Saturday, July 15, 2017

നഗരത്തിലെ മഴ


നഗരത്തിലെ മഴയെ
വെറുതെ തെറ്റിധരിച്ചു.
അഴുക്കുചാലുകളിലെ നിറം
റോടരികിലേക്ക് പരന്നപ്പോൾ
ആദ്യം അറച്ചു..
എന്നാൽ
പരന്നൊഴുകുന്ന മഴവെള്ളം ചവുട്ടി
റോടരികിലൂടെ നടന്നപ്പോൾ
കാലുകളാണ് ആദ്യം തിരിച്ചറിഞ്ഞത്.
പണ്ട്
വരമ്പുവക്കത്ത് ചവുട്ടിത്തെറിപ്പിച്ചത്
ഇതേ വെള്ളമായിരുന്നല്ലോ...
അതേ കുളിര്‍.
അതേ താളം.
ചന്ദ്രഗിരിപ്പുഴയും വളപട്ടണം പുഴയും
ചാലിയാറും മീനച്ചിലാറും
പമ്പയും അച്ചന്‍കോവിലാറും
കല്ലടയാറും കരമനയാറും
ചെമ്പൂരിലെ റോടിലൂടെ
പരന്നൊഴുകുന്നു...


photo- from google

2 comments:

  1. അതേ കുളിര്‍ ,അതേ താളം...
    ചന്ദ്രഗിരിപ്പുഴയും വളപട്ടണം പുഴയും
    ചാലിയാറും മീനച്ചിലാറും പമ്പയും അച്ചന്‍ കോവിലാറും കല്ലടയാറും കരമനയാറും ചെമ്പൂരിലെ റോടിലൂടെ പരന്നൊഴുകുന്നു...

    ReplyDelete
  2. നഗരത്തിലെ മഴ മഴയാണോ??!?!?!?!

    ReplyDelete