)
ഡാഡി: മോളേ .. നിന്നെ , നിന്‍റെ  സ്നേഹത്തെ ഞാൻ പരീക്ഷിച്ചതാണ് . അത്ര സ്നേഹം ഉണ്ടെങ്കില്‍   നീ അവനെ കെട്ടിക്കോ .. അച്ഛന് ഒരു എതിര്‍പ്പും ഇല്ല
മകള്‍ :അപ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് ജീവിക്കുവാനുള്ള പണം തരുവോ
ഡാഡി:നിങ്ങള്‍ക്ക് ആവോളം സ്നേഹം ഉണ്ടല്ലോ ? പിന്നെ എന്തിനാണ് പണം . അത് മറന്നേക്കൂ
മകള്‍ : &^%$#@*(^%$&
ഡാഡി: ആ പറഞ്ഞത് എനിക്കും മനസ്സിലായില്ല

 -----------------------------കണക്കൂര്‍ 

15 comments:

  1. ചില ഭാവങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഉണ്ടാകാറില്ല.

    ReplyDelete
    Replies
    1. ശരിയാണ്. നന്ദി പട്ടേപ്പാടം

      Delete
  2. ചില വാക്കുകള്‍ മനസ്സിലാവുകയേയില്ല

    ReplyDelete
    Replies
    1. സത്യം. നന്ദി അജിത്‌ ഭായ്

      Delete
  3. &^%$#@*(^%$& എന്നതൊഴികെ എല്ലാം മനസ്സിലായി....

    ReplyDelete
    Replies
    1. pradeep ji... അതാണ് കഥയിലെ സത്യം

      Delete
  4. ഹൃദയം നിറഞ്ഞു ഒന്നു ചിരിച്ചു.

    ReplyDelete
  5. കഥ കൊള്ളാം കേട്ടോ... പ്രദീപ്‌ മാഷിന്റെ കമന്റ് ചിരിപ്പിച്ചു.

    ReplyDelete
    Replies
    1. നന്ദി റോസാപ്പൂക്കള്‍

      Delete
  6. അച്ഛന്‍റെ മകള്‍
    മകളുടെ അച്ഛന്‍
    ചേര്‍ച്ചയുള്ളോരായി
    ആശംസകള്‍

    ReplyDelete
  7. രസകരമായ കഥ .ഇടയ്ക്കുള്ളത് ന്യൂ ജെനറേഷന്‍ ഡയലോഗ് പോലെ വായിച്ചെടുത്തുട്ടോ ....

    ReplyDelete
  8. ഒരു ന്യൂജനറേഷൻ ടച്ച്‌....

    ReplyDelete